ഉള്ളടക്കത്തിലേക്ക് പോവുക

ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Durga higher secondary school kanhangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട്

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ദുർഗാ‍ ഹയർ സെക്കണ്ടറി സ്കൂൾ. ദുർഗ്ഗാ ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസ്ദുർഗ് എഡുക്കേഷൻ സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർകോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്. ദുർഗാ ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുർഗ് എഡുക്കേഷൻ സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർകോട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ്


ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട്

ഇന്ത്യ
നിർദ്ദേശാങ്കം12°19′13″N 75°05′34″E / 12.320257504970963°N 75.09291629497366°E / 12.320257504970963; 75.09291629497366
വിവരങ്ങൾ
Typeപൊതുവിദ്യാലയം
ആരംഭം[1]
സ്കൂൾ ബോർഡ്കേരള പൊതുവിദ്യാഭ്യാസ വകുപ്പ്
ജില്ലകാസർകോട്
ഗ്രേഡുകൾ5-12
ഭാഷാ മീഡിയംമലയാളം
വെബ്സൈറ്റ്
കേരള സ്കൂൾ കോഡ്12001
യുഡിഐഎസ്‌സിഇ കോഡ്32010500131

ചരിത്രം

[തിരുത്തുക]

1946 ഡിസംബർ 26 ന് ഹോസ്ദുർഗ് എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപിതമായി‍ . ശ്രി കൃഷ്ണമഹാരാജ് എന്ന സമൂഹസ്നേഹി ദുർഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്ഥലം ദാനം ചെതു. 1948 ജുൺ 3 ന് ദുർഗാ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു സ്കൂൾ ഭരണം ഹോസ്ദുർഗ് എഡ്യുകേഷൻ സൊസൈറ്റിയിൽ നിക്ഷിപ്ത്തമാണ്

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 10 വരെയുള്ളക്ലാസുകള് നടക്കുന്നു. ഇന്ഗ്ലീഷ് മീഡിയവും മലയാലം മീഡിയവും ഉന്ഡു.8,9,10 ക്ലാസുകളില് കര്ണാറ്റക മീടിയവും ഉന്ഡു. 5 മുതല് തന്നെ സംസ്ക്രുതം പഡിക്കുവാനുളള പ്രത്യീക സൊഉകര്യവും ഇവിഡെയുന്റു.

സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ,.. അതിലൊന്നാണ് ശാസ്ത്ര പരീക്ഷണശാലയുടെ മികവ് .വളരെയേറെ സൗകര്യപ്രദമായ സയൻസ് ലാബ് പ്രൈമറി തലത്തിലും,ഹൈസ്കൂൾ തലത്തിലും പഠിക്കുന്ന കുട്ടികൾക്ക് ഐസിടി സാധ്യമായ ക്ലാസും അതോടൊപ്പം ലാബിൽ നിന്നുകൊണ്ടുതന്നെ 50 ലേറെ കുട്ടികൾക്കു പരീക്ഷണം നിരീക്ഷിക്കാനും സാധ്യമാകുന്നു എന്നതാണ് ഈ ലാബിനെ വ്യത്യസ്‍തമാക്കുന്നത് ....

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Sametham - Kerala School Data Bank | KITE". Retrieved 2026-09-23.