എലിഫെന്റ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elephanta Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലിഫെന്റ ദ്വീപ്

ഘരാപുരി
ദ്വീപ് പ്രദേശം
The island as seen from close to the boat landing
The island as seen from close to the boat landing
രാജ്യം ഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
മെട്രോമുംബൈ
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)

ഇന്ത്യയിലെ മഹാരാഷ്ട്രയിൽ മുംബൈ തുറമുഖത്തിനടുത്തായി അറബിക്കടലിലുള്ള ദ്വീപസമൂഹങ്ങളിൽപ്പെട്ട ഒരു ദ്വീപാണ് എലിഫന്റ ദ്വീപ് (Elephanta Island). ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. മുംബൈയുടെ കിഴക്കു ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[1]

വിനോദസഞ്ചാര ആകർഷണങ്ങൾ[തിരുത്തുക]

പാറകളിൽ കൊത്തുപണികളുള്ള ഗുഹാക്ഷേത്രങ്ങളും എലിഫന്റ ഗുഹകളും ഈ ദ്വീപിനെ ജനങ്ങളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കുന്നു. പാറകളിൽ മനോഹരമായി കൊത്തിയെടുത്ത ശില്പങ്ങൾ കൊണ്ട് എലിഫന്റ ഗുഹകൾ ആകർഷകമാണ്. 1987-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി ഉൾപ്പെടുത്തിയ എലിഫന്റാ ഗുഹകളിൽ അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാൽ വളരെ ആകർഷകമാണ്.[2] ഒമ്പതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. എന്നാൽ ചില കൽപ്രതിമകൾ ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ ഭരണം രാഷ്ട്രകൂടവംശജരുടെ കാലത്തുമായും പണികഴിഞ്ഞവയാണ്.

മുംബൈയിലെ ഫെറിയിൽ നിന്നും എളുപ്പത്തിൽ ഈ ദ്വീപിലേക്കെത്താവുന്നതാണ്. ഫെറിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ (6.2 mi) യാത്രചെയ്താൽ ദ്വീപ് പട്ടണത്തിന്റെ തെക്കു-കിഴക്കേ തീരത്തെത്താം. ബോട്ടുകൾ leave daily from the ഗേറ്റ്‌വേ ഓഫ് ഇന്ത്യ യിൽ നിന്നും ദിവസേനയുള്ള ബോട്ടുകളിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ എലഫന്റ ദ്വീപിൽ എത്തിചേരാവുന്നതാണ്. ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഗേറ്റ്‌വേയിൽ തന്നെ ലഭ്യമാണ്. രാവിലെ 9 മണിക്കു തുടങ്ങുന്ന ബോട്ടു സർവീസ് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നു. ബോട്ടിറങ്ങുന്നിടത്തു നിന്നുള്ള തുടങ്ങുന്ന നടവഴി ഗുഹകളിലേക്ക് പ്രവേശിക്കുന്ന ചവിട്ടു പടികളിലേക്കു നീളുന്നു.

വിനോദ സഞ്ചാരികൾക്ക് രാത്രി കാലങ്ങളിൽ ദ്വീപിൽ തങ്ങാൻ അനുവാദമില്ല.

ചരിത്രം[തിരുത്തുക]

പുരാതനകാലങ്ങളിൽ ഖരാപുരി എന്നായിരുന്നു ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ ദ്വീപ് സന്ദർശിച്ച പോർച്ചുഗീസ് പര്യവേക്ഷകർ ആണ് ഈ ദ്വീപിന് എലഫന്റ ദ്വീപ് എന്നു പേരിട്ടത്.  ദ്വീപിന്റെ പ്രവേശനകവാടത്തിനടുത്ത് കൃഷ്‌ണശിലയിൽ നിർമിച്ച ആനയുടെ മനോഹരമായ ഏകശിലാശിൽപം ആണ് പര്യവേക്ഷകർക്ക് ഈ പേരു വിളിക്കാൻ പ്രേരണയായത്. ഈ ശിൽപം അവർ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും എന്നാൽ ശക്തിയുള്ള ചങ്ങലകളുടെ അഭാവംമൂലം പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഇതിനെ ബ്രിട്ടീഷുകാർ  മുംബൈയിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലേക്ക് (ഇപ്പോൾ Dr. Bhau Daji Lad Museum)മാറ്റി.[3] ഒരിക്കൽ ഈ ദ്വീപ് ആയിരുന്നു. ഒരുകാലത്ത് പ്രബലമായ ഒരു നാട്ടു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. ലിയനാർഡോ ഡാ വിഞ്ചി യുടെ എഫ് എന്ന കൈയെഴുത്തുപ്രതിയിൽ (ഫ്രാൻസിന്റെ നാഷണൽ ലൈബ്രറിയായ ലൈബ്രറി ഡി ഫ്രാൻസിൽ സൂക്ഷിച്ചിരിക്കുന്ന) ഈ ദ്വീപിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

വിന്യാസം[തിരുത്തുക]

ഈ ദ്വീപിന് 16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.  മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

കൃഷി[തിരുത്തുക]

എലഫന്റാ ദ്വീപ് ഈന്തപ്പന, മാവ്, പുളി എന്നീ മരങ്ങളുൾപ്പെട്ട കനത്ത കാടാണ്.

ജനങ്ങൾ[തിരുത്തുക]

ഏകദേശം 1,200 ജനങ്ങൾ എലഫന്റ ദ്വീപിൽ വസിക്കുന്നുണ്ട്. നെൽ കൃഷി, മത്സ്യബന്ധനം, മത്സ്യബന്ധന ബോട്ടുകളുടെ കേടുപാടുകൾ ശരിയാക്കൽ എന്നീ ജോലികളാണ് ഇവിടത്തെ നിവാസികൾ പ്രധാനമായും ചെയ്തു വരുന്നത്.

ഷെൻബന്തർ, മൊറാബന്തർ, രാജ്ബന്തർ എന്നിങ്ങനെ മൂന്ന് ഗ്രാമങ്ങൾ ആണ് ഈ ദ്വീപിലുള്ളത്. ഇതിൽ രാജ്ബന്തർ ആണ് തലസ്ഥാനമായി കണക്കാക്കുന്നത്. ധാരാളം ഗുഹകലും വിൽപനശാലകളും ഷെൻബന്തർ പ്രദേശത്ത് കാണാം. മൊറാബന്തർ, പ്രദേശം പൂർണ്ണമായും കൊടും കാടാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Da Cunha 1993, p. 96
  2. "]Elephanta Caves - UNESCO World Heritage Centre" (PDF). State of Conservation of th e World Heritage Properties in the Asia-Pacific Region: 56–59. Retrieved 10 നവംബർ 2016.
  3. HT Cafe, Mumbai, Monday, June 4, 2007 pg.31 - Article 'Lord of the Islands" by Jerry Pinto
"https://ml.wikipedia.org/w/index.php?title=എലിഫെന്റ_ദ്വീപ്&oldid=3277156" എന്ന താളിൽനിന്ന് ശേഖരിച്ചത്