സുവർണ പന്നൽ വൃക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyathea gigantea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുവർണ പന്നൽ വൃക്ഷം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Subgenus:
Section:
Species:
C. gigantea
Binomial name
Cyathea gigantea
(Wallich ex W. J. Hooker) Holttum, 1935
Synonyms
  • Alsophila gigantea Wallich ex W. J. Hooker, 1844

സുവർണ പന്നൽ വൃക്ഷം അഥവാ ഗോൾഡൻ ട്രീ ഫേൺ സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1000 മീറ്റർ ഉയരത്തിൽ മാത്രം കാണപ്പെടുന്നതും പരിണാമ വിധേയമാകാത്തതുമായ ഒരു സസ്യമാണ്. സയാതിയ ജൈജാന്റിയ (Cyathea gigantea) എന്നാണു ഇതിൻറെ ശാസ്ത്ര നാമം. 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ ഭൂമുഖത്ത് ഉണ്ടായിരുന്ന വൃക്ഷമായാണ് ശാസ്ത്രജ്ഞർ ഇതിനെ പരിഗണിക്കുന്നത്. ദിനോസറുകളുടെ കാലത്തുണ്ടായ മഹാനാശത്തെ അതിജീവിച്ച ഇവ കാഴ്ചയിൽ തെങ്ങിനെപ്പോലിരിക്കും. ഇന്ത്യയുടെ തെക്കും, വടക്ക് കിഴക്കൻ പ്രദേശങ്ങൾ, ശ്രീലങ്ക, നേപ്പാൾ മുതൽ മ്യാന്മാർ വരെ, തായ്ലാൻഡ്‌, ലാവോസ് ,വിയറ്റ്നാം, മലയ, മധ്യ സുമാട്ര, പശ്ചിമ ജാവ എന്നിവിടങ്ങളിലെ ഈർപ്പമുള്ള മലനിരകളിൽ ഈ വൃക്ഷം കാണപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

കടുത്ത വേനലിലും ഭൗമോപരിതലത്തിലെ ജലസാന്നിധ്യം നിലനിർത്തുന്നതും ഇലകളിൽ സംഭരിച്ച വെള്ളം വേനൽക്കാലത്ത് തിരികെ മണ്ണിലേക്ക് തിരിച്ചുവിടുകയാണ് ഇവയുടെ രീതി. ഒറ്റത്തടിയായി വളരുന്ന ഇവക്കു 5 മീറ്ററിലധികം പൊക്കം ഉണ്ടാവും. പൂക്കളില്ലാത്ത ഇവയുടെ വംശവർധന സ്വയം പരാഗണത്തിലൂടെയാണ്. ഓരോ ഭീമൻ പന്നൽ വൃക്ഷവും ഓരോ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതായാണ് വിലയിരുത്തൽ.

വംശനാശ ഭീഷണി[തിരുത്തുക]

ലോകത്ത് അതിവേഗം വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഗണത്തിൽ റെഡ് ഡേറ്റാ ബുക്കിൽ പ്രധാന സ്ഥാനമാണ് സുവർണ പന്നലിനുള്ളത്. പശ്ചിമഘട്ടത്തിലെ ആനമല നാഷനൽ പാർക്കിലെ മന്നവൻചോലയിൽ ഇപ്പോഴുള്ള പന്നൽ വൃക്ഷത്തിന് 10 മീറ്ററിലധികം ഉയരമുണ്ട്. ഇത്തരം നിരവധി ചെടികൾ മൂന്നാറിലുണ്ടായിരുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുവർണ_പന്നൽ_വൃക്ഷം&oldid=3725550" എന്ന താളിൽനിന്ന് ശേഖരിച്ചത്