സിറിയക് തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyriac Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമാണ് സിറിയക് തോമസ് (1943 ഒക്ടോബർ 24 - ).[1][2][3] പാലാ സെന്റ് തോമസ് കോളേജിലെ ലക്ചററായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[4] 31 വർഷം കോളേജിൽ അദ്ധ്യാപകനായിരുന്നു.[5] 2000 നവംബർ മുതൽ 2004 നവംബർ വരെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു.[6] കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ആക്ടിംഗ് വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേരള സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ, ആക്ടിംഗ് വൈസ് ചാൻസലർ, സ്വകാര്യ സർവകലാശാല സാധ്യതാ പഠന കമ്മിഷൻ ചെയർമാൻ, സംഘടനാ കോൺഗ്രസ്സിന്റെ എ.ഐ.സി.സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി കോൺസുലേറ്റീവ് കൗൺസിലിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു സിറിയക്.

കേരള സർവകലാശാലയിലെ പ്രോ-വൈസ് ചാൻസലറായിരെക്കേയാണ് സിറിയക് തോമസ് എം.ജി. യൂണീവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിയിലെത്തിയത്. 1998-ൽ മികച്ച അധ്യാപകനുള്ള ആദ്യത്തെ ബെർക്കുമാൻസ് പുരസ്കാരം നേടിയിട്ടുണ്ട്.[7] [3] ഡൽഹി ഡയറി, ഭൂമിയിലെ നക്ഷത്രങ്ങൾ തുടങ്ങിയ ചില കൃതികൾ രചിച്ചിട്ടുണ്ട്[8]

സ്വാതന്ത്രസമരസേനാനികളായിരുന്ന ആർ.വി. തോമസിന്റെയും ഏലിക്കുട്ടി തോമസിന്റെയും മകനായി 1943 ഒക്ടോബർ 24-ന് പാലായിൽ ജനിച്ചു.

അവലംബം[തിരുത്തുക]

  1. "College management, SFI harden stand". The Hindu. 19 June 2010. Retrieved 11 December 2010.
  2. "Indian women owe much to Gandhiji: Cyriac Thomas". The Hindu (in Indian English). ISSN 0971-751X. Retrieved 2018-11-23.
  3. 3.0 3.1 "ആഡംബരമല്ല, ആശ്വാസമാണ് വീട്; കുലീനതയുടെ മറുവാക്ക്, ഡോ. സിറിയക് തോമസിന്റെ വീട് / Dr. cyriac thomas dream home / home with great simplicity / Dr. Cyriac Thomas ideal home". വനിത. Retrieved 24 നവംബർ 2020.
  4. "Ex-Faculty Members".
  5. "75 പിന്നിട്ട് സിറിയക് തോമസ്; ഗുരുവന്ദനമൊരുക്കി ശിഷ്യർ". Archived from the original on 2018-11-05. Retrieved 24 നവംബർ 2020.
  6. "B.Ed. centre opened at Elanthoor". The Hindu. 25 June 2004. Archived from the original on 2004-07-18. Retrieved 11 December 2010.
  7. "സിറിയക് തോമസ് എംജി വിസിയാകും". Retrieved 24 നവംബർ 2020.
  8. "ഡോ. സിറിയക് തോമസിന് ആദരമൊരുക്കി 7ന് ഗുരു വന്ദനം". Retrieved 24 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=സിറിയക്_തോമസ്&oldid=3809160" എന്ന താളിൽനിന്ന് ശേഖരിച്ചത്