എഡ്വേർഡ് തോൺഡൈക്
എഡ്വേർഡ് തോൺഡൈക് | |
---|---|
പ്രമാണം:Edward Thorndike.jpg | |
ജനനം | Edward Lee Thorndike ഓഗസ്റ്റ് 31, 1874 |
മരണം | ഓഗസ്റ്റ് 9, 1949 | (പ്രായം 74)
ദേശീയത | American |
വിദ്യാഭ്യാസം | Roxbury Latin, Wesleyan, Harvard, Columbia |
തൊഴിൽ | Psychologist |
തൊഴിലുടമ | Teachers College, Columbia University |
അറിയപ്പെടുന്നത് | Father of modern educational psychology |
സ്ഥാനപ്പേര് | Professor |
ജീവിതപങ്കാളി(കൾ) | Elizabeth Moulton (married August 29, 1900) |
അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്. 1874 ഓഗസ്റ്റ് 31-ന് മസാച്യുസെറ്റ്സിലെ വില്യംസ്ബർഗിൽ ജനിച്ചു.
ജീവിതരേഖ
[തിരുത്തുക]കണക്റ്റികട്ടിലെ വെസ്ലെയൻ, ഹാർവാഡ്, കൊളംബിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1898-99 കാലയളവിൽ ഇദ്ദേഹം ക്ലീവ്ലൻഡിലെ വെസ്റ്റേൺ റിസർവ് സർവ്വകലാശാലയിൽ സേവനമനുഷ്ഠിച്ചു. 1899 മുതൽ 1940 വരെ കൊളംബിയ സർവകലാശാലയിലെ ടീച്ചേഴ്സ് കോളജുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം
[തിരുത്തുക]വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. മൃഗങ്ങളിൽ, പ്രത്യേകിച്ച് പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിച്ചു. ശ്രമ-പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു. ഉദ്ദേശിച്ച ഫലം നൽകുന്ന പ്രതികരണങ്ങൾ മാത്രം സ്വായത്തമാക്കപ്പെടുന്നു; മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല. തോൺഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങൾ ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനസിക കഴിവുകളും വിദ്യാഭ്യാസപരമായ നേട്ടങ്ങളും മാപനം ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.
പ്രധാനകൃതികൾ
[തിരുത്തുക]- ദി ഒറിജിനൽ നേച്ചർ ഒഫ് മാൻ
- ദ് സൈക്കോളജി ഒഫ് ലേണിങ്
- മെന്റൽ വർക്ക് ആൻഡ് ഫറ്റീഗ് ആൻഡ് ഇൻഡിവിജ്വൽ ഡിഫറൻസസ് ആൻഡ് ദെയ് ർ കോസസ്
- ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്
- ദ് മെഷർമെന്റ് ഒഫ് ഇന്റലിജൻസ്
- അഡൾറ്റ് ലേണിങ്
- ദ് ഫണ്ടമെന്റൽസ് ഒഫ് ലേണിങ്
- എ ടീച്ചേഴ്സ് വേർഡ്ബുക്ക് ഒഫ് 20,000 വേർഡ്സ്
- തോൺഡൈക് സെൻച്വറി ജൂനിയർ ഡിക്ഷ്ണറി
എന്നിവയാണ് പ്രധാന കൃതികൾ.
1949 ഓഗസ്റ്റ് 9-ന് ന്യൂയോർക്കിലെ മോൺട്രോസിൽ ഇദ്ദേഹം നിര്യാതനായി.
അവലംബം
[തിരുത്തുക]- http://psychology.about.com/od/profilesmz/p/edward-thorndike.htm
- http://www.muskingum.edu/~psych/psycweb/history/thorndike.htm Archived 2008-02-04 at the Wayback Machine.
- http://faculty.frostburg.edu/mbradley/psyography/thorndike.html Archived 2012-09-12 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തോൺഡൈക്, എഡ്വേർഡ് ലീ (1874 - 1949) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Library resources |
---|
About എഡ്വേർഡ് തോൺഡൈക് |
By എഡ്വേർഡ് തോൺഡൈക് |
- Works written by or about എഡ്വേർഡ് തോൺഡൈക് at Wikisource
- എഡ്വേർഡ് തോൺഡൈക് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about എഡ്വേർഡ് തോൺഡൈക് at Internet Archive
- എഡ്വേർഡ് തോൺഡൈക് public domain audiobooks from LibriVox
- Works by Edward L. Thorndike, at Hathi Trust
- Edward Thorndike biography Archived 2019-10-20 at the Wayback Machine.
- Classics in the history of Psychology - Animal Intelligence by Thorndike
- Edward L. Thorndike at www.nwlink.com
- Thorndike, E. L. (1913). Educational Psychology Volume II: The Psychology of Learning. NY: Teacher College.
- എഡ്വേർഡ് തോൺഡൈക് at Find a Grave