ഡി.എൻ.എ. കംപ്യൂട്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(DNA computing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സിലിക്കൺ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കമ്പ്യൂട്ടർ പ്രയുക്തശാസ്ത്രത്തിൽ നിന്നും വിഭിന്നമായി ഡി.എൻ.എ., ജൈവരസതന്ത്രം,തന്മാത്ര ജെവശാസ്ത്രം എന്നിവ ഉപയോഗിച്ചുള്ള കമ്പ്യൂടിങിനേയാണ് ഡി എൻ എ കമ്പ്യൂടിങ് എന്ന് പറയുന്നത്. ഡി എൻ എ കം‌പ്യൂടിങിനെ തന്മാത്ര കംപ്യൂടിങ് എന്നും പറയുന്നു. ഈ ശാഖ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ മേഖലയിലുള്ള വികസനവും ഗവേഷണവും സിദ്ധാന്തങ്ങൾ, പരീക്ഷണങ്ങൾ, പ്രയോഗങ്ങൾ എന്നിവയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


ചരിത്രം[തിരുത്തുക]

1994-ൽ ദക്ഷിണ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ലിയോനാർഡ് അഡിൾമാനാണ് ഡി.എൻ.എ. കംപ്യൂട്ട‍ിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. 7പോയന്റ് ഹാമിൽടോണിയൻ പ്രശ്നത്തിനു ഒരു നിർദ്ധാരണം എന്ന നിലയിലാണ് ആഡൽമാൻ അദ്യമായി ഈ ആശയം തെളിവോടെ അവതരിപ്പിച്ചത്. പ്രധാനവഴി ഡി എൻ എ ഇഴകളിലുള്ള വസ്തുതകളെ കോഡ് ചെയ്ത് സംഗണകക്രിയകൾ ചെയ്യാൻ പര്യാപ്തമാക്കുക എന്നതാണ്. സങ്കീർണ്ണമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു അഡിൾമാൻ ഇതുപയോഗിച്ചത്.[1]

ഡി.എൻ.എയുടെ സാധ്യതകളെക്കുറിച്ചുള്ള അഡിൾമാൻറെ അന്വേഷണഫലങ്ങൾ 1994-ലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

പരമ്പരാഗത സിലികൺ അടിസ്ഥാന കം‌പ്യൂടറുകൾക്ക് നിരവധി പരിമിതികൾ ഉണ്ട്.1994ൽ ഡി എൻ എയിലുള്ള ബേസുകളുടെ ഒരു ശ്രേണിയായി വസ്തുതകളെ ആഡൽമാൻ അവതരിപ്പിച്ചപ്പോൾ ലളിതവും ഫലപ്രദവുമായി എങ്ങനെ ഡി എൻ എ സമാന്തര ക്രിയകൾക്കായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്നു. തന്മാത്രാ ജീവശാസ്ത്രം സംഗണകക്രിയകളിൽ ഉപയോഗിച്ചതിനു 2 കാരണങ്ങൾ ഉണ്ട്.

  1. ഡി എൻ എയുടെ വിവരസാന്ദ്രത സിലികണിന്റേതിനേക്കാൾ കൂടുതലാണ്.
  2. ഡി എൻ എ യിലുള്ള ക്രിയകൾ സമാന്തരങ്ങളാണ്.


2002-ൽ ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ സിലിക്കൺ മൈക്രോ ചിപ്പിനു പകരം എൻസൈമുകളും ഡി.എൻ.എ. മോളിക്യൂളുകളും ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാവുന്ന മോളിക്യുലാർ കമ്പ്യൂട്ടിംഗ് ഉപകരണം വികസിപ്പിച്ചു.[2]സെക്കൻഡിൽ 330 ട്രില്യൺ പ്രവർത്തനങ്ങൾ ചെയ്യാൻ പര്യാപ്തമായിരുന്നു ഈ ഉപകരണം.

വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരായ എഹൂദ ഷാപിറോ, യാക്കോവ് ബെനൻസൺ, ബിന്യാമിൻ ഗിൽ, യൂറി ബെൻ-ഡൊർ എന്നിവർ ചേർന്ന് ഡി.എൻ.എ. കംപ്യൂട്ട‍ർ നിർമ്മിച്ചെന്ന് ശാസ്ത്ര മാഗസിനായ നാച്വർ ജേണലിലൂടെ അവകാശം ഉന്നയിച്ചു.[3]

നേട്ടങ്ങൾ[തിരുത്തുക]

ലോകത്തിന്നേവരെ നിർമ്മിച്ച കമ്പ്യൂട്ടറുകളുടെ ഡേറ്റ സൂക്ഷിക്കാനുള്ള കഴിവ് ഒരു പൌണ്ട് ഡി.എൻ.എയുടെ സംഭരണ ശേഷിക്കടുത്തു വരില്ല. ഡി.എൻ.എയുടെ ലഭ്യതയും ഇവിടെ അനുകൂല ഘടകമാണ്.

ഇതു കൂടി കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലിയോനാർഡ് എം. അഡിൾമാൻ (1994-11-11). "Molecular Computation Of Solutions To Combinatorial Problems" (PDF). Science (journal). 266 (11): 1021–1024. Check date values in: |date= (help) — The first DNA computing paper. Describes a solution for the directed Hamiltonian path problem.
  2. Computer Made from DNA and Enzymes
  3. യാക്കോവ് ബെനൻസൺ, ബിന്യാമിൻ ഗിൽ, യൂറി ബെൻ-ഡൊർ, Rivka Adar, എഹൂദ ഷാപിറോ (2004-04-28). "An autonomous molecular computer for logical control of gene expression" (PDF). Nature (journal). 429: 423–429. Check date values in: |date= (help)CS1 maint: multiple names: authors list (link)

അധിക വിവരങ്ങൾ[തിരുത്തുക]

  • Martyn Amos (2005). Theoretical and Experimental DNA Computation. Springer. ISBN 3-540-65773-8. Unknown parameter |month= ignored (help) — The first general text to cover the whole field.
  • Gheorge Paun, Grzegorz Rozenberg, Arto Salomaa (1998). DNA Computing - New Computing Paradigms. Springer-Verlag. ISBN 3-540-64196-3. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link) — The book starts with an introduction to DNA-related matters, the basics of biochemistry and language and computation theory, and progresses to the advanced mathematical theory of DNA computing.
  • JB. Waldner (2007). Nanocomputers and Swarm Intelligence. ISTE. p. 189. ISBN 2-7462-1516-0. Unknown parameter |month= ignored (help)

പുറം കണ്ണികൾ[തിരുത്തുക]

External links[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡി.എൻ.എ._കംപ്യൂട്ടിങ്ങ്&oldid=1693332" എന്ന താളിൽനിന്ന് ശേഖരിച്ചത്