ദക്ഷിണാമൂർത്തി സ്തോത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dakshinamurthy Stotram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതം എന്ന വൃത്തത്തിൽ രചിച്ച സംസ്കൃത സ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌ ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ' ശിവൻ അവതരിച്ച്‌ അരയാൽ വൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്‌.

ആചാര്യരുടെ ഭാഷ അതിഗഹനമായതിനാൽ ഈ സ്തോത്രത്തിന്റെ വ്യാഖ്യാനമായ 'മാനസോല്ലാസം' (Maanasollaasam) ആസ്പദമാക്കിയാണ്‌ ദക്ഷിണമൂർത്തി സ്തോത്രം വ്യാഖ്യാനിക്കുന്നത്‌.

അദ്ധ്യയന മാധ്യമമായി മൌനത്തെ ഉപയോഗിക്കുന്നത്‌ ശ്രദ്ധേയമാണ്‌. വാക്കിനാൽ വിവരിക്കപ്പെടാനാവാത്തതിനെ പഠിപ്പിക്കുന്നതു കൊണ്ടാണ്‌ മൌനത്തെ ആശ്രയിക്കുന്നത്‌. ഇത്‌ വാക്കിന്റെ പരിമിതിയും സത്യത്തിന്റെ അപരിമിതിയും സൂചിപ്പിക്കുന്നു. ജാപ്പനീസ്‌ സെൻ(ZEN) ബുദ്ധസന്യാസിമാർക്കിടയിലും മൌന വ്യാഖ്യാന രീതിയെ കുറിച്ചു പരാമർശമുണ്ട്‌