ദ്രൗപദി മുർമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Draupadi Murmu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ്രൗപദി മുർമു

Governor, Jharkhand
നിലവിൽ
പദവിയിൽ 
18 May 2015
മുൻ‌ഗാമി Syed Ahmed

പദവിയിൽ
2000–2009
മുൻ‌ഗാമി Laxman Majhi
പിൻ‌ഗാമി Shyam Charan Hansdah
നിയോജക മണ്ഡലം Rairangpur
ജനനം (1958-06-20) 20 ജൂൺ 1958 (പ്രായം 61 വയസ്സ്)
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party
ജീവിത പങ്കാളി(കൾ)Shyam Charan Murmu

ഇന്ത്യയിലെ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയും ഝാർഖണ്ഡ് ഗവർണ്ണറുമാണ് ദ്രൗപദി മുർമു (Draupadi Murmu). ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി..[1][2]

ആദ്യകാല ജീവിതം[തിരുത്തുക]

1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ജനിച്ചു.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.[4] ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ.[5] 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു.[6]. 2015 മെയ് 18മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറാണ്.

അവലംബം[തിരുത്തുക]

  1. "Draupadi Murmu sworn in as first woman Governor of Jharkhand-I News - IBNLive Mobile". IBNlive. 18 May 2015. ശേഖരിച്ചത് 18 May 2015.
  2. "Modi government names new governors for Jharkhand, five NE states". The Times of India. ശേഖരിച്ചത് 2015-05-12.
  3. "Smt. Droupadi Murmu". Odisha Helpline. ശേഖരിച്ചത് 27 July 2015.
  4. "Narendra Modi government appoints four Governors". IBN Live. ശേഖരിച്ചത് 2015-05-12.
  5. "Ex Odisha minister Draupadi Murmu new Jharkhand Guv". Odisha SunTimes. ശേഖരിച്ചത് 2015-05-12.
  6. "Draupadi Murmu Jharkhand Guv". New Indian Express. ശേഖരിച്ചത് 2015-05-13.
"https://ml.wikipedia.org/w/index.php?title=ദ്രൗപദി_മുർമു&oldid=2785704" എന്ന താളിൽനിന്ന് ശേഖരിച്ചത്