എമ്മ ചാപ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emma Chapman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എമ്മ ചാപ്മാൻ
2018 ൽ എമ്മ ചാപ്മാൻ
ജനനം
Emma Olivia Woodfield[1][2]
കലാലയംഡർഹാം സർവകലാശാല (MPhys)
യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (PhD)
അറിയപ്പെടുന്നത്The 1752 Group
പുരസ്കാരങ്ങൾThe Shell and Institute of Physics Award for the Very Early Career Woman Physicist (2014)
റോയൽ സൊസൈറ്റി അഥീന സമ്മാനം (2018)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾഇംപീരിയൽ കോളേജ് ലണ്ടൻ
യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ
പ്രബന്ധംSeeing the Light: Foreground Removal in the Dark and Dim Ages (2014)
വെബ്സൈറ്റ്dr-emma-chapman.com വിക്കിഡാറ്റയിൽ തിരുത്തുക

ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞയും ലണ്ടൻ ഇംപീരിയൽ കോളേജിലെ [3] റോയൽ സൊസൈറ്റി ഡൊറോത്തി ഹോഡ്ജ്കിൻ റിസർച്ച് ഫെലോയുമാണ് എമ്മ ഒലിവിയ ചാപ്മാൻ (ജനനം 1988)(née വുഡ്ഫീൽഡ്)[1] റിഅയൊണൈസേഷൻ യുഗത്തെക്കുറിച്ചുള്ള അന്വേഷണം ആണ് ഗവേഷണം നടത്തുന്നത്. 2018-ലെ റോയൽ സൊസൈറ്റി അഥീന സമ്മാനം നേടിയിരുന്നു.[4][5]

എമ്മ ചാപ്മാൻ 1985-ൽ ജനിച്ചു. വളർന്നത് മാഞ്ചസ്റ്ററിലാണ്. എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. തുടർന്ന് ലണ്ടൻ സർവകലാശാലയിലെ റോയൽ ഹോളോവേയിൽ ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടി. യൂണിവേഴ്സിറ്റിക്ക് ശേഷം, സ്കാൻഡിനേവിയയിൽ യാത്ര ചെയ്തു, ഇപ്പോൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

2010-ൽ ഡർഹാം യൂണിവേഴ്‌സിറ്റിയിൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ഫിസിക്‌സ് (എംഫിസ്) ബിരുദത്തിന് ചാപ്മാൻ ഫസ്റ്റ് ക്ലാസ് ബഹുമതികൾ നേടി.[6]ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ [6]പിഎച്ച്ഡി, സീയിംഗ് ദി ലൈറ്റ്: ഫോർഗ്രൗണ്ട് റിമൂവൽ ഇൻ ഡാർക്ക് ആൻഡ് ഡിം ഏജസ്, [7]എന്ന വിഷയത്തിൽ പൂർത്തിയാക്കി. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ക്രിസ് സ്കിന്നർ ഡിപാർട്ട്മെന്റ് ഓഫ് ഫിസിക്സ് ആൻഡ് ആസ്ട്രോണമി തീസിസ് സമ്മാനം നേടി.[1]പിഎച്ച്ഡി സംസ്കാരത്തെക്കുറിച്ചും അത് സ്ത്രീകളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ചാപ്മാൻ ആശങ്കാകുലയായി.[8]

ഗവേഷണവും കരിയറും[തിരുത്തുക]

പിഎച്ച്ഡിക്ക് ശേഷം ചാപ്മാൻ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ സ്ക്വയർ കിലോമീറ്റർ അറേ ധനസഹായത്തോടെ പോസ്റ്റ്ഡോക്ടറൽ ഗവേഷണത്തിനായി തുടർന്നു.[9]ചാപ്മാന് 2013-ൽ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി റിസർച്ച് ഫെലോഷിപ്പ് ലഭിച്ചു.[6]2014-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആദ്യകാല കരിയർ വുമൺ ഫിസിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് നേടി.[10]2018-ൽ റോയൽ സൊസൈറ്റി ചാപ്മാന് ഡൊറോത്തി ഹോഡ്ജ്കിൻ ഫെലോഷിപ്പ് നൽകി.[11]

അവളുടെ ഗവേഷണങ്ങൾ പ്രപഞ്ചത്തിലെ നക്ഷത്രങ്ങൾ പ്രകാശം പരത്താൻ തുടങ്ങിയ കാലത്തെ യുഗീയവൽക്കരണ കാലഘട്ടത്തെക്കുറിച്ച് അന്വേഷിക്കുന്നു.[12]ലോ-ഫ്രീക്വൻസി അറേ ദൂരദർശിനി (ലോഫർ) ചാപ്മാൻ ഇതിനായി ഉപയോഗിക്കുന്നു.[12][13][14]

2017-ൽ ചാപ്മാൻ ലോറിയൽ-യുനെസ്കോ ഫോർ വുമൺ ഇൻ സയൻസ് അവാർഡുകളിൽ വളരെയധികം പ്രശംസിക്കപ്പെട്ടു.[15]ബ്ലൂംസ്ബറി പബ്ലിഷിംഗ് അവളുടെ ആദ്യ പുസ്തകം ഫസ്റ്റ് ലൈറ്റ് പ്രസിദ്ധീകരിച്ചു. ചാപ്മാൻ ചെൽട്ടൻഹാം സയൻസ് ഫെസ്റ്റിവലിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകയായിരുന്നു.[16] 2018 ന്യൂ സയന്റിസ്റ്റ് ലൈവിൽ നക്ഷത്രങ്ങളുടെ ആദ്യ കാലഘട്ടത്തെക്കുറിച്ച് അവർ സംസാരിക്കുന്നു.[17][18]

1752 ഗ്രൂപ്പ്[തിരുത്തുക]

റോയൽ ഇൻസ്റ്റിറ്റ്യൂഷൻ, വെൽകം കളക്ഷൻ, ബിബിസി എന്നിവയിൽ ശാസ്ത്രത്തിലെ സ്വാധിനശക്തിയെക്കുറിച്ച് അവർ സംസാരിച്ചു.[19][20][21][22]അക്കാദമിയിലെ സ്റ്റാഫ്-വിദ്യാർത്ഥി ലൈംഗിക പീഡനം അവസാനിപ്പിക്കുന്നതിനുള്ള ഒരു ലോബിയിംഗ് ഗ്രൂപ്പായ 1752 ഗ്രൂപ്പിലെ അംഗമാണ് ചാപ്മാൻ.[23][24]ഈ വിഷയത്തിൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സ് (ഐയുപിപി) ഇന്റർനാഷണൽ കോൺഫറൻസ് ഫോർ വിമൻ ഫോർ ഫിസിക്‌സിൽ മുഖ്യ പ്രഭാഷകയായിരുന്നു.[25] സ്റ്റാഫ്-വിദ്യാർത്ഥി ലൈംഗിക പീഡനത്തെക്കുറിച്ച് ഒരു സർവേ നടത്താൻ അവർ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്‌സുമായി (എൻ‌യു‌എസ്) പങ്കാളിയായി.[26]ഉന്നതവിദ്യാഭ്യാസത്തിൽ വ്യാപകമായ ദുരാചാരമുണ്ടെന്നും സ്ഥാപനങ്ങൾ ഇരകളെ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്നും അവർ കണ്ടെത്തി.[27]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

സ്റ്റാഫ്-വിദ്യാർത്ഥി ലൈംഗിക പീഡനവും അക്കാദമിയിലെ ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് 2018-ൽ ചാപ്മാന് റോയൽ സൊസൈറ്റി അഥീന സമ്മാനം ലഭിച്ചു.[4][28]

2013-ലെ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി മൈക്കൽ പെൻസ്റ്റൺ തീസിസ് പ്രൈസ്, 2013-ലെ യു‌സി‌എൽ ക്രിസ് സ്കിന്നർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ് ആൻഡ് ആസ്ട്രോണമി തീസിസ് പ്രൈസ്, 2014-ലെ ഷെൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് അവാർഡ്, 2010-ലെ ഡർഹാം യൂണിവേഴ്സിറ്റി ജെ.ബി.ചാൽമേഴ്‌സ് പ്രൈസ്, 2017-ലെ L’Oréal Women in Science Fellowship, £ 1000 എന്നിവയും ലഭിച്ചിരുന്നു.[29]

സ്വകാര്യ ജീവിതം[തിരുത്തുക]

പിഎച്ച്ഡിയുടെ അവസാന വർഷത്തിലാണ് ചാപ്മാന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്.[30] അവർക്ക് മൂന്ന് മക്കളുണ്ട്.[31]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "UCL Astrophysics Group -- PhD Students (Present & Past)". zuserver2.star.ucl.ac.uk. Archived from the original on 2010-05-21. Retrieved 2018-07-19.
  2. "Emma Woodfield". Archived from the original on 2012-10-19.
  3. 3.0 3.1 3.2 3.3 3.4 എമ്മ ചാപ്മാൻ publications indexed by Google Scholar വിക്കിഡാറ്റയിൽ തിരുത്തുക
  4. 4.0 4.1 Anon (2018). "Recipients of Royal Society medals and awards in 2018 announced". royalsociety.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Royal Society. Retrieved 2018-07-19.
  5. എമ്മ ചാപ്മാൻ publications indexed by the Scopus bibliographic database. (subscription required)
  6. 6.0 6.1 6.2 "Dr Emma Chapman". imperial.ac.uk. Retrieved 2018-07-19.
  7. Chapman, Emma Olivia (2014). Seeing the first light : a study of the Dark and Dim Ages. ucl.ac.uk (PhD thesis). University College London. OCLC 894606246. EThOS uk.bl.ethos.626831. Free to read
  8. Anon (2015). "Culture for PhD students must change, says report by IOP and Royal Astronomical Society". iop.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Institute of Physics. Archived from the original on 2018-07-19. Retrieved 2018-07-19.
  9. Chapman, Emma (2017). "Emma Chapman Curriculum Vitae". dr-emma-chapman.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-19.
  10. Physics, Institute of. "UCL postdoc Emma Chapman wins Very Early Career Woman Physicist Award". iop.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2020-08-11. Retrieved 2018-07-19.
  11. "Royal Society announces Dorothy Hodgkin Fellows for 2018". Retrieved 2019-02-12.
  12. 12.0 12.1 "About Me". Dr Emma Chapman (in അമേരിക്കൻ ഇംഗ്ലീഷ്). 2017-01-24. Retrieved 2018-07-19.
  13. Yatawatta, S.; de Bruyn, A. G.; Brentjens, M. A.; Labropoulos, P.; Pandey, V. N.; Kazemi, S.; Zaroubi, S.; et al. (2013). "Initial deep LOFAR observations of epoch of reionization windows". Astronomy & Astrophysics. 550: A136. arXiv:1301.1630. Bibcode:2013A&A...550A.136Y. doi:10.1051/0004-6361/201220874. ISSN 0004-6361.
  14. Chapman, Emma; Abdalla, Filipe B.; Harker, Geraint; Jelić, Vibor; Labropoulos, Panagiotis; Zaroubi, Saleem; Brentjens, Michiel A.; de Bruyn, A. G.; Koopmans, L. V. E. (2012). "Foreground removal using FastICA: a showcase of LOFAR-EoR". Monthly Notices of the Royal Astronomical Society. 423 (3): 2518–2532. arXiv:1201.2190. Bibcode:2012MNRAS.423.2518C. doi:10.1111/j.1365-2966.2012.21065.x. ISSN 0035-8711.
  15. "3 Asian women win L'Oreal Unesco Women in Science 2017 Fellowships - New Asian Post". newasianpost.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-07-19. Retrieved 2018-07-19.
  16. "Beyond Light: The Future Of Astronomy - Cheltenham Festivals". Cheltenham Festivals (in ഇംഗ്ലീഷ്). Archived from the original on 2018-07-19. Retrieved 2018-07-19.
  17. "Emma Chapman". New Scientist Live 2018 (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2018-07-19. Retrieved 2018-07-19.
  18. New Scientist (2018-04-18), Emma Chapman: The first stars in the Universe, retrieved 2018-07-19
  19. Anon (2017), Unconscious Bias in Science, The Royal Institution, retrieved 2018-07-19
  20. "How do we Solve Science's Problem with Women? | Imperial News | Imperial College London". Imperial News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-07-19.
  21. "The Everyday Effect of Unconscious Bias, All in the Mind - BBC Radio 4". BBC (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-07-19.
  22. Steve Chapman (2017-10-15), Dr Emma Chapman - BBC news - 14-Oct-2017, retrieved 2018-07-19
  23. "About Us". The 1752 Group (in അമേരിക്കൻ ഇംഗ്ലീഷ്). 2016-07-13. Retrieved 2018-07-19.
  24. Bannock, Caroline; Weale, Sally; Batty, David (2017-03-05). "Sexual harassment 'at epidemic levels' in UK universities". theguardian.com (in ഇംഗ്ലീഷ്). The Guardian. Retrieved 2018-07-19.
  25. Anon (2017). "More universities must confront sexual harassment: Too many institutions give low priority to tackling sexual misconduct in science". Nature (in ഇംഗ്ലീഷ്). 547 (7664): 379. Bibcode:2017Natur.547Q.379.. doi:10.1038/547379a. ISSN 0028-0836.
  26. Fyles, Fred S. "National Union of Students launch survey into sexual misconduct at UK universities" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-04. Retrieved 2018-07-19.
  27. Leggett, Frank. "Study finds higher education rife with sexual misconduct" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-19. Retrieved 2018-07-19.
  28. Anon. "Royal Society awards go to four IOP Members and Fellows". iop.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Institute of Physics. Archived from the original on 2020-02-04. Retrieved 2018-07-19.
  29. "Home - Dr Emma Chapman". www.imperial.ac.uk. Retrieved 2020-02-07.
  30. Chapman, Emma (2015). "How to control your career as a female physicist: Nature jobs". blogs.nature.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-08-05. Retrieved 2018-07-19.
  31. ""On my astronomical scales, things are changing: women are being let in" - Imperial News - Imperial College London". Retrieved 24 July 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമ്മ_ചാപ്മാൻ&oldid=3802104" എന്ന താളിൽനിന്ന് ശേഖരിച്ചത്