എഡിബിൾ ആർകൈവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edible archives എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ മറ്റ് ബിനാലെകളുടെ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങൾ തയ്യാറാക്കിയ ഇൻഫ്രാ പ്രൊജക്ടുകളിൽ ഒന്നാണ് എഡിബിൾ ആർകൈവ്സ് .

നാല് ഇൻഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നിൽക്കുന്ന കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തുന്നത്. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റർ അനിത ദുബെ നൽകിയിരിക്കുന്ന പേര്. എഡിബിൾ ആർക്കൈവ്സ്, സിസ്റ്റർ ലൈബ്രറി, ശ്രീനഗർ ബിനാലെ, വ്യാംസ് പ്രൊജക്ട് എന്നിവയാണ് ഇൻഫ്രാ പ്രൊജക്ടുകൾ. [1]

ഭക്ഷണ പാരമ്പര്യത്തിലൂടെയുള്ള അനുഭവപരിചയം വച്ച് വിവിധയിനം അരി വകഭേദങ്ങൾ കൊണ്ട് പാചകം ചെയ്യാനുള്ള വേദിയാണ് എഡിബിൾ ആർക്കൈവ്സ് ഒരുക്കുന്നത്. പ്രമുഖ എഴുത്തുകാരിയും ശിൽപ്പിയുമായ പ്രീമ കുര്യൻ, ഷെഫ് അനുമിത്ര ഘോഷ് ദസ്തിദാർ എന്നിവരാണ് ഇതൊരുക്കിയിരിക്കുന്നത്. പുറമെ നിന്നുള്ളവർക്ക് അരിയുടെ വകഭേദങ്ങൾ കൊണ്ട് ഭക്ഷണമുണ്ടാക്കാൻ അവസരം ലഭിക്കുന്നു. നാല് വനിത ഷെഫുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനത്തിൽ വാണിജ്യാടിസ്ഥാനത്തിലല്ലാതെ കൃഷി ചെയ്യുന്ന 16 ഇനം അരികളുടെ കഥയാണ് പറയുന്നത്. കർണാടകയിലെ കാഗിസേൽ, ബംഗാളിലെ കാലോനുനിയ, കേരളത്തിലെ തവളക്കണ്ണൻ എന്നിവ അവയിൽ ചിലതാണ്.

അവലംബം[തിരുത്തുക]

  1. http://janayugomonline.com/binale-2018/
"https://ml.wikipedia.org/w/index.php?title=എഡിബിൾ_ആർകൈവ്സ്&oldid=2920461" എന്ന താളിൽനിന്ന് ശേഖരിച്ചത്