Jump to content

ഡിഗ്രി (താപനില)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Degree (temperature) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപനില രേഖപ്പെടുത്താൻ പല സ്കെയിലുകളിലും ഉപയോഗിക്കുന്ന ഒരു പദമാണ് ഡിഗ്രി. ° ചിഹ്നത്തോടൊപ്പം യൂണിറ്റ് അക്ഷരവും (ഉദാ:ഡിഗ്രി സെൽഷ്യസിന് °C) ചേർത്താണ് സാധാരണയായി താപനില രേഖപ്പെടുത്തുന്നത്.

ഡിഗ്രിയിൽ അളക്കുന്ന താപനിലയുടെ സ്കെയിലുകൾ

[തിരുത്തുക]

ഡിഗ്രി ഉപയോഗിച്ച് രേഖപ്പെടുത്തുന്ന താപനിലയുടെ സാധാരണ സ്കെയിലുകൾ:

ഫിസിക്കൽ സയൻസിലെ താപനില അളക്കുന്നതിനുള്ള പ്രാഥമിക യൂണിറ്റാണ് കെൽവിൻ. എന്നാൽ ഡിഗ്രി ഫാരൻഹീറ്റ്, ഡിഗ്രി സെൽഷ്യസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, കെൽവിൻ ഒരു ഡിഗ്രിയായി പരാമർശിക്കുകയോ എഴുതുകയോ ചെയ്യുന്നില്ല.

താപനിലയുടെ മറ്റ് സ്കെയിലുകൾ:

കെൽവിൻ

[തിരുത്തുക]

തെർമോഡൈനാമിക് ടെമ്പറേച്ചർ സ്കെയിലിലെ താപനിലയുടെ എസ്‌ഐ യൂണിറ്റിന്റെ മുൻ നാമമാണ് "ഡിഗ്രീസ് കെൽ‌വിൻ" (° K). 1967 മുതൽ കെ ചിഹ്നം (ഡിഗ്രി ചിഹ്നം ഇല്ലാതെ) മാത്രം ഉപയോഗിച്ച് കെൽവിൻ എന്ന് താപനില രേഖപ്പെടുത്തുന്നു. [1] ഡിഗ്രി അബ്സൊല്യുട്ട് (° A) എന്നതും കാലഹരണപ്പെട്ട പദാവലിയാണ്. ഇത് കെൽവിനെ അല്ലെങ്കിൽ ചിലപ്പോൾ റാങ്കൈൻ ഡിഗ്രിയെ സൂചിപ്പിക്കുന്ന പദമാണ്.

താരതമ്യങ്ങൾ

[തിരുത്തുക]
  • വെള്ളത്തിന്റെ തിളനില: 100.0 °C / 212.0 °F.
  • ഹിമത്തിന്റെ ദ്രവണാങ്കം: 0.0 °C / 32.0 °F.
  • സാധാരണ മനുഷ്യ ശരീര താപനില: 37.0 °C / 98.6 °F.
  • മുറിയിലെ താപനില: 20 - 25 °C / 68 - 77 °F [2]

താപനില പരിവർത്തനങ്ങൾ

[തിരുത്തുക]
Kelvin


Celsius


Fahrenheit


Rankine scale


Rømer scale


Newton scale


Delisle scale


Réaumur scale

താപനിലയുടെ മൂന്ന് പ്രധാന യൂണിറ്റുകളും രേഖീയമായി പരസ്പരം ആശ്രയിച്ചിരിക്കുന്നു, അതിനാൽ അവയിലേതെങ്കിലും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനം താരതമ്യേന എളുപ്പമാണ്. ഉദാഹരണത്തിന്, ഡിഗ്രി ഫാരൻഹീറ്റിൽ അല്ലെങ്കിൽ കെൽവിനിൽ രേഖപ്പെടുത്തിയ താപനിലയിൽ നിന്ന് °C കണക്കാക്കാൻ താഴെപ്പറയുന്ന രീതിയിൽ സാധ്യമാണ്.

മുകളിലുള്ള സമവാക്യങ്ങൾ പുനക്രമീകരിച്ച് അല്ലെങ്കിൽ യും കണ്ടുപിടിക്കാം.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Unit of thermodynamic temperature (kelvin) (International System of Units brochure, Section 2.1.1.5)". International Bureau of Weights and Measures. Archived from the original on 2014-10-07.
  2. "Metric system temperature (kelvin and degree Celsius)". Colorado State University - Lamar. Archived from the original on 2000-01-16. Retrieved 2009-02-10.
"https://ml.wikipedia.org/w/index.php?title=ഡിഗ്രി_(താപനില)&oldid=3443003" എന്ന താളിൽനിന്ന് ശേഖരിച്ചത്