ഡ്രീം കോസ്‌ഡ് ബൈ ദ ഫ്ലൈറ്റ് ഓഫ് എ ബീ എറൗണ്ട് എ പോമിഗ്രാനേറ്റ് എ സെക്കന്റ് ബിഫോർ എവൈക്കനിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dream Caused by the Flight of a Bee Around a Pomegranate a Second Before Awakening എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രീം കോസ്‌ഡ് ബൈ ദ ഫ്ലൈറ്റ് ഓഫ് എ ബീ എറൗണ്ട്
എ പോമിഗ്രാനേറ്റ് എ സെക്കന്റ് ബിഫോർ എവൈക്കനിങ്ങ്
കലാകാരൻസാൽവദോർ ദാലി
വർഷം1944
Mediumമരത്തിൽ വരച്ച എണ്ണച്ചായചിത്രം
അളവുകൾ51 cm × 40.5 cm (20 in × 15.9 in)
സ്ഥാനംThyssen-Bornemisza Museum, Madrid

സാൽവദോർ ദാലിയും ഭാര്യ ഗാലയും അമേരിക്കയിൽ ജീവിക്കുന്ന കാലത്ത് 1944 -ൽ രചിച്ച ഒരു ചിത്രമാണ് ഡ്രീം കോസ്‌ഡ് ബൈ ദ ഫ്ലൈറ്റ് ഓഫ് എ ബീ എറൗണ്ട് എ പോമിഗ്രാനേറ്റ് എ സെക്കന്റ് ബിഫോർ എവൈക്കനിങ്ങ് (ream Caused by the Flight of a Bee Around a Pomegranate a Second Before Awakening).[1]

വിവരണം[തിരുത്തുക]

മരത്തിൽ രചിച്ച ഒരു എണ്ണച്ചായചിത്രമാണ് ഡ്രീം കോസ്‌ഡ് ബൈ ദ ഫ്ലൈറ്റ് ഓഫ് എ ബീ എറൗണ്ട് എ പോമിഗ്രാനേറ്റ് എ സെക്കന്റ് ബിഫോർ എവൈക്കനിങ്ങ്. തന്റെ തന്നെ ചിത്രങ്ങളെ ദാലി വിശേഷിപ്പിക്കുന്ന കൈകൊണ്ട് രചിച്ച സ്വപ്നചിത്രത്തിൽ (hand-painted dream photograp) കടലിലെ വിദൂരചക്രവാളത്തിനും ശാന്തമായ ജലത്തിനും അടുത്ത് ചിത്രത്തിലെ കഥാപാത്രമായി ഗാല കിടക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. കടലിൽ പൊങ്ങിക്കിടക്കുന്നൊരു പരന്നപാറക്കഷണത്തിനുമേൽ ഉറങ്ങുന്നൊരു നഗ്നസ്ത്രീരൂപമാണ് ചിത്രത്തിൽ കാണാവുന്നത്.[2].[3]

അവലംബം[തിരുത്തുക]

  1. "Dream Caused by the Flight of a Bee Around a Pomegranate, A Second Before Awakening". Fulcrum Gallery. Retrieved 2008-01-07.
  2. Murray, Peter (2004). A Dictionary Of Christian Art (Oxford Paperback Reference). "Pomegranate": Oxford University Press.
  3. Crane, Eva (1999). The World History OF Beekeeping And Honey Hunting. Routledge. pp. 600–610. ISBN 978-0-415-92467-2.