ഉള്ളടക്കത്തിലേക്ക് പോവുക

ദാൻഡേലി വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dandeli Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാൻഡേലി വന്യജീവി സങ്കേതം
ദാൻഡേലി വന്യജീവി സങ്കേതത്തിലെ കാഴ്ച
Map
സ്ഥലം India

ഉത്തര കർണാടകത്തിലെ ഒരു വന്യജീവി സങ്കേതമാണ് ദാൻഡേലി വന്യജീവി സങ്കേതം.[1] 866.41 ചതുരശ്രകിലോമീറ്റർ (334.52 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഇവിടെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ജീവിവിഭാഗങ്ങളെ കണ്ടു വരുന്നു.[2][3]

2006 ൽ അയൽപക്കത്തുള്ള അൻഷി ദേശീയോദ്യാനത്തോടൊപ്പം (339.87 ചതുരശ്ര കിലോമീറ്റർ (83,980 ഏക്കർ)), ഈ വന്യജീവി സങ്കേതത്തെ അൻഷി ദണ്ഡേലി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു. 2015 ജൂൺ 4 ന് കർണാടക സംസ്ഥാന സർക്കാർ ദാൻഡേലി ആന സംരക്ഷണ കേന്ദ്രത്തെ പ്രോജക്ട് എലിഫന്റ് പ്രകാരം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 2,321 ചതുരശ്ര കിലോമീറ്റർ (896 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആന സംരക്ഷണ കേന്ദ്രത്തിലെ 475 ചതുരശ്ര കിലോമീറ്റർ (183 ചതുരശ്ര മൈൽ) കോർ ഏരിയായും ബാക്കിയുള്ളത് ബഫർ ഏരിയകളായും ഉൾപ്പെടുന്നു. 2002 ൽ പ്രഖ്യാപിച്ച മൈസൂരു ആന സംരക്ഷണ കേന്ദ്രത്തിനുശേഷം കർണാടകയിലെ രണ്ടാമത്തെ ആന സംരക്ഷണ കേന്ദ്രമാണിത്.[4]

അവലംബം

[തിരുത്തുക]
  1. ↑ "കാഴ്ചവസന്തവുമായി ഡൻഡേലി". www.deshabhimani.com. Archived from the original on 2014-09-05. Retrieved 23 ഓഗസ്റ്റ് 2014.
  2. ↑ around the city of Dandeli. Efforts to-Preserve Wildlife and Forests Near-National Park by-Fixing-Boundaries, Karnataka Government, 2011, retrieved 12 March 2012
  3. ↑ Efforts to-Preserve Wildlife and Forests Near-National Park by-Fixing-Boundaries, Karnataka Government, 2011, retrieved 12-3-2012 {{citation}}: Check date values in: |accessdate= (help)
  4. ↑ "Dandeli Elephant Reserve notified". The Hindu. Mysuru, India. 10 June 2015. Retrieved 10 August 2015.