ദന്തവക്ത്രൻ
ദൃശ്യരൂപം
(Dantavakra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാഗവതത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു രാജാവാണ് ദന്തവക്ത്രൻ. ശ്രീകൃഷ്ണന്റെ സമകാലികനായിരുന്ന ഇദ്ദേഹം മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാരിൽ വിജയന്റെ പുനർജന്മമായിരുന്നു. സനകാദി മുനികളുടെ ശാപംമൂലം ജയവിജയന്മാർ മൂന്ന് തവണ അസുരജന്മമെടുത്തുവെന്നും മൂന്ന് തവണയും മഹാവിഷ്ണു അവരെ നിഗ്രഹിച്ചു എന്നും ഭാഗവതത്തിൽ പറയുന്നു. ആദ്യ ജന്മത്തിൽ (കൃതയുഗം) ഹിരണ്യാക്ഷനും ഹിരണ്യകശിപുവും രണ്ടാം ജന്മത്തിൽ (ത്രേതായുഗം) രാവണനും കുംഭകർണനും ആയിരുന്ന ജയവിജയന്മാർ മൂന്നാം ജന്മത്തിൽ ശിശുപാലനും ദന്തവക്ത്രനും ആയിരുന്നുവെന്നും, ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടപ്പോൾ മോക്ഷം പ്രാപിച്ച് വൈകുണ്ഠത്തിൽ തിരിച്ചെത്തി എന്നുമാണ് ഐതിഹ്യം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദന്തവക്ത്രൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |