ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ്
| മറാഠി: शासकीय वैद्यकीय महाविद्यालय व रुग्णालय, नांदेड | |
| ലത്തീൻ പേര് | GMC Nanded |
|---|---|
മുൻ പേരു(കൾ) | Govt. Medical College |
| ആദർശസൂക്തം | Service for Humanity |
| തരം | Education and Research Institution |
| സ്ഥാപിതം | 1988 |
| സാമ്പത്തിക സഹായം | Government Funded |
| ഡീൻ | Dr. Mhaisekar |
അദ്ധ്യാപകർ | 28 |
| വിദ്യാർത്ഥികൾ | 500 Total |
| സ്ഥലം | Nanded, മഹാരാഷ്ട്ര, ഇന്ത്യ |
| ക്യാമ്പസ് | 115 acres (47 ha) |
| അഫിലിയേഷനുകൾ | മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, Nashik & Medical Council of India |
| വെബ്സൈറ്റ് | www |
മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് (SCGMC) & ഹോസ്പിറ്റൽ - വിഷ്ണുപുരി, നന്ദേഡ് (Marathi: डॉ. शंकरराव चव्हाण शासकीय वैद्यकीय महाविद्यालय व रुग्णालय, नांदेड). മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശങ്കർറാവു ചവാന്റെ ശ്രമഫലമായി 1988-ൽ സ്ഥാപിതമായ ഈ കോളേജ് ഇന്ന് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 2015-ൽ നഗരത്തിലെ വിഷ്ണുപുരി പ്രദേശത്തേക്ക് മാറ്റിയ കോളേജ് നന്ദേഡ്-ലാത്തൂർ സംസ്ഥാന പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
സൗകര്യങ്ങൾ
[തിരുത്തുക]മെഡിക്കൽ കോളേജിന്റെ ഭാഗമായി ആധുനിക ഉപകരണങ്ങളോടു കൂടിയ മികച്ച സൗകര്യങ്ങളുള്ള, 600 കിടക്കകളുള്ള ഒരു ആശുപത്രിയുണ്ട്. ആധുനിക ലാമിനാർ ഒ.ടി.കളും കേന്ദ്രീകൃത എയർ കണ്ടീഷനിംഗും അടങ്ങുന്ന 32 ഓപ്പറേഷൻ തിയേറ്ററുകളും ഒ.ടി. കോംപ്ലക്സിലുണ്ട്. നന്ദേഡ് നഗരത്തിൽ നിന്നും ജില്ലയിൽ നിന്നും അയൽ ജില്ലകളായ പർഭാനി, ഹിംഗോലി, യവത്മാൽ എന്നിവിടങ്ങളിൽ നിന്നും തെലങ്കാന സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിൽ നിന്നും ധാരാളം രോഗികൾ ഇവിടെ എത്തുന്നുണ്ട്. രോഗികളുടെ ബാഹുല്യവും പരിമിതമായ വിഭവങ്ങളും കാരണം തിരക്ക്, ശുചിത്വം, രോഗീപരിചരണം എന്നിവ വലിയ പ്രശ്നങ്ങളാണ്. എന്നിരുന്നാലും പാവപ്പെട്ടവർക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും ഇന്നും ആശ്രയിക്കാവുന്ന ഏക ചികിത്സാ കേന്ദ്രം ഇതാണ്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രം
[തിരുത്തുക]തുടക്കത്തിൽ 1988-ൽ നന്ദേഡിലെ വസീറാബാദ് പ്രദേശത്ത് ഗുരു ഗോവിന്ദ് സിംഗ്ജി മെമ്മോറിയൽ സിവിൽ ആശുപത്രിയോട് ചേർന്ന് ആരംഭിച്ച ഈ ആശുപത്രി, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വിഷ്ണുപുരി പ്രദേശത്തേക്ക് മാറിയതിനുശേഷം 115 ഏക്കർ വിസ്തൃതിയുള്ള കാമ്പസിൽ വളരെ വലിയ ആശുപത്രിയായി വളർന്നു. ഈ കാമ്പസ് ഭാവിയിൽ വിപുലീകരണത്തിന് വലിയ സാധ്യത നൽകുന്നു. എസി ക്ലാസ് മുറികളും വിദ്യാർത്ഥികൾക്കായി 17000-ലധികം പുസ്തകങ്ങളുള്ള, ശീതീകരിച്ച സുസജ്ജമായ ലൈബ്രറിയും ഇവിടെയുണ്ട്.
പ്രവേശനം
[തിരുത്തുക]ബിരുദം
[തിരുത്തുക]ഓരോ വർഷവും 150 വിദ്യാർത്ഥികളെ എംബിബിഎസ് കോഴ്സിന് പ്രവേശിപ്പിക്കുന്നു.
ബിരുദാനന്തര ബിരുദം
[തിരുത്തുക]- എംഡി മെഡിസിൻ
- എംഡി പീഡിയാട്രിക്സ്
- എംഡി പൾമണറി മെഡിസിൻ
- എംഡി ഫാർമക്കോളജി
- എംഡി മൈക്രോബയോളജി
- എംഡി പാത്തോളജി
- എംഡി ഫിസിയോളജി
- എംഡി അനാട്ടമി
- എംഡി ബയോകെമിസ്ട്രി
- എംഎസ് ഓർത്തോപീഡിക്സ്
- എംഎസ് ജനറൽ സർജറി
- എംഎസ് ഒഫ്താൽമോളജി
അക്കാദമിക്
[തിരുത്തുക]എസ്സിജിഎംസിയിൽ താഴെപ്പറയുന്ന കോഴ്സുകൾ ലഭ്യമാണ്:
- എം.ബി.ബി.എസ്
- എംഡി / എംഎസ്
- സിപിഎസ് ഡിപ്ലോമ
നേട്ടങ്ങൾ
[തിരുത്തുക]മുൻ ഡീൻ ഡോ. ദിലീപ് മൈസേക്കറെ നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ പുതിയ വൈസ് ചാൻസലറായി ഈയിടെ നിയമിച്ചു.