ഇ. വാസു
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ.വാസു. പാപത്തിന്റെ പൊങ്ങച്ചസഞ്ചി എന്ന യാത്രാവിവരണത്തിന് 1998-ൽ സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. 1966-ൽ പുറത്തിറങ്ങിയ ചുവപ്പുനാട അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്.
ജീവിതരേഖ[തിരുത്തുക]
1935 ഡിസംബറിൽ കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് ചന്തുക്കുട്ടിയുടെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. ബേപ്പൂരിലും ഫറോക്കിലുമായി വിദ്യാഭ്യാസം നേടിയ ശേഷം ഗ്രാമവികസനം, കൃഷി, സഹകരണം, പബ്ലിക് റീലേഷൻ എന്നീ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു. സാഹിത്യ പ്രവർത്തക സഹകരണ സംഘം വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.[1] കഥ, നോവൽ, യാത്രാവിവരണം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിലായി നാല്പതിലേറെ കൃതികളുടെ കർത്താവ്. ബ്യൂറോക്രസിയെ വിമർശിച്ചുകൊണ്ടെഴുതിയ ചുവപ്പുനാട അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]
നോവൽ[തിരുത്തുക]
- ചോര
- ചുവപ്പുനാട
- കടന്നൽക്കൂട്
- വീട്
- ആമ
- ചക്രം
- സഹാറ
- മാന്യമഹാജനങ്ങളേ
- മുഴക്കങ്ങൾ
- അനന്തപുരി
- അഭയാക്ഷരങ്ങൾ
- അർദ്ധസത്യം
- വന്ദേമാതരം
ചെറുകഥ[തിരുത്തുക]
കുചേലൻ
മില്ലേനിയം
സ്നേഹപൂർവ്വം നാഥുറം
ഒരു പിടിച്ചോറ്
40 - 120
യാത്രാവിവരണം[തിരുത്തുക]
- പാപത്തിന്റെ പൊങ്ങച്ചസഞ്ചി
- കൽക്കത്താ ഓ കൽക്കത്താ
നാടകം[തിരുത്തുക]
- ശവമുറി
- പ്രേതഗാനം
ബാലസാഹിത്യം[തിരുത്തുക]
- ആണ്ടിക്കുട്ടി