ഉള്ളടക്കത്തിലേക്ക് പോവുക

ധർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

''ധർമ്മം'' (സംസ്കൃതത്തിൽ धर्म) ഇന്ത്യയിലെ വിവിധ മതങ്ങളിലുള്ള ഒരു പ്രധാന ആശയമാണ്. ധർമ്മം എന്ന പദത്തിന് വ്യക്തതയുള്ള ഏക വിവർത്തനമില്ല, മറിച്ച്, ഇത് ബഹുമുഖമായ ഒരു ആശയമാണ് നൽകുന്നത്. പദോല്പത്തി വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്, കൈവശം വയ്ക്കുക അല്ലെങ്കിൽ പിന്തുണയ്ക്കുക എന്നർത്ഥം വരുന്ന ധർ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഇത് വരുന്നത് എന്നാണ്, ആയതിനാൽ വ്യക്തിജീവിതം തുടങ്ങി സമൂഹവും, പിന്നെ പ്രപഞ്ചം വരെയുമുള്ള കാര്യങ്ങളുടെ നിലനില്പ് നിയമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ലളിതമായ അർത്ഥത്തിൽ, ധർമ്മം ഒരു വ്യക്തിയുടെ ധാർമ്മിക ഉത്തരവാദിത്തങ്ങളെയോ കടമകളെയോ സൂചിപ്പിക്കുന്നു; ഒരു കർഷകന്റെ ധർമ്മം സൈനികന്റെ ധർമ്മത്തിൽ നിന്ന് വ്യത്യസ്തമാണ്, അങ്ങനെ ധർമ്മം എന്ന ആശയം ചലനാത്മകമാക്കുന്നു. പുരുഷാർത്ഥത്തിന്റെ മറ്റ് ഘടകങ്ങളെപ്പോലെ, ധർമ്മം എന്ന ആശയം ഇന്ത്യയൊട്ടാകെ വ്യാപിതമാണ്. ധർമ്മത്തിൻറെ എതിർനാമം അധർമ്മം എന്നതാണ്.

ഹിന്ദു മതത്തിൽ, ധർമ്മം എന്നത് ജീവിതത്തെയും പ്രപഞ്ചത്തെയും സാധ്യമാക്കുന്ന "ക്രമവും, ആചാരവുമായ" ഋതക്ക് അനുസൃതമായി കണക്കാക്കപ്പെടുന്ന പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. "നീതിപൂർവമായ ജീവിതരീതി" രൂപപ്പെടുത്തുന്നതിനുള്ള കടമകൾ, അവകാശങ്ങൾ, നിയമങ്ങൾ, പെരുമാറ്റം, സദ്ഗുണങ്ങൾ, ധാർമ്മികത, എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുരുഷാർത്ഥങ്ങളിൽ ഒന്നായ ധർമ്മത്തിന് ഒരു അതീന്ദ്രിയ സാധുതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചരിത്രപരമായ വൈദിക മതത്തിൽ ധർമ്മം എന്ന ആശയം ഉപയോഗത്തിൽ ഉണ്ടായിരുന്നു (ക്രി.മു. 1500–500), മാത്രമല്ല, അതിന്റെ അർത്ഥവും ആശയപരമായ വ്യാപ്തിയും നിരവധി സഹസ്രാബ്ദങ്ങളായി വികസിച്ചതാണ്.

ബുദ്ധമതത്തിൽ, ധർമ്മം (പാലി: ധമ്മ) എന്നത് ബുദ്ധന്റെ ഉപദേശങ്ങളെയും, അവ വിരൽ ചൂണ്ടുന്ന യാഥാർത്ഥ്യത്തിന്റെ തനതായ സ്വഭാവത്തെയും സൂചിപ്പിക്കുന്നു. ബുദ്ധമതത്തിന്റെ തത്ത്വചിന്തയിൽ ധമ്മ എന്നത് നിർദ്ദിഷ്ട പ്രതിഭാസങ്ങൾ, അത്യന്തിക സത്യം, എന്നിവയെ സൂചിപ്പിക്കുന്ന ഒരു പദവും ആണ്. ജൈന മതത്തിൽ ധർമ്മം എന്നത് തീർത്ഥങ്കരന്റെ (ജിന) ഉപദേശങ്ങളെയും, ശുദ്ധീകരണത്തെയും, ധാർമ്മിക പരിവർത്തനത്തെയും പറ്റിയുള്ള സിദ്ധാന്തങ്ങളുടെ സത്തയെയും സൂചിപ്പിക്കുന്നു. സിഖ് മതത്തിൽ ധർമ്മം നീതിയുടെ പാതയെയും ശരിയായ, മതപരമായ ആചാരങ്ങളെയും, ധാർമ്മിക കടമകൾ നിർവഹിക്കുന്നതിനെയും സൂചിപ്പിക്കുന്നു.

പദോൽപ്പത്തി

[തിരുത്തുക]
അശോകചക്രവർത്തി തന്റെ ശിലാശാസനങ്ങളിൽ (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ബ്രാഹ്മി ലിപിയിൽ പ്രാകൃത ഭാഷയിലെ "ധം-മ" എന്ന പദം രേഖപ്പെടുത്തിയിരിക്കുന്നത്. (സംസ്കൃതം: ധർമ്മ धर्म)

ധർമ്മം എന്ന പദം[1] സംസ്കൃതത്തിൽ പിടിക്കുക, അല്ലെങ്കിൽ പിന്തുണയ്ക്കുക എന്നർത്ഥമുള്ള ധർ എന്ന പദത്തിലേക്ക് വേരുകൾ ഉള്ളതും, കൂടാതെ ലാറ്റിൻ പദമായ firmus (ഉറച്ച, സ്ഥിരതയുള്ള) എന്നതുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.[2] ഇതിൽ നിന്ന്, സ്ഥാപിതമായത് അല്ലെങ്കിൽ ഉറച്ചത് എന്ന അർത്ഥം സ്വീകരിക്കുന്നു, അതിനാൽ നിയമത്തിന്റെ സവിശേഷതയും ഉൾക്കൊള്ളുന്നു. ഇത് പഴയ വേദ സംസ്കൃതത്തിലെ ധർമ്മ- എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അക്ഷരാർത്ഥത്തിൽ "വഹിക്കുന്നയാൾ, പിന്തുണയ്ക്കുന്നയാൾ" എന്നും, മതപരമായി ഋതയുടെ ഒരു വശമായും സങ്കൽപ്പിക്കപ്പെടുന്നു[3].

ഋഗ്വേദത്തിൽ, ധർമ്മ- എന്ന ഈ പദം, "സ്ഥാപിതമായതോ ഉറച്ചതോ ആയ എന്തെങ്കിലും" എന്നതുപോലുള്ള നിരവധി അർത്ഥങ്ങളോടെ ദൃശ്യമാകുന്നു. ആലങ്കാരികമായി, അതിന്റെ അർത്ഥം "സ്ഥിരത നൽകുന്നവൻ" എന്നും "പിന്തുണയ്ക്കുന്നവൻ" (ദൈവങ്ങളെ) എന്നും ആണ്. അർത്ഥപരമായി ഗ്രീക്കിലെ തീമിസിന് ഇത് ("നിശ്ചിത ഉത്തരവ്, ചട്ടം, നിയമം") സമാനമാണ്[4].

ശാസ്ത്രീയമായ സംസ്കൃത്തിലും അഥർവ്വവേദത്തിന്റെ വൈദികസംസ്‌കൃതത്തിലും ഇതിന്റെ കാണ്ഡം പ്രമേയപരമാണ്: ധർമ്മം (ദേവനാഗരി):ധർമ്മ. പ്രാകൃതം, പാലി ഭാഷകളിൽ ഇത് ധമ്മ എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ചില സമകാലിക ഇന്ത്യൻ ഭാഷകൾ, പ്രാദേശിക ഭാഷകളിൽ ഇത് ധറം എന്ന പേരിലും കാണപ്പെടുന്നു.

ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ ധർമ്മത്തെ ഗ്രീക്ക്, അറമായ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു, അദ്ദേഹം കാണ്ഡഹാർ ദ്വിഭാഷാ ശിലാലിഖിതങ്ങളിലും കാണ്ഡഹാർ ഗ്രീക്ക് ശാസനങ്ങളിലും[5] യൂസിബിയസ് (അർത്ഥം: ഭക്തി, ആത്മീയ പക്വത, ദൈവഭക്തി) എന്ന ഗ്രീക്ക് പദം ഉപയോഗിച്ചു. ആദ്യത്തേതിൽ, അദ്ദേഹം ക്ഷിതയ (qšyṭ’; സത്യം, കൃത്യം) എന്ന അരാമിക് പദം ഉപയോഗിച്ചു[6].

നിർവചനം

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വെൽസ്, ജോൺ സി (2008). ലോങ്മാൻ ഉച്ചാരണ നിഘണ്ടു (in ഇംഗ്ലീഷ്) (3-ആം ed.). ലോങ്മാൻ. ISBN 978-1-4058-8118-0.
  2. ബാൺഹാർട്ട്, ആർ. കെ. (ed.) (1998) ചേംബേഴ്സ് പദോൽപ്പത്തി നിഘണ്ടു.
  3. ഡേ 1982, pp. 42–45.
  4. ബ്രെറ്റൺ 2004.
  5. "'രാമായണ'വും 'മഹാഭാരത'വും എങ്ങനെയാണ് ഉണ്ടായത് ('ധർമ്മ'ത്തിന് അതുമായി എന്ത് ബന്ധമുണ്ട്)?" (in ഇംഗ്ലീഷ്). 13 ഡിസംബർ 2018.
  6. ഹിൽട്ടെബീറ്റൽ 2011, pp. 36–37.
"https://ml.wikipedia.org/w/index.php?title=ധർമ്മം&oldid=4601871" എന്ന താളിൽനിന്ന് ശേഖരിച്ചത്