ഡി. വിനയചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(D. Vinayachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി..വിനയചന്ദ്രൻ
Dv1.jpg
Occupationകവി
Nationalityഭാരതീയൻ
Notable awardsആശാൻ സ്മാരക കവിതാ പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം
Spouseഅവിവാഹിതൻ

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11).[1] കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്[2]. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൌലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു

ജീവിതരേഖ[തിരുത്തുക]

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.[3] ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു[1][2].

വിനയചന്ദ്രന്റെ കുട്ടികൾക്കായുള്ള കാവ്യ കളരിയിൽ നിന്ന്

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • നരകം ഒരു പ്രേമകവിത എഴുതുന്നു
  • ഡി. വിനയചന്ദ്രന്റെ കവിതകൾ
  • ദിശാസൂചി
  • കായിക്കരയിലെ കടൽ
  • വീട്ടിലേയ്ക്കുള്ള വഴി
  • സമയമാനസം
  • സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
  • പൊടിച്ചി
  • ഉപരിക്കുന്ന് (നോവൽ)
  • പേരറിയാത്ത മരങ്ങൾ (കഥകൾ)
  • വംശഗാഥ (ഖണ്ഡകാവ്യം)
  • കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
  • നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
  • ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
  • ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
  • ദിഗംബര കവിതകൾ (പരിഭാഷ)

എഡിറ്റ് ചെയ്തവ[തിരുത്തുക]

  • യൂണിവേഴ്സിറ്റി കോളെജ് കവിതകൾ
  • കർപ്പൂരമഴ (പി.യുടെ കവിതകൾ)
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 കവി ഡി വിനയചന്ദ്രൻ അന്തരിച്ചു
  2. 2.0 2.1 "കവി ഡി വിനയചന്ദ്രൻ അന്തരിച്ചു-മാതൃഭൂമി ഓൺലൈൻ - ഫെബ്രുവരി 11 2013". മൂലതാളിൽ നിന്നും 2013-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-11.
  3. "പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ". മൂലതാളിൽ നിന്നും 2008-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-19.
  4. "ആശാൻ അവാർഡ് വിനയചന്ദ്രൻ സ്വീകരിക്കുന്നു". 2006-10-15. മൂലതാളിൽ നിന്നും 2007-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-11-30.
  5. Kerala Sahithya Academy award winners

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഡി._വിനയചന്ദ്രൻ&oldid=3804882" എന്ന താളിൽനിന്ന് ശേഖരിച്ചത്