ഡീപ്പ് ത്രോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deep Throat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mark Felt a.k.a. alleged "Deep Throat"

അമേരിക്കയിലെ പ്രമാദമായ വാട്ടർഗേറ്റ് അപവാദ കാലത്ത്(1974) അമേരിക്കൻ സർക്കാരിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ വാഷിംഗ്ടൻ പോസ്റ്റിന്റെ ലേഖകന്‌ ചോർത്തിക്കൊടുത്ത വില്ല്യം മാർക്ക് ഫെൽറ്റിന്റെ അപരനാമമാണ്‌ ഡീപ്പ് ത്രോട്ട് .അന്നത്തെ അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ രാജിയിലേക്ക് വരെ നയിച്ച വാട്ടർഗേറ്റ് സംഭവം പുറത്ത് വരുന്നതിൽ ഡീപ്പ് ത്രൊട്ട് എന്ന പേർ സ്വീകരിച്ച് രഹസ്യ വിവരങ്ങൾ നൽകിക്കൊണ്ടിരുന്ന മാർക്ക് ഫെൽറ്റിന്റെ പങ്ക് നിർണ്ണായകമായിരുന്നു.

വെളിപ്പെടുന്നു[തിരുത്തുക]

ഏതാണ്ട് മുപ്പത് വർഷത്തോളം ഡീപ്പ് ത്രോട്ടിനെ കുറിച്ചുള്ള വിവരം അമേരിക്കൻ രാഷ്ട്രീയത്തിലും പത്രപ്രവർത്തന രംഗത്തും പൊതുമണ്ഡലത്തിലും ഏറ്റവും വലിയ ദുരൂഹതയായി തുടർന്നു. [1]2005 മെയ് 31 ന്‌ ‘വാനിറ്റി ഫെയർ’ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ്‌ ഡീപ്പ് ത്രോട്ട് എന്നയാൾ സെനറ്റർ വില്ല്യം മാർക്ക് ഫെൽറ്റാണ്‌ എന്ന വിവരം പുറത്ത് വന്നത്. [2]വാഷിംഗ്ടൻ പോസ്റ്റിന്റെ അന്നത്തെ വാട്ടർഗേറ്റ് വിഷയത്തിലെ റിപ്പോർട്ടർമാരായ വുഡ്‌വാഡും ബേൻസ്റ്റിനും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.വുഡ്‌വാഡും ബെൻസ്റ്റിനും ചേർന്നെഴുതിയ 'ആൾ ദ പ്രസിഡന്റ്സ് മെൻ' എന്ന ഗ്രന്ഥത്തിലാണ്‌ ആദ്യമായി ഡീപ്പ് ത്രോട്ട് എന്ന രഹസ്യ വിവരം നൽകുന്ന ആളെ പരാമർശിച്ചത്.

വിശ്വാസ്യത[തിരുത്തുക]

വില്ല്യം മാർക്ക് ഫെൽറ്റ് തന്നെയാണോ ഡീപ്പ് ത്രൊട്ടായി വിവരങ്ങൾ നൽകിയത് അതോ മറ്റു ചില വ്യക്തികളാണോ എന്ന കാര്യത്തിലും ചില അഭിപ്രായ വ്യത്യാസങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. Woodward, Bob. The Secret Man: The Story of Watergate's Deep Throat, Simon & Schuster, 2005. ISBN 0-7432-8715-0
  2. Woodward, Bob. The Secret Man: The Story of Watergate's Deep Throat, Simon & Schuster, 2005. ISBN 0-7432-8715-0
"https://ml.wikipedia.org/w/index.php?title=ഡീപ്പ്_ത്രോട്ട്&oldid=3436535" എന്ന താളിൽനിന്ന് ശേഖരിച്ചത്