Jump to content

ഏലി കോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eli Cohen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇസ്രയേലി ചാരനാണ് ഏലിയാഹു ബെൻ ഷൗൾ കോഹൻ എന്ന ഏലി കോഹൻ. സിറിയയിൽ നടത്തിയ ചാരവൃത്തിയിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. സിറിയയിലെ രാഷ്ട്രീയ സൈനിക രംഗത്തെ പ്രമുഖരുമായി ഉണ്ടാക്കിയ ബന്ധത്തിലൂടെ അവിടുത്തെ പ്രതിരോധമന്ത്രിയുടെ ഉപദേശകസ്ഥാനം വരെ അദ്ദേഹം കൈകാര്യം ചെയ്തു. കാമിൽ അമീൻ എന്നായിരുന്നു സിറിയയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.[1] 1965 ൽ അദ്ദേഹം യാദൃച്ഛികമായി പിടിക്കപ്പെടുകയും പരസ്യമായി തൂക്കിലേറ്റപ്പെടുകയുമാണുണ്ടായത്. ആറുദിനയുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുന്നതിൽ ഏലി കോഹൻ ചാരപ്രവർത്തനത്തിലൂടെ ശേഖരിച്ച രഹസ്യവിവരങ്ങൾ നിർണായക ഘടകമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു.[2]

എക്കാലത്തേയും മഹാന്മാരായ ഇസ്രയേലികളിൽ 26-ആമനായി 2005 ൽ ഇസ്രയേലി വാർത്താ വെബ്സൈറ്റ് വൈനെറ്റ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.[3]

ജീവിതവും തൊഴിലും

[തിരുത്തുക]

അലക്സാൻട്രിയയിലെ ഒരു യാഥാസ്ഥിക ജൂത-സയണിസ്റ്റ് കുടുംബത്തിൽ 1924 ലാണ് കോഹൻ ജനിച്ചത്.

അവലംബം

[തിരുത്തുക]
  1. പ്രബോധനം വാരിക ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. Javits, Jacob (9 July 1971). "Superspy in an unholy war". Life. 71 (2). Retrieved 30 August 2011.
  3. גיא בניוביץ' (20 June 1995). "הישראלי מספר 1: יצחק רבין – תרבות ובידור". Ynet. Retrieved 10 July 2011.
"https://ml.wikipedia.org/w/index.php?title=ഏലി_കോഹൻ&oldid=3626745" എന്ന താളിൽനിന്ന് ശേഖരിച്ചത്