ഇ.കെ. വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(E.K. Vijayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇ.കെ. വിജയൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിബിനോയ് വിശ്വം
മണ്ഡലംനാദാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-01-02) ജനുവരി 2, 1953  (71 വയസ്സ്)
മുതുവന
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിപി. അനിത
കുട്ടികൾ2 പുത്രന്മാർ
മാതാപിതാക്കൾ
  • ടി.വി. ബാലകൃഷ്ണകിടാവ് (അച്ഛൻ)
  • ഇ.കെ. കമലാക്ഷി അമ്മ (അമ്മ)
വസതിപയ്യോളി
As of ജൂലൈ 3, 2020
ഉറവിടം: നിയമസഭ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാക്കളിലൊരാളും പതിനാലാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് ഇ.കെ. വിജയൻ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. എ.ഐ.എസ്.എഫ്.-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.[1]

2011-ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആദ്യമായി[2] നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്സ് (ഐ)-യിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ട് അധികം നേടിയിരുന്നു.

അവലംബം[തിരുത്തുക]

  1. ജീവിതരേഖ-ഇ.കെ. വിജയൻ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
  2. നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011
"https://ml.wikipedia.org/w/index.php?title=ഇ.കെ._വിജയൻ&oldid=3552501" എന്ന താളിൽനിന്ന് ശേഖരിച്ചത്