കേരളത്തിലെ തിരഞ്ഞെടുപ്പുകൾ

കേരളത്തിലെ തിരഞ്ഞെടുപ്പുകൾ വിവിധ തലങ്ങളിൽ പ്രതിനിധികളെ നിയമിക്കാൻ കൃത്യമായ ഇടവേളകളിൽ നടക്കുന്നു. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും ഇത് ബാധകമാണ്. ദേശീയ തിരഞ്ഞെടുപ്പുകൾ, സംസ്ഥാന തിരഞ്ഞെടുപ്പുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയ്ക്കായുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാൻ കേരള നിയമസഭയ്ക്ക് അധികാരമുണ്ട്. എങ്കിലും സംസ്ഥാനതല തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിയമസഭ വരുത്തുന്ന ഏതൊരു മാറ്റത്തിനും ഇന്ത്യൻ പാർലമെന്റിൽ നിന്ന് അംഗീകാരം ആവശ്യമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടനയിലെ 356-ാം അനുച്ഛേദം അനുസരിച്ച് പാർലമെന്റിന് സംസ്ഥാന നിയമസഭ പിരിച്ചുവിടാനും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും കഴിയും.
ഇന്ത്യൻ പാർലമെന്റ് (ലോക്‌സഭ), കേരള നിയമസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ആണ്.
പഞ്ചായത്തുകൾ, നഗരസഭകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയ്ക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നതും അവയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതും കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) ആണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഡിലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയാണ്.[1]
തിരഞ്ഞെടുപ്പ് രീതികൾ
[തിരുത്തുക]കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
- രാജ്യസഭയിലേക്കുള്ള (ഉപരിസഭ) പാർലമെന്റ് അംഗങ്ങൾ
- കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പരോക്ഷമായി തിരഞ്ഞെടുക്കുന്നു.
- ലോക്‌സഭയിലേക്കുള്ള (കീഴസഭ) പാർലമെന്റ് അംഗങ്ങൾ
- ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
- കേരള നിയമസഭയിലെ (സംസ്ഥാന നിയമസഭ) അംഗങ്ങൾ
- അതാത് മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരായ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു.
- തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ (നഗരസഭകൾ, പഞ്ചായത്തുകൾ) അംഗങ്ങൾ
- അതാത് വാർഡുകളിൽ, ഡിവിഷനുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരായ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു.
- ഒരു പ്രത്യേക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗം മരിക്കുകയോ രാജി വയ്ക്കുകയോ അയോഗ്യനാക്കപ്പെടുകയോ ചെയ്യുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്കുള്ള (കീഴസഭ) പാർലമെന്റ് അംഗങ്ങളെ സംസ്ഥാനത്തെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാരും വോട്ട് ചെയ്ത് നേരിട്ട് തിരഞ്ഞെടുക്കുന്നു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. പ്രായപൂർത്തിയായ ഓരോ പൗരനും അതാത് മണ്ഡലത്തിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ "പാർലമെന്റ് അംഗങ്ങൾ" എന്ന് വിളിക്കുന്നു, അവർ അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ മന്ത്രിസഭാ ഉപദേശപ്രകാരം രാഷ്ട്രപതി സഭ പിരിച്ചുവിടുന്നത് വരെയോ തൽസ്ഥാനത്ത് തുടരുന്നു. ഇന്ത്യയിലെ മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിനോ നിലവിലുള്ള നിയമങ്ങൾ ഇല്ലാതാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ന്യൂ ഡൽഹിയിലെ സൻസദ് ഭവനിൽ ഉള്ള ലോക്‌സഭാ ചേമ്പറിൽ സഭ സമ്മേളിക്കുന്നു. കേരളത്തിൽ നിന്ന് 20 അംഗങ്ങളെ തിരഞ്ഞെടുക്കാൻ അഞ്ച് വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടക്കുന്നു.[2] രാജ്യത്ത് ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയെ നയിക്കുന്ന വ്യക്തിയോ സഖ്യനേതാവോ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കേരള രൂപീകരണം മുതൽ സംസ്ഥാനത്ത് ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പുകളിൽ പ്രധാനമായും രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലാണ് മത്സരം നടക്കുന്നത്. നിലവിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) സഖ്യത്തെ നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും, നിലവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) സഖ്യത്തെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയും. 1957 മുതൽ കേരളത്തിൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 11 എണ്ണത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലെത്തി.
ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ആണ്.
പാർട്ടി അടിസ്ഥാനത്തിലുള്ള ഫലങ്ങൾ
[തിരുത്തുക]മുന്നണി അടിസ്ഥാനത്തിലുള്ള ഫലങ്ങൾ
[തിരുത്തുക]| വർഷം | ലോക്‌സഭാ തിരഞ്ഞെടുപ്പ് | ഒന്നാം മുന്നണി | നേടിയ സീറ്റുകൾ | രണ്ടാം മുന്നണി | നേടിയ സീറ്റുകൾ | മറ്റ് പാർട്ടികൾ | നേടിയ സീറ്റുകൾ | ||
|---|---|---|---|---|---|---|---|---|---|
| 1957 | രണ്ടാമത് | സി.പി.ഐ. | 9 | ഐ.എൻ.സി. | 6 | പി.എസ്.പി./സ്വതന്ത്രർ | 1 / 2 | ||
| 1962 | മൂന്നാമത് | ഐ.എൻ.സി./പി.എസ്.പി./ഐ.യു.എം.എൽ. | 8 | സി.പി.ഐ. | 6 | ആർ.എസ്.പി./ സ്വതന്ത്രർ | 1 / 3 | ||
| 1967 | നാലാമത് | യുണൈറ്റഡ് ഫ്രണ്ട് | 17 | ഐ.എൻ.സി. | 1 | സ്വതന്ത്രർ | 1 | ||
| 1971 | അഞ്ചാമത് | യുണൈറ്റഡ് ഫ്രണ്ട് | 16 | സി.പി.ഐ.(എം.) | 2 | 1 | |||
| 1977 | ആറാമത് | 20 | 0 | 0 | |||||
| 1980 | ഏഴാമത് | എൽ.ഡി.എഫ്. | 12 | യു.ഡി.എഫ്. | 8 | 0 | |||
| 1984 | എട്ടാമത് | യു.ഡി.എഫ്. | 18 | എൽ.ഡി.എഫ്. | 2 | 0 | |||
| 1989 | ഒൻപതാമത് | 17 | 3 | 0 | |||||
| 1991 | പത്താമത് | 15 | 5 | 0 | |||||
| 1996 | പതിനൊന്നാമത് | 10 | 10 | 0 | |||||
| 1998 | പന്ത്രണ്ടാമത് | 11 | 9 | 0 | |||||
| 1999 | പതിമൂന്നാമത് | 11 | 9 | 0 | |||||
| 2004 | പതിനാലാമത് | എൽ.ഡി.എഫ്. | 18 | യു.ഡി.എഫ്. | 1 | എൻ.ഡി.എ. | 1 | ||
| 2009 | പതിനഞ്ചാമത് | യു.ഡി.എഫ്. | 16 | എൽ.ഡി.എഫ്. | 4 | 0 | |||
| 2014 | പതിനാറാമത് | 12 | 8 | 0 | |||||
| 2019 | പതിനേഴാമത് | 19 | 1 | 0 | |||||
| 2024 | പതിനെട്ടാമത് | 18 | 1 | എൻ.ഡി.എ. | 1 | ||||
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]
കേരള നിയമസഭയിലെ അംഗങ്ങളെ സംസ്ഥാനത്തെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാരും വോട്ട് ചെയ്ത് നേരിട്ട് തിരഞ്ഞെടുക്കുന്നു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ പ്രായപൂർത്തിയായ ഓരോ പൗരനും അതാത് മണ്ഡലത്തിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ "നിയമസഭാ അംഗങ്ങൾ" എന്ന് വിളിക്കുന്നു, അവർ അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ മന്ത്രിസഭാ ഉപദേശപ്രകാരം ഗവർണ്ണർ സഭ പിരിച്ചുവിടുന്നത് വരെയോ തൽസ്ഥാനത്ത് തുടരുന്നു. കേരളത്തിലെ മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിനോ നിലവിലുള്ള നിയമങ്ങൾ ഇല്ലാതാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി തിരുവനന്തപുരത്തെ ചീഫ് സെക്രട്ടേറിയറ്റിൽ ഉള്ള അസംബ്ലി ചേമ്പറിൽ സഭ സമ്മേളിക്കുന്നു. നിയമസഭയിലേക്ക് 140 അംഗങ്ങളെ തിരഞ്ഞെടുക്കാൻ അഞ്ച് വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടക്കുന്നു. ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയെ നയിക്കുന്ന വ്യക്തിയോ സഖ്യനേതാവോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
പാർട്ടി അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]കേരള നിയമസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ സംസ്ഥാനതല തിരഞ്ഞെടുപ്പുകൾ നടക്കുന്നു.[3][4] ഏറ്റവും പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6 ന് നടന്നു.[5]
മുന്നണി അടിസ്ഥാനത്തിലുള്ള ഫലങ്ങൾ
[തിരുത്തുക]ഭരണത്തിലുണ്ടായിരുന്ന രാഷ്ട്രീയ മുന്നണികളുടെ പട്ടിക (1980–മുതൽ)
[തിരുത്തുക]| നമ്പർ | പതാക | രാഷ്ട്രീയ മുന്നണി | ഭരണത്തിലുണ്ടായിരുന്ന ആകെ ദിവസങ്ങൾ | |
|---|---|---|---|---|
| 1 | ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) | 9530 ദിവസങ്ങൾ | ||
| 2 | ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) | 7,295 ദിവസങ്ങൾ | ||
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് പഞ്ചായത്തുകൾ, നഗരസഭകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത്.
തദ്ദേശ സ്വയംഭരണ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന വോട്ടെടുപ്പിന് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഗ്രാമീണ ഭരണത്തിന് ഉത്തരവാദികളായ, ഔദ്യോഗികമായി പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ എന്നറിയപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളത്തിൽ മൂന്ന് ശാഖകളുണ്ട്. ഗ്രാമ ഭരണകൂടം എന്ന് വിളിക്കാവുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയാണവ. ഒരു ഗ്രാമപഞ്ചായത്ത് നഗരഭരണത്തിന് ഏതാണ്ട് തുല്യമാണ്, ഒരു ഗ്രാമീണ ബ്ലോക്കിന് (നിരവധി ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇത്) ബ്ലോക്ക് പഞ്ചായത്തും, ജില്ലകൾക്ക് (നിയമപരമായ നഗരങ്ങളും പട്ടണങ്ങളും ഒഴിവാക്കി) ജില്ലാ പഞ്ചായത്തും നിലവിലുണ്ട്.
പ്രധാന നഗരങ്ങളിൽ മാത്രം നിലനിൽക്കുന്ന നഗര തദ്ദേശ ഭരണകൂടമായ മുനിസിപ്പാലിറ്റി, ആറ് പ്രധാന നഗരങ്ങളിൽ മാത്രം വരുന്ന മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ കൂടിയുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ 73-ാം ഭേദഗതിയെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (എൽ.എസ്.ജി.ഐ.) സർക്കാരിൽ മൂന്നാം തലമായി പ്രവർത്തിക്കുന്നു.[6]
നിലവിൽ കേരളത്തിൽ 1200 തദ്ദേശ ഭരണകൂടങ്ങളുണ്ട്, ഇതിൽ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടുന്നു.[7]
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് (പഞ്ചായത്ത് തിരഞ്ഞെടുപ്പ്) 2025 ഡിസംബറിൽ നടന്നു.[8] 2025 ഡിസംബർ 13 ന് ഫലം പ്രഖ്യാപിച്ചു.[8] അടുത്ത തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് 2030 ൽ നടക്കും.[9]
| വർഷം | മുനിസിപ്പൽ കോർപ്പറേഷൻ ഫലങ്ങൾ | ആകെ | |||
|---|---|---|---|---|---|
| എൽ.ഡി.എഫ്. | യു.ഡി.എഫ്. | എൻ.ഡി.എ. | മറ്റുള്ളവർ | ||
| 2025 | 1 | 4 | 1 | 0 | 6 |
| 2020 | 5 | 1 | 0 | 0 | 6 |
| 2015 | 4 | 2 | 0 | 0 | 6 |
| 2010 | 3 | 2 | 0 | 0 | 5 |
| വർഷം | മുനിസിപ്പാലിറ്റി ഫലങ്ങൾ | ആകെ | |||
|---|---|---|---|---|---|
| എൽ.ഡി.എഫ്. | യു.ഡി.എഫ്. | എൻ.ഡി.എ. | മറ്റുള്ളവർ | ||
| 2025 | 28 | 54 | 2 | 0 | 87 |
| 2020 | 43 | 41 | 2 | 0 | 87 |
| 2015 | 44 | 41 | 1 | 0 | 87 |
| 2010 | 20 | 39 | 0 | 0 | 59 |
| വർഷം | ജില്ലാ പഞ്ചായത്ത് ഫലങ്ങൾ | ആകെ | |||
|---|---|---|---|---|---|
| എൽ.ഡി.എഫ്. | യു.ഡി.എഫ്. | എൻ.ഡി.എ. | മറ്റുള്ളവർ | ||
| 2025 | 7 | 7 | 0 | 0 | 14 |
| 2020 | 11 | 3 | 0 | 0 | 14 |
| 2015 | 7 | 7 | 0 | 0 | 14 |
| 2010 | 6 | 8 | 0 | 0 | 14 |
| വർഷം | ബ്ലോക്ക് പഞ്ചായത്ത് ഫലങ്ങൾ | ആകെ | |||
|---|---|---|---|---|---|
| എൽ.ഡി.എഫ്. | യു.ഡി.എഫ്. | എൻ.ഡി.എ. | മറ്റുള്ളവർ | ||
| 2025 | 63 | 79 | 0 | 6 | 152 |
| 2020 | 108 | 38 | 0 | 0 | 152 |
| 2015 | 90 | 61 | 0 | 1 | 152 |
| വർഷം | ഗ്രാമപഞ്ചായത്ത് ഫലങ്ങൾ | ആകെ | |||
|---|---|---|---|---|---|
| എൽ.ഡി.എഫ്. | യു.ഡി.എഫ്. | എൻ.ഡി.എ. | മറ്റുള്ളവർ | ||
| 2025 | 340 | 505 | 26 | 6 | 941 |
| 2020 | 514 | 321 | 19 | 23 | 941 |
| 2015 | 549 | 365 | 14 | 13 | 941 |
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Messages". sec.kerala.gov.in. Retrieved 2020-09-11.
- ↑ "Terms of the Houses". Election Commission of India. Retrieved 5 April 2021.
- ↑ "History of kerala legislature – Government of Kerala, India". kerala.gov.in. Archived from the original on 14 August 2020. Retrieved 2019-05-24.
- ↑ "Kerala Assembly Election DATABASE".
- ↑ "Kerala Assembly Election Schedule 2016". Election Commission India. Archived from the original on 2025-01-22. Retrieved 2026-06-04.
- ↑ Jha, B. K. "All About India's Panchayati Raj System". ruralmarketing.in (in ഇംഗ്ലീഷ്). Retrieved 2020-09-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Local Self-Governance – Government of Kerala, India". kerala.gov.in. Archived from the original on 28 September 2021. Retrieved 2020-09-11.
- 1 2 Rajwi, Tiki (2025-11-10). "Kerala local body elections 2025 to be held in two phases on December 9 and 11; counting on December 13". The Hindu (in Indian English). ISSN 0971-751X. Retrieved 2025-12-15.
- ↑ Suresh, M. K. "Kerala to conduct local body elections in October". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-09-13. Retrieved 2020-09-11.







