നാട്ടുനിലത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diplacodes trivialis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാട്ടുനിലത്തൻ
Diplacodes trivialis 05609.JPG
Male
Diplacodes trivialis, Burdwan, West Bengal, India 13 09 2012 5.jpg
Female
Scientific classification edit
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Odonata
Family: Libellulidae
Genus: Diplacodes
Species:
D. trivialis
Binomial name
Diplacodes trivialis
(Rambur, 1842)[2]
Diplacodes trivialis distribution map.svg
Diplacodes trivialis ,Ground Skimmer ആൺ തുമ്പി
Ground skimmer പെൺ തുമ്പി

ഇന്ത്യയടക്കം മിക്ക ഏഷ്യൻരാജ്യങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം കല്ലൻ തുമ്പിയാണ് നാട്ടുനിലത്തൻ - Diplacodes trivialis (ഇംഗ്ലീഷ്:Ground Skimmer).[3][1] ഇംഗ്ലീഷിൽ Blue Ground Percher എന്ന പേരിലും ഇവ അറിയപ്പെടുന്നു [4]. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ മുതൽ പസിഫിക് സമുദ്രത്തിലെ ദ്വീപുകളിലും ആസ്ട്രേലിയയിലും വരെ നാട്ടുനിലത്തനെ കാണാം [5].

വിവരണം[തിരുത്തുക]

ആൺതുമ്പികൾ ആകെ നീലനിറത്തിലോ അല്ലെങ്കിൽ കറുത്ത പൊട്ടുള്ള നേർത്ത പച്ച കലർന്ന നീല നിറത്തിലും, പെൺതുമ്പികൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു.

ആൺതുമ്പി[തിരുത്തുക]

ശിരസ്സിന് അല്പം വിളറിയ നീല നിറമാണ്.  ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള കണ്ണുകളുടെ കീഴ്ഭാഗം മങ്ങിയ നീല നിറത്തിലോ മഞ്ഞ കലർന്ന പച്ച നിറത്തിലോ കാണാം.  ഉരസ്സിന് പച്ച കലർന്ന മഞ്ഞ നിറമാണ്.   വയലറ്റ് കലർന്ന തവിട്ടു നിറമുള്ള ഉരസ്സിന്റെ മുൻഭാഗത്ത് നിറയെ ചെറിയ ചെറിയ പൊട്ടുകൾ കാണാം.  പച്ച കലർന്ന മഞ്ഞ നിറമുള്ള കാലുകളിൽ കറുത്ത പാടുകൾ കാണാം. ചിറകുകൾ സുതാര്യമാണ്. മഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ വശങ്ങളിൽ കറുത്ത വരകളുണ്ട്.  ഉദരത്തിന്റെ അവസാന ഖണ്ഡങ്ങൾക്ക് കറുപ്പ് നിറമാണ്. പ്രായപൂർത്തിയായ ആൺതുമ്പികളുടെ ഉരസ്സിലും ഉദരത്തിലും നിറയെ നീല നിറത്തിലുള്ള പൊടികൾ തൂവിയത് പോലെ ഒരു ആവരണം (Pruinescence) വ്യാപിച്ചു കാണാം (തുമ്പികളടക്കമുള്ള ഷഡ്പദങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന വെണ്ണീർ പോലെയുള്ള ആവരണത്തെയാണ്  പ്രൂയിനെസെൻസ്  എന്ന് പറയുന്നത്). ചെറുവാലുകൾ തൂവെള്ള നിറത്തിൽ കാണപ്പെടുന്നു [4] [5] [6].

പെൺതുമ്പി[തിരുത്തുക]

പെൺതുമ്പികൾ കാഴ്ച്ചയിൽ പ്രായപൂർത്തിയെത്താത്ത ആൺതുമ്പികളെപ്പോലെയാണ്.  എന്നാൽ പെൺതുമ്പികളുടെ ശരീരത്തിൽ പ്രൂയിനെസെൻസ് കാണാറില്ല. കൂടാതെ പെൺതുമ്പികളുടെ ഉദരത്തിലുള്ള കറുത്ത പാടുകൾ കൂടുതൽ വീതി ഉള്ളവയായിരിക്കും. പെൺതുമ്പികളുടെ ചെറുവാലുകൾക്ക് മഞ്ഞ നിറമാണ് [4] [5] [6].

സുതാര്യമായ ചിറകുകളും, പ്രായപൂർത്തിയായ തുമ്പികളുടെ ശരീരത്തിലുള്ള നീലനിറത്തിലുള്ള ആവരണവും, വെളുത്ത നിറത്തിലുള്ള ചെറുവാലുകളും നാട്ടു നിലത്തൻ തുമ്പിയെ സമാനമായ മറ്റു തുമ്പികളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു [6].

ആവാസവ്യവസ്ഥ (വാസസ്ഥാനം)[തിരുത്തുക]

കേരളത്തിൽ വളരെ സാധാരണയായി കണ്ടു വരുന്ന ഒരു തുമ്പിയാണ് നാട്ടുനിലത്തൻ. വർഷം മുഴുവൻ ഇവയെ കാണാറുണ്ട്.  പേര്  അന്വർത്ഥമാക്കും വിധം കൂടുതൽ സമയവും നിലത്താണ് ഇവയുടെ ഇരിപ്പിടം.[6][7][8][9][10] വെയിലുള്ളപ്പോൾ ഉദരം മുകളിലോട്ട് ഉയർത്തിപ്പിടിച്ച് കൊണ്ട് തറയിലോ ചെറിയ കല്ലുകളിലോ ഇരിക്കാറുണ്ട്.  തന്റെ അധീനപ്രദേശത്ത് വരുന്ന മറ്റു തുമ്പികളെ ആട്ടിപ്പായിക്കുന്ന സ്വഭാവം ഈ തുമ്പികൾക്കുണ്ട് [4].  നാട്ടു നിലത്തൻ തുമ്പികൾ വലിയ കൂട്ടങ്ങളായി ദേശാടനം നടത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് [6]. കുളങ്ങൾ പോലെയുള്ള ചെറു ജലാശയങ്ങളിലാണ് നാട്ടുനിലത്തൻ മുട്ടയിടുന്നത് [5].

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Subramanian, K.A. (2010). "Diplacodes trivialis". 2010: e.T167372A6336761. doi:10.2305/IUCN.UK.2010-4.RLTS.T167372A6336761.en. {{cite journal}}: Cite journal requires |journal= (help)
  2. Rambur, Jules (1842). Histoire naturelle des insectes. Névroptères (ഭാഷ: French). Paris: Librairie Encyclopédique de Roret. പുറങ്ങൾ. 534 [115] – via Gallica.{{cite book}}: CS1 maint: unrecognized language (link)
  3. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-18.
  4. 4.0 4.1 4.2 4.3 Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. പുറം. 109.{{cite book}}: CS1 maint: multiple names: authors list (link)
  5. 5.0 5.1 5.2 5.3 Subramanian, K.A. (2009). Dragonflies of India – A Field Guide. New Delhi: Vigyan Prasar, Department of Science and Technology, Govt. of India. പുറം. 57.
  6. 6.0 6.1 6.2 6.3 6.4 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 336–338.
  7. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 434.
  8. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  9. "Diplacodes trivialis Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-03-18.
  10. "Diplacodes trivialis Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുനിലത്തൻ&oldid=3787375" എന്ന താളിൽനിന്ന് ശേഖരിച്ചത്