Jump to content

ഡെയിൽ കാർനിഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dale Carnegie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dale Breckenridge Carnegie
ജനനം(1888-11-24)നവംബർ 24, 1888
Maryville, Missouri1
മരണംനവംബർ 1, 1955(1955-11-01) (പ്രായം 66)
Forest Hills, New York
തൊഴിൽWriter, lecturer
ശ്രദ്ധേയമായ രചന(കൾ)How to Win Friends and Influence People
പങ്കാളിLolita Baucaire (1927–1937)
Dorothy Price Vanderpool (1944–1955)
കുട്ടികൾDonna Dale Carnegie
കയ്യൊപ്പ്

ഡെയിൽ കാർനിഗെ എന്ന് അറിയപ്പെട്ടിരുന്ന ഡെയിൽ ബ്രെക്കെൻറിഡ്ജ് കാർനിഗെ (Dale Breckenridge Carnegie :നവംബർ 24,1888 – നവംബർ 1,1955) പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും,പ്രസംഗികനും ആയിരുന്നു. സ്വയംപുരോഗതി, വില്പനതന്ത്രം , ഏകിഭൂതപരിപാലനം , പ്രസംഗകല, വ്യക്തിഗത കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പഠന പരിപാടികൾ കാർനിഗെ വികസിപ്പിച്ചു. 1936ൽ രചിച്ച എങ്ങനെ സ്നേഹിതരെ സ്വാധീനിച്ച്‌ നേടാം ? (How to Win Friends and Influence People ? ) ഇന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്‌. വ്യാകുലതകൾ അവസാനിപ്പിച്ചു എങ്ങനെ ജീവിതമാരംഭിക്കാം ? ( How to Stop Worrying and Start Living :1948), അറിയപ്പെടാത്ത ലിങ്കൺ ( Lincoln the Unknown :1932) എന്നിവയാണ് മറ്റു പ്രശസ്ത ഗ്രന്ഥങ്ങൾ. നിങ്ങളുടെ പ്രതികരണം മറ്റുള്ളവരുടെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നുള്ളതാണ് കാർനിഗെയുടെ ഗ്രന്ഥങ്ങളിലെ പ്രധാന സന്ദേശം.

കാർനിഗേയുടെ ചില പ്രശസ്ത ഉദ്ധരണികൾ

[തിരുത്തുക]
  • ആരോട് നിങ്ങൾ ഇടപെടുന്നുവോ ആവ്യക്തിയുടെ നന്മയിൽ ആത്മാർഥമായി വിശ്വസിക്കുക
  • പുഞ്ചിരിയുള്ള മുഖമുണ്ടാവുക, നമ്മുടെ പുഞ്ചിരിയും പ്രസന്നതയും ക്രൂത്രിമമല്ലെന്നു ഉറപ്പാക്കുക.
  • എല്ലാവരുടെയും പേര് ഓർക്കുക, ഏതൊരാളും ഏറ്റവും ഇഷ്ട്ടപ്പെടുന്നത് സ്വന്തം പേരാണ്.
  • പറയുന്നതിലേറെ കേൾക്കുക, മറ്റുള്ളവരെ അവരുടെ കാര്യങ്ങൾ പറയുവാൻ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകൾ ഏവരും ഇഷ്ടപ്പെടുന്നു .
  • ആരും നിസ്സരന്മാരല്ല എന്ന് മനസ്സിലുറപ്പിക്കുക.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡെയിൽ_കാർനിഗെ&oldid=3909047" എന്ന താളിൽനിന്ന് ശേഖരിച്ചത്