എഡിൻബർഗ് മൃഗശാല

Coordinates: 55°56′35″N 3°16′5″W / 55.94306°N 3.26806°W / 55.94306; -3.26806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edinburgh Zoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Edinburgh Zoo
Date opened1913
സ്ഥാനംEdinburgh, Scotland
നിർദ്ദേശാങ്കം55°56′35″N 3°16′5″W / 55.94306°N 3.26806°W / 55.94306; -3.26806
Land area82 acres (33 ha)
മൃഗങ്ങളുടെ എണ്ണം1075 (2008)[1]
Number of species171
വാർഷിക സന്ദർശകർ642,677 (2017)[2]
MembershipsBIAZA,[3] EAZA,[4] WAZA[5]
Major exhibitsGiant pandas, penguins, koalas, chimpanzees, sun bears
വെബ്സൈറ്റ്www.edinburghzoo.org.uk

എഡിൻബർഗ് മൃഗശാല (മുൻ സ്കോട്ടിഷ് നാഷണൽ സുവോളജിക്കൽ പാർക്ക്) സ്കോട്ട്ലന്റിന്റെ തലസ്ഥാനമായ എഡിൻബർഗിലെ നഗരപ്രാധാന്യമുള്ള കോർസ്റ്റോർഫിനിലെ 82 ഏക്കർ (33 ഹെക്ടർ) ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്കാണ്. കോസ്റ്റാർഫൈൻ കുന്നിന്റെ തെക്ക് വശത്തായാണ് ഈ ഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിന്റെ വിശാലമായ കാഴ്ചകളും കാണാം. 1913 ലാണ് ഇത് നിർമിച്ചത്. റോയൽ സുവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലാൻഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ഒരു വർഷം 600,000 സന്ദർശകരെത്തുന്നു. എഡിൻബർഗ് കാസ്റ്റിൽ സ്കോട്ട്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ ആദായം ലഭിക്കുന്ന ടൂറിസ്റ്റ് ആകർഷണമായി ഇത് മാറിയിരിക്കുന്നു.[6] വിനോദസഞ്ചാരികളേയും തദ്ദേശീയരെയും ഒരുപോലെ ആകർഷിക്കുന്ന മൃഗശാലയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വംശവർദ്ധനവിനായുള്ള നിരവധി ശാസ്ത്ര പര്യവേഷണങ്ങളിൽ ഈ മൃഗശാല പ്രവർത്തിക്കുന്നു. മൃഗീയ പെരുമാറ്റം, ഗവേഷണം, ലോകമെമ്പാടുമുള്ള വിവിധ സംരക്ഷണ പരിപാടികളിൽ സജീവ പങ്കാളിത്തം എന്നിവയാണ് മൃഗശാലയുടെ മറ്റു പ്രവർത്തനങ്ങൾ.[7]

പെൻഗ്വിനുകളെ വളർത്തുന്ന ലോകത്തിലെ ആദ്യത്തെ മൃഗശാലയും എഡിൻബർഗ് മൃഗശാലയാണ്. ബ്രിട്ടനിലെ കോലകളും ഭീമൻ പാണ്ഡകളും ഇവിടെയുണ്ട്. ബ്രിട്ടീഷ് ഐറിഷ് അസോസിയേഷൻ ഓഫ് സ്യൂസ് ആന്റ് അക്വേറിയംസ് (BIAZA), യൂറോപ്യൻ അസോസിയേഷൻ ഒാഫ് സ്യൂസ് ആൻഡ് അക്വാറിയ (EAZA), വേൾഡ് അസോസിയേഷൻ ഒാഫ് സ്യൂസ് ആൻഡ് അക്വറിയംസ് (WAZA), അസോസിയേഷൻ ഓഫ് ദ സ്കോട്ട്സ് വിസിറ്റർ അഡ്രാക്ഷൻ എന്നിവയിൽ എഡിൻബർഗ് മൃഗശാല അംഗമാണ്. സ്കോട്ടിഷ് ടൂറിസം ബോർഡ് ഇതിന് നാല് നക്ഷത്രങ്ങളും അനുവദിച്ചിട്ടുണ്ട്. ലോതിയൻസിലെ ഏറ്റവും വൈവിധ്യമാർന്ന വൃക്ഷങ്ങളുടെ ഒരു ശേഖരവും ഇവിടെയുണ്ട്.[8]

ചരിത്രം[തിരുത്തുക]

1909- ൽ എഡ്വിൻബർഗ് അഭിഭാഷകനായ തോമസ് ഹെയിലിംഗ് ഗില്ലസ്പി, റോയൽ സുവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലാൻഡ് (RZSS) ഒരു രജിസ്റ്റേർഡ് ചാരിറ്റി ആയി സ്ഥാപിച്ചു. 1913- ന്റെ തുടക്കത്തിൽ എഡിൻബർഗ് ടൗൺ കൗൺസിലിന്റെ സഹായത്തോടെ സൊസൈറ്റി കോസ്റ്റാർഫിൻ ഹിൽ സൈറ്റ് വാങ്ങി.[9] ഹാംബർഗിലെ ടയർപാർക്ക് ഹഗെൻബെക്കിൻറെ തുറന്ന ഡിസൈൻ ചെയ്ത മൃഗശാലയ്ക്ക് കൂടുതൽ വിസ്തൃതവും പ്രകൃതിദത്തവുമായ പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്ന ഒരു മൃഗശാല രൂപവത്കരിക്കപ്പെട്ടതിനെ തുടർന്ന് ഗില്ലസ്പ്പിയുടെ ദർശനം മാതൃകയാക്കി. വിക്ടോറിയൻ കാലഘട്ടത്തിൽ നിർമ്മിച്ച മെനാഗെറീസ് സാധാരണയായി ഉരുക്ക് കൂടുകളിൽ നിന്നും വ്യത്യസ്തമായിരുന്നു.[10] പാട്രിക് ഗഡസിന്റെയും മരുമകൻ ഫ്രാങ്ക് മിയേഴ്സിന്റെയും സൃഷ്ടിയാണ് ഡിസൈനും ലേഔട്ടിലുമടങ്ങിയിരുന്നത്. എന്നാൽ സർ റോബർട്ട് ലോറിമർ നിരവധി വാസ്തുവിദ്യാ ഘടകങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതിൽ കോർസ്റ്റോർഫിൻ ഹൗസിന്റെ പുനർനിർമ്മാണവും ഉൾപ്പെട്ടിരുന്നു.[11]

സ്കോട്ടിഷ് നാഷണൽ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത് 1913 ലാണ്. പിന്നീട് ആ വർഷത്തെ റോയൽ ചാർട്ടിൽ ചേർന്നു. 1948- ൽ അദ്ദേഹത്തിന്റെ രാജകുടുംബാംഗമായ ജോർജ് ആറാമൻ നടത്തിയ സന്ദർശനത്തെ തുടർന്ന്, റോയൽ എന്ന പ്രീഫിക്സ് അതിന്റെ പേരിൽ ചേർക്കുന്നതിനുള്ള അവകാശം അനുവദിക്കുകയുണ്ടായി. യുണൈറ്റഡ് കിങ്ഡത്തിലെ റോയൽ ചാർട്ടറുമായി ഈ ഒരു മൃഗശാല മാത്രമേ നില നിൽക്കുന്നുള്ളൂ.

എഡ്വിൻബർഗ് മൃഗശാല 1914 ജനുവരിയിൽ ആണ് പെൻഗ്വിനുകളുമായി ദീർഘകാല ബന്ധം ആരംഭിച്ചത്. ലീത്തീലെ ക്രൈസ്തവ സാൽവേഷൻ തിമിംഗില പര്യവേക്ഷകർ ആണ് മൂന്നു കിങ് പെൻഗ്വിനുകളെ എത്തിച്ചത്.1919 -ൽ ഒരു പെൻഗ്വിൻ കുഞ്ഞിനെ വിജയകരമായി പിന്തുടർന്ന് പിടികൂടിയാണ് ആദ്യ പെൻഗ്വിനെ തടവിലാക്കിയത്. ലോകത്തിലെവിടെയുമുള്ള സൗത്ത് അറ്റ്ലാന്റികിന് പുറത്തേക്ക് കാണപ്പെടുന്ന ആദ്യ പെൻഗ്വിനായിരുന്നു ഇത്. ഇന്ന് പ്രശസ്തമായ പെൻഗ്വിൻ പരേഡ് തുടങ്ങിയപ്പോൾ 1950 -ൽ സംഭവിച്ച അപകടത്തിൽ നിരവധിപക്ഷികൾ രക്ഷപ്പെട്ടിരുന്നു. സന്ദർശകർക്കും മൃഗശാലകൾക്കുമായി മൃഗശാല ഇന്ന് പ്രതിദിന സവിശേഷതയായതിനാൽ ഈ സംഭവം വളരെയധികം ജനപ്രീതി നേടി.

അവലംബം[തിരുത്തുക]

  1. "Edinburgh Zoo Animal Inventory" (PDF). edinburghzoo.org.uk. Edinburgh Zoo. Archived from the original (PDF) on 16 May 2012. Retrieved 10 November 2016.
  2. "ALVA - Association of Leading Visitor Attractions". www.alva.org.uk. Retrieved 19 April 2018.
  3. "BIAZA Zoos and Aquariums". biaza.org.uk. BIAZA. Retrieved 3 April 2012.
  4. "EAZA Member Zoos & Aquariums". eaza.net. EAZA. Retrieved 3 April 2012.
  5. "Zoos and Aquariums of the World". waza.org. WAZA. Retrieved 3 April 2012.
  6. "Zoo Beginnings". Edinburgh Zoo. Archived from the original on 28 September 2007. Retrieved 10 November 2016.
  7. "Animals & Conservation". Edinburgh Zoo. Archived from the original on 5 March 2008. Retrieved 10 November 2016.
  8. "Beavers". RZSS. Archived from the original on 13 October 2008. Retrieved 10 November 2016.
  9. "Review of Edinburgh Zoo". goodzoos.com. 1992. Retrieved 15 June 2007.
  10. "Design of the Zoo". Edinburgh Zoo. Archived from the original on 13 October 2008. Retrieved 10 November 2016.
  11. Dictionary of Scottish Architects: Robert Lorimer

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡിൻബർഗ്_മൃഗശാല&oldid=3762562" എന്ന താളിൽനിന്ന് ശേഖരിച്ചത്