എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | വരദ ബാലചന്ദ്രമേനോൻ |
രചന | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ വേണു നാഗവള്ളി ഉർവ്വശി |
സംഗീതം | കണ്ണൂർ രാജൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | ഉദയ സ്റ്റുഡിയോസ് |
വിതരണം | മുനോദ് വിജയ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനുട്ടുകൾ |
ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി [1]. ബാലചന്ദ്രമേനോൻ, ഭരത് ഗോപി, വേണു നാഗവള്ളി, ശങ്കരാടി, ബൈജു, ഉർവ്വശി, സീമ, കവിയൂർ പൊന്നമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം രചിച്ചിരിക്കുന്നത് കണ്ണൂർ രാജനാണു് [2] [3] .
കഥാംശം
[തിരുത്തുക]മനുഷ്യന്റെ നിലപാടുകളിലെ പൊള്ളത്തരങ്ങളാണ് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നത്. തന്റെ രചനകളിൽ സ്ത്രീവിദ്വേഷിയായി അറിയപ്പെടുന്ന ശക്തി എന്ന എഴുത്തുകാരനു ബാംഗളൂരിൽ സ്വീകരണം ലഭിക്കുന്നു. സ്വീകരണത്തിനുശേഷം വിശ്രമിക്കുന്ന ശക്തിയെ തേടി തന്റെ ഉറ്റസുഹൃത്ത് നന്ദു എത്തുന്നു. അയാളെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെ നന്ദുവിന്റെ ഭാര്യ അമ്മുവിനെ കണ്ട് അയാൾ ഞെട്ടുന്നു. കാണാനില്ല എന്ന പേരിൽ പത്രത്തിൽ കണ്ട അവളെ യാദൃച്ഛികമായി ആണ് തന്റെ ഭാര്യ ആയതെന്ന് നന്ദു അറിയിക്കുന്നു. തന്റെ പഴയ കാമുകിയായ തുളസിയാണെന്ന് മനസ്സിലാക്കി. അയാൾ വിദ്യാഭ്യാസത്തിനുശേഷം ടൂട്ടോറിയൽ നടത്തിയിരുന്ന കാലത്ത് പത്രമുതലാളിയുടെ മകളായ തുളസിയെ പ്രേമിച്ചതും പരസ്യം കൊടുക്കാത്തതിന്റെ പേരിൽ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച അവളുടെ അമ്മാവനോടുഌഅ ദേഷ്യത്തിനു അവളെ പിഴപ്പിക്കുന്നു. അവരുടെ ഒളിച്ചോട്ടം തകരുന്നു. നന്ദുവിന്റെ പുത്രനായി അറിയപ്പെടുന്ന വിക്കി തന്റെ മകനാണെന്ന് ശക്തി അറിയുന്നു. അതിനിടയിൽ തങ്ങൾ ചക്കി എന്നു വിളിക്കുന്ന തുളസിയെ തിരഞ്ഞ് അവളുടെ മാതാപിതാക്കളും എത്തുന്നു. അവരുടെ ഇടയിൽ ശക്തി കിടന്ന് പിടക്കുന്നു. പോകുന്നതിനുമുമ്പ് വിക്കി തന്റെ പുത്രനാണെന്ന് നന്ദുവിനെ അറിയിച്ചില്ലെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്ന് തുളസി അറിയിക്കുന്നു. ഗതികെട്ട് ശക്തി അത് പറയുന്നു. അവസാനം നന്ദു ചതിക്കപ്പെട്ട അമ്മുവിനെ സംരക്ഷിച്ചു എന്നതിൽ പരം തനിക്ക് അവളുമായി ഒരു ബന്ധവുമില്ലെന്ന് അറിയിക്കുന്നതോടെ ശുഭപര്യവസായി ആയി തീരുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലചന്ദ്രമേനോൻ | ഡോ.നന്ദകുമാർ |
2 | വേണു നാഗവള്ളി | ശക്തി -ഔസേപ്പ് |
3 | ബൈജു | പയ്യൻ |
4 | ഉർവ്വശി | അമ്മു (നന്ദകുമാർ ഭാര്യയെ വിളിക്കുന്ന പേര്) / തുളസി (പൂർവ്വകാമുകനായ ശക്തി വിളിക്കുന്ന പേര്) / ചക്കി (മാതാപിതാക്കൾ വിളിക്കുന്ന പേര്) |
5 | ഭരത് ഗോപി | ചെല്ലപ്പൻ പിള്ള |
6 | കവിയൂർ പൊന്നമ്മ | സത്യഭാമ |
7 | ശങ്കരാടി | വാസു പിള്ള |
8 | സീമ | എൽസി |
9 | തൊടുപുഴ വാസന്തി | അമ്മ |
10 | [[]] |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: കണ്ണൂർ രാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കൊച്ചു ചക്കരച്ചി പെറ്റു | ബാലചന്ദ്ര മേനോൻ, വേണു നാഗവള്ളി, അരുന്ധതി | |
2 | മാനം പൂമാനം | [[]]ബാലഗോപാലൻ തമ്പി, കെ.എസ്. ചിത്ര | |
3 | നിമിഷം സുവർണ്ണനിമിഷം | കെ.എസ്. ചിത്ര | |
4 | ' | [[]] |
അവലംബം
[തിരുത്തുക]- ↑ "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". www.malayalachalachithram.com. Retrieved 2020-02-17.
- ↑ "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". malayalasangeetham.info. Retrieved 2020-02-17.
- ↑ "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". spicyonion.com. Retrieved 2020-02-17.
- ↑ "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-17.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-02-17.
- ↑ http://www.m3db.com/node/310
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരിഹരപുത്രൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിപിൻമോഹൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- കണ്ണൂർ രാജൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ