Jump to content

ധർമ്മടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dharmadom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മടം. അഞ്ചരക്കണ്ടി പുഴയുടെ ഇരുശാഖകൾക്കും അറബികടലിനും ഇടയിൽ ഒരു ദ്വീപ്‌ പോലെ സ്ഥിതിചെയ്യുന്ന പ്രദേശമാണിവിടം. 100 വർഷത്തിലേറെ പഴക്കമുള്ള ബ്രണ്ണൻ കോളെജിനും ധർമ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം. പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങളും ( അണ്ടലൂർക്കാവ് , മേലൂർ ശിവക്ഷേത്രം) ഇവിടെ സ്ഥിതിചെയ്യുന്നു. കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റി - പാലയാട് കാമ്പസും, പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌ എന്ന പേരിൽ ഒരു ചെറുകിട വ്യാവസായിക കേന്ദ്രവും ഇവിടെ ഉണ്ട്.

ധർമ്മടം എന്ന സ്ഥല നാമത്തെപ്പറ്റി വിവിധാഭിപ്രായങ്ങളുണ്ട്. ധർമ്മപട്ടണം ആണ് ധർമ്മടം ആയതു എന്ന് ഒരു അഭിപ്രായം - പണ്ടുകാലത്ത് ഇവിടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നതുകൊണ്ടാണത്രേ ഈ പേര്. കോലത്തു നാട്ടിലെ ധർമ്മൻ എന്ന ഭരണാധികാരിയിൽ നിന്നാണ് ഈ പേര് കിട്ടിയത് എന്നൊരഭിപ്രായവും ഉണ്ട്. തറമേലിടം ധർമ്മടം ആയി എന്ന് കരുതുന്നവരും ഉണ്ട്. അരയാൽ തറമേൽ യോഗം ചേർന്നായിരുന്നത്രേ പണ്ടു ഈ പ്രദേശങ്ങളിലെ പല കാര്യങ്ങളിലും തീർപ്പ് കൽപ്പിച്ചിരുന്നത്. തറമേലിടം കാലക്രമേണ ധർമ്മടം ആയി എന്നാണു ഈ അഭിപ്രായം.ധർമ്മടം പ്രദേശം രണ്ടു തറ അഥവാ പോയനാട് എന്ന നാട്ടു രാജ്യത്തിൽ ഉൾപ്പെട്ടത് ആയിരുന്നു. ചേരമാൻ പെരുമാൾ രാജകണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങൾ ർമ്മടം എന്.നതെ പോയനാട് എന്നും വിളിക്കുന്നത്.[അവലംബം ആവശ്യമാണ്]

ധർമ്മടം തുരുത്ത് എന്നറിയപ്പെടുന്ന ധർമ്മടം ദ്വീപ് ഗ്രാമത്തിൻറെ തെക്ക് - പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ :
    • കണ്ണൂർ - 17 കി.മീ. അകലെ
    • തലശ്ശേരി - 5 കി.മീ
    • ധർമ്മടം - 0 കി.മി (പാസഞ്ചർ ട്രെയിനുകൾ മാത്രമേ നിർത്തുകയുള്ളൂ)
    • ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - 23 കി.മീ. അകലെ
ധർമ്മടം റെയിൽ‌വേ സ്റ്റേഷൻ

ഇതും കാണുക

[തിരുത്തുക]

സ്ഥാനം: 11°47′N, 75°26′E


"https://ml.wikipedia.org/w/index.php?title=ധർമ്മടം&oldid=4093405" എന്ന താളിൽനിന്ന് ശേഖരിച്ചത്