Jump to content

ഡൺസ്റ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dunstan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡൺസ്റ്റൻ
Archbishop of Canterbury
മെത്രാസന പ്രവിശ്യCanterbury
രൂപതDiocese of Canterbury
ഭദ്രാസനംArchbishop of Canterbury
സ്ഥാനാരോഹണംunknown
ഭരണം അവസാനിച്ചത്988
മുൻഗാമിByrhthelm
പിൻഗാമിÆthelgar
മെത്രാഭിഷേകം959
വ്യക്തി വിവരങ്ങൾ
ജനന നാമംDunstan
ജനനംpossibly 909 or slightly earlier
Baltonsborough
മരണം19 May 988, age around 79
Canterbury
കബറിടംCanterbury Cathedral
വിശുദ്ധപദവി
തിരുനാൾ ദിനം19 May
വണങ്ങുന്നത്Eastern Orthodox Church[1]
Roman Catholic Church
Anglican Communion
ഗുണവിശേഷങ്ങൾman holding a pair of smith's tongs; with a dove hovering near him; with a troop of angels before him
രക്ഷാധികാരിblacksmiths; Charlottetown, Canada; goldsmiths; locksmiths; musicians; silversmiths
തീർത്ഥാടനകേന്ദ്രംCanterbury Cathedral (but also claimed by Glastonbury Abbey), both destroyed

കാന്റർബറിയിലെ ആർച്ച് ബിഷപ്പായിരുന്ന ബ്രിട്ടിഷ് വൈദികനായിരുന്നു ഡൺസ്റ്റൻ. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറിക്ക് സമീപം ബാൾട്ടൺസ്ബറൊയിൽ ജനിച്ചു. ഗ്ലാസ്റ്റൺബറിയിലെ ഐറിഷ് സന്ന്യാസിമാരുടെ മേൽനോട്ടത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡൺസ്റ്റൻ എഥൽസ്തൻ രാജാവിന്റെ പണ്ഡിത സദസ്സിൽ കുറച്ചുകാലം അംഗമായിരുന്നു. എന്നാൽ ദുർമന്ത്രവാദിയെന്നു മുദ്രകുത്തി ഇദ്ദേഹത്തെ സദസ്സിൽ നിന്നും പുറത്താക്കി. വിൽചെസ്റ്ററിലെ ബിഷപ്പായ അൽഫിജി ഇദ്ദേഹത്തിന് അഭയം നൽകുകയും സന്ന്യാസജീവിതം സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

സന്ന്യാസിമഠത്തിന്റെ അധ്യക്ഷൻ

[തിരുത്തുക]

എഥൽസ്തനുശേഷം അധികാരത്തിൽ വന്ന എഡ്മൺഡ് രാജാവ് ഡൺസ്റ്റനെ തന്റെ സദസ്സിലേക്ക് ക്ഷണിച്ചു. 943-ൽ ഗ്ലാസ്റ്റൺബറിയിലെ സന്ന്യാസിമഠത്തിന്റെ അധ്യക്ഷനായി ഇദ്ദേഹം നിയമിതനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഗ്ലാസ്റ്റൺബറി സന്ന്യാസിമഠം പ്രശസ്തിലേക്കുയർന്നു. എഡ്മൺഡിനെ തുടർന്ന് അധികാരത്തിൽ വന്ന എഡ്റെഡ് രാജാവും ഡൺസ്റ്റന് വളരെയധികം അധികാരങ്ങൾ നൽകിയിരുന്നു. എന്നാൽ എഡ്വി രാജാവിന്റെ ഭരണകാലത്ത് രാജപത്നിയുടെ അപ്രീതിക്ക് പാത്രമായ ഡൺസ്റ്റൻ നാടുകടത്തപ്പെട്ടു.

കാന്റർബറി ആർച്ച്ബിഷപ്പ്

[തിരുത്തുക]

957-ൽ എഡ്ഗാർ രാജാവ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ഡൺസ്റ്റനെ തിരിച്ചുവിളിച്ചു. വോർസസ്റ്ററിലെയും ലണ്ടനിലെയും ബിഷപ്പ് പദവികൾ അലങ്കരിച്ചതിനു ശേഷം 961-ൽ ഇദ്ദേഹം കാന്റർബറിയിലെ ആർച്ച്ബിഷപ്പ് ആയി. 957-ൽ എഡ്ഗാർ രാജാവ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ എഡ്വേർഡിനെഡൺസ്റ്റൻ, രാജാവാക്കുവാൻ ഡൺസ്റ്റൻ മുൻകൈയെടുത്തു. മൂന്ന് വർഷങ്ങൾക്ക് ശേഷം എഡ്വേർഡ് രാജാവ് കൊല്ലപ്പെടുകയും ഡൺസ്റ്റൺ വിശ്രമജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. സന്ന്യാസനിഷ്ഠകൾ ബനഡിക്റ്റെൻ നിയമങ്ങൾക്കനുസൃതമായി ഇദ്ദേഹം പരിഷ്കരിച്ചു. ക്രൈസ്തവ ദേവാലയങ്ങൾ പുനരുദ്ധരിക്കുന്നതിനും, വിദ്യാഭ്യാസ സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രയത്നിച്ചു.

988 മേയ് 19-ന് ഡൺസ്റ്റൻ അന്തരിച്ചു. എല്ലാവർഷവും മെയ് 19-നാണ് ഇദ്ദേഹത്തിന്റെ പെരുന്നാൾ ആചരിക്കുന്നത്. സ്വർണപ്പണിക്കാരും കൊല്ലന്മാരും മറ്റും ഇദ്ദേഹത്തെ തങ്ങളുടെ രക്ഷകപുണ്യവാളനായി കണക്കാക്കിവരുന്നു.

അവലംബം

[തിരുത്തുക]
  1. (in Greek) Ὁ Ἅγιος Δουνστάνος Ἀρχιεπίσκοπος Καντουαρίας. 19 Μαΐου. ΜΕΓΑΣ ΣΥΝΑΞΑΡΙΣΤΗΣ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൺസ്റ്റൻ, വിശുദ്ധ (909/10 - 988) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൺസ്റ്റൻ&oldid=3298388" എന്ന താളിൽനിന്ന് ശേഖരിച്ചത്