ചെളിക്കൂട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dieurostus dussumieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Dieurostus dussumieri
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Dieurostus
Species:
D. dussumierii
Binomial name
Dieurostus dussumierii
Synonyms
  • Eurostus dussumierii
    A.M.C. Duméril, Bibron
    & A.H.A. Duméril, 1854
  • Hypsirhina dussumieri
    Jan, 1868
  • Hypsirhina malabarica
    F. Werner, 1913
  • Enhydris dussumieri
    M.A. Smith, 1943
  • Dieurostus dussumierii
    Kumar et al., 2012[1]

ചെളിക്കൂട / കണ്ടപ്പാമ്പ് എന്ന പേരിലറിയപ്പെടുന്ന ഈ പാമ്പ്‌ ചെറിയ തോതിൽ വിഷമുള്ള ഒരിനമാണ്‌. സാമാന്യം വലിപ്പമുള്ള ഇനമായ ഇവയുടെ വിഷപ്പല്ല് വായുടെ പിന്നിലായി സ്ഥിതി ചെയ്യുന്നു. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ പ്രദേശമായ കേരളത്തിൽ തദ്ദേശീയമായി കാണപ്പെടുന്ന ഈ പാമ്പ്‌ ബംഗ്ലാദേശിലും കാണപ്പെടുന്നു. [2][3][4]

ശബ്ദോത്പത്തി[തിരുത്തുക]

ഈ പാമ്പിന്റെ ശാസ്ത്രീയ നാമവും സാധാരണ നാമവും നാവികനും കപ്പലുടമസ്ഥനുമായ ജീൻ-ജാക്വസ് ദസ്സിമിയർ എന്ന ഫ്രഞ്ചുകാരനോടുള്ള ആദര സൂചകമായാണ് നൽകപ്പെട്ടിട്ടുള്ളത്. നാവികനെന്നതിലുപരി ദസ്സിമിയർ ജന്തുക്കളുടെ സ്പെസിമൻ ശേഖരിക്കുന്ന ഒരാളായിരുന്നു.[5]

രൂപവിജ്ഞാനീയം[തിരുത്തുക]

(ജാതി നിർണ്ണയം) 25 - 27 നിരയുള്ള മിനുസമുള്ള തോലാണ് ചെളിക്കൂട അഥവാ കണ്ടപ്പാമ്പിനെ മറ്റു സമാന ഉരഗവർഗ്ഗങ്ങളിൽ നിന്നും പ്രധാനമായും വേർതിരിക്കുന്നത്. കൂടാതെ, മൂക്കിനടുത്തുള്ളവ യോജിച്ചും പിറകിലുള്ളവ സമാന്തരമായും വിഭജിക്കപ്പെട്ടതായി കാണാം. മൂക്കിനിടയിലെ വിഭജനം, കണ്ണിനും മൂക്കിനുമിടയിൽ കൂട്ടിമുട്ടുന്ന മേൽ ചുണ്ടിന്റെ ഭാഗത്തെ 1-3 വരികൾ, താടിയെല്ലിന്റെയടുത്ത് വന്നു ചേരുന്ന, ചുണ്ടിനു താഴെയുള്ള അഞ്ചു വരികൾ, വരവരയായ ശരീരം തുടങ്ങിയവയെല്ലാം ഇവയെ മറ്റു സമാനവർഗ്ഗങ്ങളിൽ നിന്നും വേർതിരിക്കുന്നു. [കുമാർ തുടങ്ങിയവർ 2012].

ആവാസ മേഖല[തിരുത്തുക]

ചെളിക്കൂട / കണ്ടപ്പാമ്പ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കടൽത്തീരങ്ങളിലും ബംഗ്ലാദേശിലും കാണപ്പെടുന്നു.  

ശീലങ്ങൾ[തിരുത്തുക]

തികച്ചും ജലത്തിൽ വസിക്കുന്ന ഈ പാമ്പിനെ മഴക്കാലങ്ങളിൽ കൂടുതലായി കാണുന്നു. നിറഞ്ഞൊഴുകുന്ന നെൽപ്പാടങ്ങൾ, മറ്റു കൃഷിയിടങ്ങൾ എന്നിവയിലും ഇവയെ കാണാറുണ്ട്. കായലും ചതുപ്പുകളും ഇവയുടെ പ്രിയപ്പെട്ട വിഹാരകേന്ദ്രങ്ങൾ തന്നെ. കരയിലൂടെയുള്ള ഇവയുടെ സഞ്ചാരം ആയാസപരവും കഠിനവുമാണ്. മത്സ്യമാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. ജലസ്രോതസ്സുകൾക്കടുത്തുള്ള വരമ്പുകളിലും മറ്റുമുള്ള ഞണ്ടിൻ കുഴികളും ചേറുമൊക്കെയാണ്  ഇവയുടെ അഭയ കേന്ദ്രം. 

അവലംബം[തിരുത്തുക]

  1. The Reptile Database.
  2. fr:Dieurostus dussumieri
  3. http://www.toxinology.com/fusebox.cfm?fuseaction=main.snakes.display&id=SN0754
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-07. Retrieved 2017-02-08.
  5. Beolens B, Watkins M, Grayson M. 2011.

കൂടുതൽ വായിക്കുവാൻ[തിരുത്തുക]

  • Boulenger GA. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ), ... London: Trustees of the British Museum (Natural History). (Taylor and Francis, printers). xiv + 727 pp. + Plates I-XXV. (Eurostus dussumieri, p. 19).
  • Duméril A-M-C, Bibron G, & Duméril A[HA]. 1854. Erpétologie générale ou histoire naturelle complète des reptiles. Tome septième. Deuxième partie, comprenant l'histoire des serpents venimeux. Paris: Librairie Encyclopédique de Roret. pp. xii + 781-1536. (Eurostus dussumierii, new species, pp. 953–955).
  • Chandramouli, S. R., J.J.Sebastein, Baiju, S.R.Ganesh. 2012. Expanded description of Enhydris dussumierii (Duméril, Bibron & Duméril, 1854) (Reptilia: Colubridae: Homalopsinae). Taprobanica 4 (1): 42-47.
  • Kumar, A. Biju and Ashok Captain 2011. Recent records of the endemic Kerala mud snake, Enhydris dussumierii (Duméril, Bibron & Duméril, 1854) from India. Current Science 100 (6): 928-932.
  • Kumar AB, Sanders KL, George S, Murphy JC. 2012. The status of Eurostus dussumieri and Hypsirhina chinensis (Reptilia, Squamata, Serpentes): with comments on the origin of salt tolerance in homalopsine snakes. Systematics and Biodiversity 10 (4): 479-489. (Dieurostus dussumieri, new combination).
  • Smith MA. 1943. The Fauna of British India, Ceylon and Burma, Including the Whole of the Indo-Chinese Sub-region. Reptilia and Amphibia, Vol. III.—Serpentes. London: Secretary of State for India. (Taylor and Francis, printers). xii + 583 pp. (Enhydris dussumieri, p. 389).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെളിക്കൂട&oldid=3804254" എന്ന താളിൽനിന്ന് ശേഖരിച്ചത്