എലിസ ഓൾട്ട്-കോനെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eliza Ault-Connell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലിസ ഓൾട്ട്-കോനെൽ
Australian athlete Eliza Ault-Connell after the completion of her track program at the Tokyo 2020 Paralympic Games
വ്യക്തിവിവരങ്ങൾ
ദേശീയത ഓസ്ട്രേലിയ
ജനനം (1981-09-19) 19 സെപ്റ്റംബർ 1981  (42 വയസ്സ്)
സിഡ്നി, ന്യൂ സൗത്ത് വെയിൽസ്
Sport

പാരാലിമ്പിക്, ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത ഓസ്ട്രേലിയൻ വീൽചെയർ റേസറാണ് എലിസ ഓൾട്ട്-കോണെൽ, എ എം (നീ സ്റ്റാൻകോവിച്ച്; ജനനം: 19 സെപ്റ്റംബർ 1981).മെനിംഗോകോക്കൽ രോഗത്തെ അതിജീവിച്ച അവർ ഓസ്‌ട്രേലിയൻ സമൂഹത്തിൽ രോഗത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

മുൻകാലജീവിതം[തിരുത്തുക]

എലിസ ജെയ്ൻ ഓൾട്ട്-കോണെൽ 1981 സെപ്റ്റംബർ 19 ന് ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയിൽ ജനിച്ചു. 1997-ൽ, 16 ആം വയസ്സിൽ, മെനിംഗോകോക്കൽ രോഗം[1] പിടിപെട്ട് രണ്ട് ദിവസത്തിന് ശേഷം അവരുടെ രണ്ട് കാലുകളും കാൽമുട്ടിന് മുകളിൽ മുറിച്ചുമാറ്റിയിരുന്നു. അവർ പറഞ്ഞു "ഛേദിക്കൽ ഞാൻ എടുത്ത ഒരു തീരുമാനമായിരുന്നില്ല. ആ സമയത്ത് ഞാൻ കോമയിലായിരുന്നു. മമ്മിയും ഡാഡിയും പറഞ്ഞു എന്റെ ജീവൻ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്. ആ സമയത്ത് മറ്റൊരു മാർഗവുമില്ലായിരുന്നു."[2] ഓരോ കൈയിലെയും വിരലുകൾ മിക്കതും നീക്കം ചെയ്യാനുള്ള തീരുമാനം പിന്നീട് അവർക്ക് എടുക്കേണ്ടി വന്നു. ആറുമാസം ആശുപത്രിയിൽ ആയിരുന്ന അവർ 1998-ൽ കൃത്രിമ കാലുകൾ സ്വന്തമാക്കി.[1]

അവർ മെനിംഗോകോക്കൽ ഓസ്‌ട്രേലിയയുടെ ഡയറക്ടറാണ്[3] കൂടാതെ ഓസ്‌ട്രേലിയൻ സമൂഹത്തിൽ മെനിംഗോകോക്കൽ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ പങ്കാളിയുമാണ്.[4]

അത്‌ലറ്റിക്സ് കരിയർ[തിരുത്തുക]

അസുഖത്തിന് മുമ്പ് ഓൾട്ട്-കോണൽ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ എന്നിവയിൽ അവർ മികവ് പുലർത്തി. 1998-ൽ, അവരുടെ കൃത്രിമ കാലുകൾ ഉപയോഗിച്ച് ഓടാൻ തുടങ്ങി. ടി 44 അത്ലറ്റായി ക്ലാസ് ചെയ്യപ്പെട്ടു.[1] എന്നിരുന്നാലും, സ്റ്റമ്പിലെ എല്ലിന്റെ പ്രശ്‌നത്തെത്തുടർന്ന് ടി 54 അത്‌ലറ്റായി വീൽചെയർ റേസിംഗിലേക്ക് മാറാൻ അവർ നിർബന്ധിതയായി.[1]

ഓൾട്ട്-കോണലിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മത്സരം 2002-ലെ കോമൺ‌വെൽത്ത് ഗെയിംസ് ആയിരുന്നു. അവിടെ വനിതാ വീൽചെയർ 800 മീറ്ററിൽ വെങ്കല മെഡൽ നേടി. [5] 2002-ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇനങ്ങളിൽ പങ്കെടുക്കുകയും വനിതകളുടെ 400 മീറ്റർ ടി 54 ഇനത്തിൽ വെള്ളി മെഡൽ നേടുകയും ചെയ്തു.[5] 2004 ലെ ഒളിമ്പിക് ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ വീൽചെയർ, വനിതകളുടെ 800 മീറ്റർ വീൽചെയർ എന്നിവയിൽ അവർ രണ്ടാം സ്ഥാനത്തെത്തി.[6] 2004 സമ്മർ പാരാലിമ്പിക്‌സിലും പങ്കെടുത്തു.[7] 2004 ഏഥൻസ് പാരാലിമ്പിക്‌സിൽ അഞ്ച് ഇനങ്ങളിൽ മത്സരിച്ചെങ്കിലും മെഡൽ നേടിയില്ല.[5] 2004 മുതൽ 2006 വരെ തുടർച്ചയായി മൂന്ന് ഓസ് ഡേ 10 കെ വീൽചെയർ റോഡ് റേസ് ഓൾട്ട്-കോണൽ നേടി.[8] 2006-ൽ മെൽബണിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ടി 54 ൽ വെങ്കല മെഡൽ നേടി.[5] 2006-ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇനങ്ങളിൽ പങ്കെടുക്കുകയും വനിതകളുടെ 800 മീറ്റർ ടി 54 ൽ വെങ്കല മെഡൽ നേടുകയും ചെയ്തു.[5]

2019-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മാരത്തോൺ ഇനമായ 2019-ലെ ലണ്ടൻ മാരത്തോണിൽ വനിതാ ടി 46 ൽ നാലാം സ്ഥാനത്തെത്തി.[9] 2019-ലെ ദുബായിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്റർ ടി 54 ൽ വെങ്കല മെഡൽ നേടി.[10] "കമ്മ്യൂണിറ്റി ആരോഗ്യത്തിന് കാര്യമായ സേവനത്തിനും പാരാലിമ്പിക് അത്‌ലറ്റിനും" 2019-ലെ ക്വീൻസ് ജന്മദിന ബഹുമതികളിൽ ഓർഡർ ഓഫ് ഓസ്‌ട്രേലിയയിൽ അംഗമായി.[11]

കുടുംബം[തിരുത്തുക]

ഓൾട്ട്-കോണെൽ ഓസ്‌ട്രേലിയൻ പാരാലിമ്പിക് അത്‌ലറ്റ് കീരൻ ഓൾട്ട്-കോണലിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.[4]

അംഗീകാരം[തിരുത്തുക]

  • NSWIS ഇയാൻ തോർപ് ഗ്രാൻഡ് സ്ലാം ഇന്റർനാഷണൽ ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ്[12]
  • 2002 ഓസ്‌ട്രേലിയൻ ജൂനിയർ പാരാലിമ്പിയൻ ഓഫ് ദ ഇയർ[12]
  • 2003 ന്യൂകാസ്റ്റിൽ യംഗ് സിറ്റിസൺ ഓഫ് ദ ഇയർ[12]
  • 2007 വിക്ടോറിയൻ സ്റ്റേറ്റ് ഫൈനലിസ്റ്റ് യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ 2007[8]
  • 2019 ഓർഡർ ഓഫ് ഓസ്‌ട്രേലിയയിലെ അംഗം[11]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Masters, Roy (29 August 2003). "Woman who turned tragedy into triumph". Sydney Morning Herald. Retrieved 26 January 2015.
  2. Heath, Sally (13 March 2006). "On a learning curve". The Age. Retrieved 27 January 2015.
  3. "Here's what a meningococcal survivor wants you to know". Mamamia (in അമേരിക്കൻ ഇംഗ്ലീഷ്). 2016-05-02. Retrieved 2017-08-18.
  4. 4.0 4.1 O'Leary, Cathy (19 May 2014). "Survivor has story of hope". Western Australian. Retrieved 27 January 2015.
  5. 5.0 5.1 5.2 5.3 5.4 "Eliza Stankovic". Athletics Australia Historical Results. Archived from the original on 2014-02-17. Retrieved 26 January 2015.
  6. "Results - Athletics : 800m wheelchair". BBC. Retrieved 10 June 2019.
  7. "Eliza Stankovic". Olympics Australia. Retrieved 16 May 2014.
  8. 8.0 8.1 "State Finalist Young Australian of the Year 2007". Australian of the Year Website. Archived from the original on 2016-06-10. Retrieved 26 January 2015.
  9. "Manuela Schaer makes it spectacular six in London". International Paralympic Committee website. 28 April 2019. Retrieved 29 April 2019.
  10. "World Para Athletics Championships Dubai - Day 6 Recap". Athletics Australia. Retrieved 13 November 2019.{{cite web}}: CS1 maint: url-status (link)
  11. 11.0 11.1 "Queen's Birthday 2019 Honours List" (PDF). Governor General of Australia. 10 June 2019. Retrieved 10 June 2019.[പ്രവർത്തിക്കാത്ത കണ്ണി]
  12. 12.0 12.1 12.2 "Eliza Stankovic". Melbourne 2006 Commonwealth Games Education Program website. Archived from the original on 2016-09-21. Retrieved 26 January 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിസ_ഓൾട്ട്-കോനെൽ&oldid=3695689" എന്ന താളിൽനിന്ന് ശേഖരിച്ചത്