ദിവാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diwaniah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുവൈത്തി സമൂഹത്തിലെ അസാധാരണമായൊരു സ്ഥാപനമാണ് ദിവാനിയ(Dewaniya). മറ്റു ഗൾഫ് രാജ്യങ്ങളിലൊന്നും ഇങ്ങനെയൊന്നില്ല. പുരുഷന്മാരുടെ കൂടിചേരലാണത്. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ വൈകുന്നേരമോ രാത്രിയോ ആണ് ഈ കൂട്ടായ്മ. രാഷ്ട്രീയവും സാമ്പത്തിക സാമൂഹിക കാര്യങ്ങളും പ്രാദേശിക പ്രശ്നങ്ങളുമുൾപ്പെടെ എല്ലാ വിഷയങ്ങളെപ്പറ്റിയുള്ള തുറന്ന ചർച്ചയാണ് ദിവാനിയയിൽ നടക്കുന്നത്. കുവൈത്തിലെ ജനാധിപത്യത്തിന്റെയയും അഭിപ്രായസ്വാതന്ത്രത്തിന്റെയും പ്രതീകമാണ് ഓരോ ദിവാനിയയും. ചായസൽക്കാരവും ഉണ്ടാകും. സ്ത്രീകൾ ദിവാനിയയിൽ പങ്കെടുക്കാറില്ല. അവർക്ക് സ്വകാര്യ ദിവാനിയകളുണ്ടെങ്കിലും അവ അത്ര വ്യാപകമല്ല. പല പ്രമുഖരും തങ്ങൾ നടത്തുന്ന ദിവാനിയകൾ പത്രത്തിൽ പരസ്യം ചെയ്യാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ദിവാനിയ&oldid=2313755" എന്ന താളിൽനിന്ന് ശേഖരിച്ചത്