എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Employees' State Insurance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Employee State Insurance Corporation Logo.png
കർമ്മചാരി രാജ്യ ഭീമാ നിഗം ലോഗോ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് (കർമ്മചാരി രാജ്യ ഭീമാ നിഗം) ഭാരതീയ തൊഴിലാളികൾക്കായുള്ള സാമ്പത്തിക ഭദ്രതയും സാമൂഹിക സുരതക്ഷിതത്വവും ഉറപ്പുതരുന്ന ആരോഗ്യ രക്ഷാഭോഗമാണു്. പ്രതിമാസം 25000 രൂപ വരെ വരുമാനമുള്ളവർ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് (ഇ.എസ്.ഐ.) പരിധിയിൽ വരും. ഇസ്.എസ്.ഐ 1948 -ലെ നിയമപ്രകാരം [1] തൊഴിൽ ദാതാവ് നിക്ഷേപത്തിലേക്ക് മാസവരുമാനത്തിന്റെ 4.75 ശതമാനവും തൊഴിലാളി 1.75 ശതമാനവും നൽകേണ്ടതാണു്. ഇത് തൊഴിലാളികളുടെയും കുടംബത്തിന്റെയും സാമ്പത്തിക്കവും വൈദ്യപരിശോധനയും വിവിധ ശ്രേണികളിലൂടെയും ചികിത്സാലയങ്ങളിലൂടെയും ഔദ്യോഗികമായിത്തന്നെ നടത്തുന്നു എന്ന് വ്യവസ്ഥചെയ്യുന്നു. ഇ.എസ്.ഐ ഭാരത സർക്കാറിന്റെ കേന്ദ്ര തൊഴിൽ വകുപ്പിനു്[2] കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനമാണു്. ഇ.എസ്.ഐ. യുടെ ചികിത്സാലയങ്ങൾ കൂടുതലും അതതു് സംസ്ഥാന സർക്കാറിനു് കീഴിലും പ്രവർത്തിക്കുന്നുണ്ടു്.

അവലംബം[തിരുത്തുക]

  1. [1]THE EMPLOYEES STATE INSURANCE ACT, 1948
  2. [2]MINISTRY OF LABOUR AND EMPLOYMENT

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]