ഇപിഡിഎം റബ്ബർ
(EPDM rubber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
എഥിലീൻ,പ്രൊപ്പിലീൻ തന്മാത്രകളോടൊപ്പം എന്നിവയോടൊപ്പം മറ്റൊരു ഡൈയീൻ തന്മാത്രയുമടക്കം മൂന്ന് ഏകകങ്ങളടങ്ങിയ ടെർപോളിമറാണ് ഇപിഡിഎം. ഏകകങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഇലാസ്റ്റോമറിന്റെ പേര് രൂപം കൊണ്ടിരിക്കുന്നത്.[1]
രസതന്ത്രം[തിരുത്തുക]
മൂന്നു ഏകകങ്ങളുടെ ഏറ്റക്കുറവനുസരിച്ച്, നാനാതരം ഉപയോഗങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പലതരം ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. സൈക്ലോപെന്റാഡൈയീൻ , എഥിലിഡീൻ നോർബോറേൻ , വൈനൈൽ നോർബോറേൻ എന്നീ ഡൈയീനുകളാണ് പൊതുവായി ഉപയോഗിക്കാറ്. ഇവയുടെ അളവ് ഏതാണ്ട് 2.5- 12ശതമാനം വരം ആകാം.