നഞ്ചുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Derris brevipes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നഞ്ചുവള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
D.brevipes
Binomial name
Derris brevipes
Synonyms
  • Derris brevipes var. brevipes
  • Derris heyneana var. brevipes Benth.

ഫാബേസീ കുടുംബത്തില്പെട്ട പടർന്നുകയറുന്ന സപുഷ്പിയായ ഒരു കുറ്റിച്ചെടിയാണ് നഞ്ചുവള്ളി. (ശാസ്ത്രീയനാമം: Derris brevipes). പന്നിവള്ളി, കാർക്കൊടി എന്നീ പേരുകൾ കൂടി ഉണ്ട്. നിത്യഹരിതവനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും വളരുന്നു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. പശ്ചിമഘട്ടത്തിലെ തദ്ദേശ സസ്യമായ ഈ ചെടി മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്നു. കേരളത്തിൽ പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കൊല്ലം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്.

തണ്ടുകൾ നേരിയതും മിനുസമുള്ളതുമാണ്. ഇലകൾ 3 മുതൽ 9 വരെ അണ്ഡാകൃതിയിൽ അറ്റം കൂർത്ത പത്രകങ്ങളുള്ള സംയുക്തപത്രങ്ങളാണ്. വെളുത്ത നിറമുള്ള പൂവുകൾ കുലകളായി വിരിയുന്നു. 5 * 2.5 സെ.മീ വലിപ്പത്തിൽ കാപ്പിനിറമുള്ള വിത്തുസഞ്ചിയിൽ 2 വിത്തുകൾ കാണാം.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഞ്ചുവള്ളി&oldid=3085422" എന്ന താളിൽനിന്ന് ശേഖരിച്ചത്