Jump to content

ഡയാന സ്പെൻസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diana, Princess of Wales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയാന
ഡയാന - ഒരു സമ്മാനദാന ചടങ്ങിൽ
ജനനം
ഡയാന ഫ്രാൻസസ്സ്

(1961-07-01)1 ജൂലൈ 1961
പാർക്ക് ഹൗസ്, നോർഫോക്ക്, ഇംഗ്ലണ്ട്
മരണം31 ഓഗസ്റ്റ് 1997(1997-08-31) (പ്രായം 36)
സ്ഥാനപ്പേര്വെയ്‌ൽസ് രാജകുമാരി
ജീവിതപങ്കാളി(കൾ)ചാൾസ് രാജകുമാരൻ
(വിവാഹം-1981, വിവാഹമോചനം-1996)[1]
കുട്ടികൾവില്ല്യം രാജകുമാരൻ
ഹാരി രാജകുമാരൻ
മാതാപിതാക്ക(ൾ)ജോൺ സ്പെൻസർ
ഫ്രാൻസസ്സ് ഷാൻഡ്
ഒപ്പ്

ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997).[2][3] വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വെയ്‌ൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.

വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു പാത്രമായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.[4]

ഡയാന രാജകുമാരിയുടെ സായാഹ്നവസ്ത്രം ലേലത്തിൽ പോയത് 9.13 കോടി രൂപയ്ക്ക്. ലക്ഷ്യമിട്ടതിനേക്കാൾ 11 ഇരട്ടിവിലയ്ക്കാണു വിൽപന നടന്നതെന്നു ലൊസാഞ്ചലസ് ജൂലിയൻസ് ഓക്‌ഷൻ കമ്പനി അധികൃതർ വ്യക്തമാക്കി.[5]

അവലംബം

[തിരുത്തുക]
  • ആൻഡ്രൂ, മോർട്ടൺ (2003). ഡയാന ഹെർ ട്രൂ സ്റ്റോറി ഇൻ ഹെർ ഓൺ വേഡ്സ്. പോക്കറ്റ് ബുക്സ്. ISBN 978-1854793843.
  1. "ദ ലൈഫ് ഓഫ് ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് 1961–1997". ബി.ബി.സി. Archived from the original on 2014-03-21. Retrieved 2023-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ്". ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് മെമ്മോറിയൽ ഫണ്ട്. Archived from the original on 2014-03-21. Retrieved 21-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. ആൻഡ്രൂ മോർട്ടൺ പുറം 99
  4. "ഡയാന രാജകുമാരി - ലഘു ജീവചരിത്രം". ബ്രിട്ടീഷ് രാജകുടുംബം. Archived from the original on 2014-03-21. Retrieved 21-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. "ഡയാനയുടെ സായാഹ്ന വസ്ത്രത്തിന് ലേലത്തിൽ കിട്ടിയത് 9.13 കോടി രൂപ". Retrieved 2023-12-19.
"https://ml.wikipedia.org/w/index.php?title=ഡയാന_സ്പെൻസർ&oldid=4004656" എന്ന താളിൽനിന്ന് ശേഖരിച്ചത്