ദഹനവ്യൂഹം
ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹന വ്യൂഹം . മനുഷ്യന്റെ ദഹന വ്യവസ്ഥയിൽ അന്നപഥവും അനുബന്ധ ഗ്രന്ഥികളും ഉൾപ്പെടുന്നു .
ദഹനവ്യൂഹം | |
---|---|
![]() 1. വായ
2. അണ്ണാക്ക് 3. കുറുനാവ് 4. നാവ് 5. പല്ല് 6. ഉമിനീർ ഗ്രന്ഥികൾ 7. ഉപജിഹ്വ ഗ്രന്ഥി 8. ഉപഹന്വാസ്ഥി ഗ്രന്ഥി 9. കർണപാർശ്വ ഗ്രന്ഥി 10. ഗ്രസനി 11. അന്നനാളം 12. കരൾ 13. പിത്താശയം 14. പൊതു പിത്തനാളി 15. ആമാശയം 16. ആഗ്നേയഗ്രന്ഥി 17. ആഗ്നേയനാളി 18. ചെറുകുടൽ 19. പക്വാശയം 20. ശൂന്യാന്ത്രം 21. കൃശാന്ത്രം 22. വിരരൂപ പരിശോഷിക 23. വൻകുടൽ 24. അനുപ്രസ്ഥ സ്ഥൂലാന്ത്രം 25. ആരോഹണ സ്ഥൂലാന്ത്രം 26. അന്ധാന്ത്രം 27. അവരോഹണ സ്ഥൂലാന്ത്രം 28. അവഗ്രഹരൂപ സ്ഥൂലാന്ത്രം 29. മലാന്ത്രം 30. മലദ്വാരം | |
Details | |
Identifiers | |
Latin | Systema digestorium |
MeSH | D004064 |
TA | A05.0.00.000 |
FMA | 7152 |
Anatomical terminology |
മനുഷ്യരടക്കം ഭക്ഷണം കഴിക്കുന്ന മൃഗങ്ങളിലെല്ലാം , രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം.
മനുഷ്യരിലെ ദഹനവ്യൂഹ ഘടകങ്ങൾ[തിരുത്തുക]
വായ: വായിൽ ഭക്ഷണം പ്രവേശിക്കുമ്പോൾ തന്നെ ദഹന പ്രക്രിയ ആരംഭിക്കുന്നു. പല്ലുകൾ , നാക്ക്, ഉമിനീർ ഗ്രന്ഥികൾ എന്നിവയാണ് വയിലെ ദഹനവ്യൂഹ ഘടകങ്ങൾ. പല്ലുകൾ ഭക്ഷണത്തെ ചവയ്ക്കുകയും അരയ്ക്കുകയും ചെയ്ത് വിഴുങ്ങാൻ പാകത്തിലാക്കുന്നു, ചെറുതു വലുതുമായ നിരവധി ഉമിനീർ ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങളും (ഉമിനീർ), വായിലെ പല കോശങ്ങളിൽ നിന്നുമുള്ള മ്യൂസിനുകളും (mucins), ചേർന്ന് ചവയ്ക്കപ്പെട്ട ഭക്ഷണത്തെ ക്ലേശരഹിതമായി വുഴുങ്ങാവുന്ന ഗോളമാക്കുന്നു (bolus). ഉമിനീരിലെ എൻസൈമുകൾ അന്നജത്തെയും , കൊഴുപ്പിനേയും വിഘടിക്കുന്ന പ്രക്രിയക്ക് തുടക്കമിടുന്നു.
- വായ (Mouth)
- പല്ല് (Teeth)
- ഉളിപ്പല്ലുകൾ (Incisors)
- കോമ്പല്ലുകൾ (Canine)
- അഗ്രചർവണകങ്ങൾ (Premolars)
- ചർവണകങ്ങൾ (Molars)
- നാവ് (Tongue)
- പല്ല് (Teeth)
- ഉമിനീർ ഗ്രന്ഥികൾ (Salivary Glands)
- കർണപാർശ്വ ഗ്രന്ഥി (Parotid Gland)
- ഉപഹന്വാസ്ഥി ഗ്രന്ഥി (Sub Mandibular Gland)
- ഉപജിഹ്വ ഗ്രന്ഥി (Sublingual Gland)
- ഗ്രസനി (Pharynx)
- അന്നനാളം (Oesophagus)
- വിഭാജകചർമ്മം (Diaphragm)
- ആമാശയം (Stomach)
- ഹൃദ്രാഗി ഭാഗം (Cardiac Region)
- മുൻ അഗ്ര ഭാഗം (Fundic Region)
- ഗാത്ര ഭാഗം (Body Region)
- പിൻ അഗ്ര ഭാഗം (Pyloric Region)
- ചെറുകുടൽ (Small Intestine)
- പക്വാശയം (Duodenum)
- ശൂന്യാന്ത്രം (Jejanum)
- കൃശാന്ത്രം (Ileum)
- ആഗ്നേയഗ്രന്ഥി (Pancreas)
- പ്ലീഹ (Spleen)
- വൻകുടൽ (Large Intestine)
- അന്ധാന്ത്രം (Cecum)
- സ്ഥൂലാന്ത്രം (Colon)
- ആരോഹണ സ്ഥൂലാന്ത്രം(Ascending Colon)
- അനുപ്രസ്ഥ സ്ഥൂലാന്ത്രം(Transverse Colon)
- അവരോഹണ സ്ഥൂലാന്ത്രം(Descending Colon)
- അവഗ്രഹാകാര സ്ഥൂലാന്ത്രം(Sigmoid Colon)
- മലാന്ത്രം (Rectum)
- മലദ്വാരം (Anus)
- വിരരൂപ പരിശോഷിക (Vermiform Appendix)