ഡീ-എക്സ്റ്റിംക്ഷൻ

വംശനാശം സംഭവിച്ച ഏതെങ്കിലും ഒരു ജീവിവർഗ്ഗത്തെ തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീ-എക്സിംക്ഷൻ (ഇംഗ്ലീഷ്: De-extinction) അല്ലെങ്കിൽ ഉയിർപ്പിന്റെ ജീവശാസ്ത്രം (ഇംഗ്ലീഷ്: resurrection biology), ജീവിവർഗ്ഗ പുനരുജ്ജീവനം (ഇംഗ്ലീഷ്: species revivalism) എന്നുള്ള വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്. ഇതുവഴി വംശനാശം സംഭവിച്ച ഒരു ജീവിയേയോ ആ ജീവിയെപ്പോലെ തന്നെതോന്നിപ്പിക്കുന്ന ഒരു ജീവിയേയോ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ക്ലോണിംഗാണ് ഇതിനായി ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന മാർഗ്ഗം, അതുപോലെ തന്നെ മറ്റൊരു മാർഗ്ഗമാണ് സെലക്ടീവ് ബ്രീഡിംഗ് അല്ലെങ്കിൽ നിയന്ത്രിത ബീജസങ്കലനം. ഈ രീതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ വംശനാശത്തിൽ നിന്നും രക്ഷപെടുത്താനും കഴിയും.
എന്നാൽ ഈ രീതികൾ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളവയാണ്.[1] ഇതിന്റെ വിമർശകർ മുഖ്യമായും എതിർക്കുന്നത് ഒരിക്കൽ വംശനാശം സംഭവിച്ച ജീവികളെ വീണ്ടും ഉയിർപ്പിക്കുന്നത്; അവയുടെ ഇപ്പോഴത്തെ ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ഭീഷണിയും നശിച്ചുപോയ ഒരു ആവാസവ്യവസ്ഥ മൊത്തമായും പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന വസ്തുതയുമാണ്.
സാധ്യതയുള്ള ജീവികൾ
[തിരുത്തുക]പുനരുജ്ജീവനം സാധ്യമെന്നു വിചാരിക്കുന്ന ജീവികളിൽ ചിലത് ഇവയാണ്.
പക്ഷികൾ
[തിരുത്തുക]ജന്തുക്കൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ BA Minteer (2014) Is it right to reverse extinction? Nature 509(7500), 261.
- ↑ "Passenger Pigeon Comeback - Revive & Restore". Revive & Restore. Retrieved 23 November 2014.
- ↑ "Pictures: Extinct Species That Could Be Brought Back". National Geographic. Retrieved 23 November 2014.
- ↑ "Farmer's Weekly - Quagga rebreeding: a success story". Retrieved 23 November 2014.
{{cite web}}
: Cite has empty unknown parameter:|publisherFarmersweekly.co.za=
(help) - ↑ "Rebuilding a Species". YouTube. Retrieved 23 November 2014.
- ↑ Lister, 2007. pp. 42–43