ക്യാർ ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyclone Kyarr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്യാർ ചുഴലിക്കാറ്റ് (Super Cyclonic Storm Kyarr)
Super cyclonic storm (IMD scale)
Category 4 (Saffir–Simpson scale)
ക്യാർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത്
Formed24 October 2019
Dissipatedസജീവം
Highest winds3-minute sustained: 230 km/h (145 mph)
1-minute sustained: 240 km/h (150 mph)
Lowest pressure915 mbar (hPa); 27.02 inHg
FatalitiesNone
DamageUnknown
Areas affectedഇന്ത്യ, പാകിസ്താൻ, ഒമാൻ
Part of the 2019 North Indian Ocean cyclone season

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ഒരു ചുഴലിക്കൊടുങ്കാറ്റാണ് ക്യാർ ചുഴലിക്കാറ്റ് (Super Cyclonic Storm Kyarr). ഗോനു ചുഴലിക്കാറ്റിന് ശേഷം ഈ പ്രദേശത്ത് ബാധിച്ച തീവ്രതയേറിയ ചുഴലിക്കാറ്റാണിത്. ഇന്ത്യൻ സമുദ്രതീരത്തെക്കൂടാതെ ഒമാൻ തീരപ്രദേശം കൂടി ഈ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. [1].

ചരിത്രം[തിരുത്തുക]

Map plotting the track and intensity of the storm, according to the Saffir–Simpson scale

2019 ഒക്ടോബർ 20 ന് ഇന്ത്യൻ മീറ്റിയോറൊളജിക്കൽ ഡിപ്പാർട്ട്മെന്റ്, ജോയിന്റ് ടൈഫൂൺ വാണിംഗ്‌ സെന്റർ എന്നിവ അറബിക്കടലിന്റെ മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ധം ഒരു ചുഴലിക്കാറ്റായി രൂപപ്പെടുന്നത് രേഖപ്പെടുത്തി. ഒക്ടോബർ 24 ന് ഒരു ട്രോപ്പിക്കൽ സൈക്ലോൺ ഫോർമേഷൻ അലർട്ട് നൽകി. ഇത് 'ക്യാർ' എന്ന പേര് നൽകി ഈ സീസണിലെ അഞ്ചാമത്തെ ചുഴലിക്കാറ്റായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 27 ന് ക്യാർ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.

തയ്യാറെടുപ്പ്[തിരുത്തുക]

ചുഴലിക്കാറ്റ് ശ്രദ്ധയിൽപ്പെട്ട് ഉടൻ തന്നെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഹാരാഷ്ട്ര, കർണ്ണാടകം, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലെടുക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ തയ്യാറായി[2] ഇന്ത്യൻ നാവികസേന, മുംബൈ കടൽത്തീരത്ത് അപകടത്തിൽപ്പെട്ട് തകർന്ന ബോട്ടിലെ 17  മീൻപിടിത്തത്തൊഴിലാളികളെ രക്ഷപ്പെടുത്തി [3]. തെക്കൻ പാകിസ്താനിൽ അധികൃതർ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. തിരമാലകൾ നാശോന്മുഖമായി ഉയർന്നതിനാലാണ് ഇത്തരമൊരു മുൻകരുതലെടുത്തത്. കറാച്ചിയുടെ ചില ഭാഗങ്ങളെ തിരമാലകൾ ബാധിച്ചു[4]. ക്യാർ ചുഴലിക്കാറ്റിന്റെ ഫലമായി ഉയർന്ന തിരമാലകൾ ഒമാൻ തീരപ്രദേശങ്ങളെ വെള്ളത്തിലാക്കി[5]യുഎഇയുടെ നഗരങ്ങളും വെള്ളത്തിലായി. ഷാർജയിലും ഫുജറയിലും തീരദേശങ്ങളിലെ തെരുവുകളും വീടുകളും മറ്റും വെള്ളത്തിന്റെ കെടുതിയിൽപ്പെട്ടു[6].

അവലംബം[തിരുത്തുക]

  1. "Rain expected in Sindh, Balochistan as Kyarr cyclonic storm likely to hit Oman". Dawn. October 27, 2019.
  2. [1]|Kyarr intensifies, becomes the first Super Cyclone in Arabian Sea in 12 years
  3. "Cyclone Kyarr: Navy Rescues 17 Fishermen From Sinking Boat Near Mumbai". All India. October 27, 2019.
  4. "Coastal areas flooded as cyclone Kyarr intensifies". October 29, 2019.
  5. "Cyclone Kyarr: Oman feet-deep in flood water with more on the way".
  6. "UAE roads closed: 'Unusually high tide, flooding' as Cyclone Kyarr kicks up waves".
"https://ml.wikipedia.org/w/index.php?title=ക്യാർ_ചുഴലിക്കാറ്റ്&oldid=3256977" എന്ന താളിൽനിന്ന് ശേഖരിച്ചത്