ഇളമാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elamadu Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ഇളമാട് ഗ്രാമപഞ്ചായത്ത്. ആയൂർ നിന്നും കൊല്ലത്തേക്കുള്ള വഴിയിൽ 4 കിലോമീറ്റർ പിന്നിടുമ്പോൾ ഇളമാട് എത്താം. ഭരണിക്കാവ് ദേവീക്ഷേത്രം, ശ്രീ പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രം,ഞാറവട്ടം മഹാദേവ ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

ഭരണിക്കാവ് ഭഗവതി ക്ഷേത്രം , പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രം,

ഞാറവട്ടം മഹാവിഷ്ണു ക്ഷേത്രം,വയണാമൂല മഹാദേവ ക്ഷേത്രം,

ഐ പി സി ബഥേൽ ചർച്ച്, സെന്റ് സ്റ്റീഫൻസ് ഓർത്ത്ഡോക്സ് ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ഗവ.എൽ.പി.എസ് ,ഇളമാട്

ഗവ.ഹയർസെക്കൻഡറി സ്കൂൾ ,തേവന്നൂർ

അതിർത്തികൾ[തിരുത്തുക]

കിഴക്ക്-സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് ,

വടക്ക്-സെന്റ് സ്റ്റീഫൻസ് ഓർത്ത്ഡോക്സ് ചർച്ച്,

തെക്ക്-വോളിബോൾ കോർട്ട്

പടി‍ഞ്ഞാറ്-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഗതാഗതം[തിരുത്തുക]

തേവന്നൂർ-ഉമ്മന്നൂർ റോഡ്,

തോട്ടത്തറ-അർക്കന്നുർ-പോരേടംറോ‍ഡ്,

കൊല്ലം-ആയൂർ റോഡ്

വാർഡുകൾ[തിരുത്തുക]

 • വാളിയോട്
 • പാറങ്കോട്
 • പുലിക്കുഴി
 • വേങ്ങൂർ
 • തേവന്നൂർ
 • കുളഞ്ഞിയിൽ
 • ഇളമാട്
 • അമ്പലംമുക്ക്
 • തോട്ടത്തറ
 • അർക്കന്നൂർ
 • കണ്ണംങ്കോട്
 • കാരാളികോണം
 • പൂതൂർ
 • ഇടത്തറപ്പണ
 • കോട്ടയ്ക്കവിള
 • ചെറുവയ്കൽ
 • നെട്ടയം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]


ജില്ല :കൊല്ലം
ബ്ലോക്ക് :ചടയമംഗലം
വിസ്തീര്ണ്ണം : 30.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: 23941
പുരുഷന്മാർ :11638
സ്ത്രീകൾ :12303
ജനസാന്ദ്രത :798
സ്ത്രീ:പുരുഷ അനുപാതം :1057
സാക്ഷരത : 90.27

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in/trend/main/Election2010.html
http://lsgkerala.in/elamadupanchayat