ഏക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(EKA (supercomputer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏക
സജീവമായത്October 2007[1]
പ്രവർത്തകർComputational Research Laboratories, Tata Sons
സ്ഥാനംComputational Research Laboratories, Pune, India
മെമ്മറി28.7 TeraByte[2]
സ്റ്റോറേജ്40 TeraByte[2]
വേഗത172.6 TeraFLOPS[3]
ചെലവ്‌USD 30,000,000
INR 180,000,000[4]
റാങ്കിങ്Top500: 58[5], 16 September 2011
ലക്ഷ്യംMultipurpose[6]

എച്ച്.പിയും ടാറ്റയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടറാണ്‌ ഏക[7]. ഇത് ലോകത്തിലെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടറുകളിൽ നാലാം സ്ഥാനത്താണ്‌. [8]. ഏഷ്യയിൽ നിന്നും ആദ്യ പത്തു സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ സ്ഥാനം ലഭിച്ച ഏക സൂപ്പർ കംമ്പ്യൂട്ടറും ഇതാണ്‌. [9] ഏക എന്ന വാക്കിന്‌ സംസ്കൃതത്തിൽ ഒന്ന് എന്നാണ്‌ അർത്ഥം.

പ്രത്യേകതകൾ[തിരുത്തുക]

ടാറ്റായുടെ പൂനയിലെ കമ്പ്യൂട്ടേഷൻ റിസർച്ച് ലാബ് കൂടാതെ, ടാറ്റാ കൺസൾട്ടൻസി സർവ്വീസ്, ടാറ്റാ ടെക്നോളജീസ്, ടാറ്റാ സ്ട്രാറ്റജിക് മാനേജ് മെന്റ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങൾ ‍ഈ സംരംഭത്തിന്റെ പങ്കാളികൾ ആണ്‌. 120കോടി രൂപ ചിലവിൽ 6 ആഴ്ചകൊണ്ടാണ്‌ ഇത് നിർമ്മിച്ചത്.[8]

സവിശേഷതകൾ[തിരുത്തുക]

ഇതിന്റെ കണക്കുകൂട്ടൽ വേഗത സെക്കന്റിൽ 117.9 ടെറാഫ്ലോപ്പ് ആണ്‌. ടാറ്റയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഡെൻസ് ഡാറ്റാസെന്റർ ലേ ഔട്ട്, നീവൽ നെറ്റ്വർക്ക് റൂട്ടിംഗ്, പാരലൽ പ്രോസസ്സിംഗ് ലൈബ്രറി എന്നീ സാങ്കേതിക വിദ്യകളാണ്‌ ഏകയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.[8]

ഉപയോഗങ്ങൾ[തിരുത്തുക]

കാലാവസ്ഥാ നിർണ്ണയം, എണ്ണ-പ്രകൃതിവാതകം എന്നിവയുടെ പര്യവേഷണം, നാനോടെക്നോളജി, മരുന്നുകളുടെ കണ്ടുപിടിത്തം, ഡാറ്റാ മൈനിംഗ്, അനിമേഷൻ തുടങ്ങിയ കാര്യങ്ങൾക്കാണ്‌ ഏക ഉപയോഗിക്കുന്നത്.[8]

അവലംബം[തിരുത്തുക]

  1. "Tatas' supercomputer Eka adjudged world's fourth fastest". 14 November 2007. Retrieved 16 September 2011.
  2. 2.0 2.1 "Top500: EKA (Details)". Archived from the original on 2012-09-09. Retrieved 16 September 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "top500EKA3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "Top500: EKA(Performance)". Archived from the original on 2012-09-09. Retrieved 16 september 2011. {{cite web}}: Check date values in: |accessdate= (help)
  4. "Tata's supercomputer Eka is fastest in Asia". The Economics Times. 14 November 2007. Retrieved 16 September 2007.
  5. "Top500: EKA (Ranking History)". Archived from the original on 2012-09-09. Retrieved 16 september 2011. {{cite web}}: Check date values in: |accessdate= (help)
  6. "India breaks into supercomputing elite". Times Online. 13 November 2007. Retrieved 16 September 2007. India has broken into the top tier of supercomputing after a new machine built by Tata
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-14. Retrieved 2008-02-24.
  8. 8.0 8.1 8.2 8.3 ദേശാഭിമാനി പത്രത്തിലെ കിളിവാതിൽ സപ്ലിമെന്റ്, 2007 നവംബർ 22 ലെ ഇ.സുദേഷിന്റെ ലേഖനം
  9. http://www.top500.org/lists/2007/11#top10 ആദ്യത്തെ പത്ത് സൂപ്പർ കമ്പ്യൂട്ടറുകൾ
"https://ml.wikipedia.org/w/index.php?title=ഏക&oldid=3651982" എന്ന താളിൽനിന്ന് ശേഖരിച്ചത്