ധാർചുള

Coordinates: 29°51′N 80°32′E / 29.85°N 80.53°E / 29.85; 80.53
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dharchula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധാർചുള
Map of India showing location of Uttarakhand
Location of ധാർചുള
ധാർചുള
Location of ധാർചുള
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Pithoragarh
ജനസംഖ്യ 6,424 (2001)
സമയമേഖല IST (UTC+5:30)

29°51′N 80°32′E / 29.85°N 80.53°E / 29.85; 80.53 ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്‌ഗഡ് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു സ്ഥലവുമാണ് ധാർചുള. ആദ്യ കാല ഹിമാലയത്തിലെ വ്യാപാരമാർഗ്ഗത്തിലെ ഒരു പ്രധാന സ്ഥലമാണ് ധാർചുള. കാളി നദി ഇതിന്റെ അരികിലൂടെ ഒഴുകുന്നു. പിത്തോഡ്‌ഗഡ് ധാർചുളയിൽ നിന്ന് 90 കി.മി ദൂരത്തിലാണ്. [1] പ്രസിദ്ധമായ കൈലാശ് - മാനസരോവർ തീർഥാടന പാതയിലാണ് ധാർചുള സ്ഥിതി ചെയ്യുന്നത്.


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 6424 ആണ്. ഇതിൽ 54% പുരുഷന്മാരും 46% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 75% ദേശീയ നിരക്കാ‍യ 59.5% ൽ കൂടുതലാണ്. പുരുഷ സാക്ഷരത ശതമാനം 80% വും സ്ത്രീ സാക്ഷരത ശതമാനം 69% വും ആണ്. മൊത്തം ജനസംഖ്യയിലെ 12% ശതമാനം 6 വയസ്സിൽ താഴെ ഉള്ളവരാണ്.

സ്ഥലവിവരണം[തിരുത്തുക]

വളരെ മനോഹരമായ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ ജില്ലാ ആസ്ഥാനമായ പിത്തോഡ്‌ഗഡിൽ നിന്നും 90 കി.മി ദൂരത്തിലാണ്. [3]. പിത്തോഡ്‌ഗഡിൽ നിന്നും 3 മുതൽ 3.5 മണിക്കൂർ കാളി നദിയുടെ അരികിലൂടെ യാത്ര ചെയ്താൽ ധാരചുളയിൽ എത്താം. സ്വകാര്യ ജീപ്പുകളും സർക്കാർ ബസ്സുകളും ആണ് ലഭ്യമായ പ്രധാന വാഹനങ്ങൾ.

പക്ഷേ പിത്തോഡ്‌ഗഡിൽ എത്തിച്ചേരാനുള്ള പ്രധാന മാർഗ്ഗം ഹൽ‌ദ്വാനി, ടനൿപൂർ എന്നിവടങ്ങളിൽ നിന്നാണ്. ഹൽദ്വാനി ഉത്തർപ്രദേശിലെ ബറേലിക്കടുത്തുള്ള ഒരു പട്ടണമാണ്. ഹൽദ്വാനിയിൽ നിന്നും പിത്തോഡ്‌ഗഡിലേക്ക് 8 മണിക്കൂറോളം യാത്രയുണ്ട്. പിത്തോഡ്‌ഗഡിൽ നിന്നും കാലത്ത് 11 മണി വരെ മാത്രമേ സ്വകാര്യ ബസ്സുകൾ ലഭ്യമുള്ളൂ. രാത്രി കാലങ്ങളിൽ മലമ്പ്രദേശ ഡ്രൈവിംഗ് അപകടമായതുകൊണ്ടാണ് ഇത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് ഹൽദ്വാനി - പിത്തോഡ്‌ഗഡ് യാത്ര വളരെ ദുർഘടം പിടിച്ചതാണ്.

ടനക്പൂരിലേക്ക് ലക്നൌ , ബറേലി എന്നിവടങ്ങളിൽ നിന്ന് ഒരു രാത്രി കൊണ്ട് എത്തിച്ചേരാവുന്നതാണ്. ടനക്പൂരിൽ നിന്നും പിത്തോഡ്‌ഗഡിലേക്കുള്ള യാത്ര 6 മണിക്കൂർ മാത്രമേ ഉള്ളു.

കാലാവസ്ഥ[തിരുത്തുക]

ധാരാചുളയിലെ വേനൽക്കാലം മിത ചൂടുള്ളതും സുര്യപ്രകാശം നിറഞ്ഞതുമാണ്. പക്ഷേ മഞ്ഞു കാലം കടുത്ത തണുപ്പേറിയതാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ ധാരാചുളയിലെ മുകൾ താഴ്വരകളിൽ കടുത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെ കനത്ത മഴ ലഭ്യമാകാറുണ്ട്.

സമീപസ്ഥലങ്ങളും പ്രധാന ആകർഷണങ്ങളും[തിരുത്തുക]

ധാരാചുളയിലും സമീപത്തുമായ പ്രധാന ചില ആകർഷണങ്ങൾ താഴെ പറയുന്നവയാണ്.

നാരായൺ ആശ്രം - സമുദ്ര നിരപ്പിൽ നിന്നും 2734 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിന്ദു ആശ്രമം [4] ധാരാചുളയിൽ നിന്ന് 94 കി.മി ദൂരത്തിലാണ്.


The Lake and Tibetan Himalayas

കൈലാശ് മാനസരൊവർ - [5]: 4556 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. വൃത്താകൃതിയിലുള്ള ഈ തടാകത്തിന്റെ മൊത്തം വ്യാസം 88 കി. മി ഉം ആഴം 90 മീ ഉം ആണ്. ഇതിന്റെ മൊത്തം വിസ്തീർണ്ണം 320 km²ആ‍ണ്. ഈ തടാകം മഞ്ഞുകാലത്ത് മരവിക്കുകയും വേനൽക്കാലത്ത് ഉരുകകയും ചെയ്യുന്നു. മാനസരോവരും ഒരു പുണ്യസ്ഥലമാണ്.

അവലംബം[തിരുത്തുക]

  1. http://en.wikipedia.org/wiki/Kailash_Mansarovar
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
  3. http://en.wikipedia.org/wiki/Kailash_Mansarovar
  4. "Narayan Swami Ashram". Archived from the original on 2010-06-15. Retrieved 2008-11-12.
  5. http://en.wikipedia.org/wiki/Kailash_Mansarovar
"https://ml.wikipedia.org/w/index.php?title=ധാർചുള&oldid=3634875" എന്ന താളിൽനിന്ന് ശേഖരിച്ചത്