ക്രോസ് റിവർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cross River National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Cross River National Park
Kwafalls.jpg
Kwa Falls, Cross River National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nigeria" does not exist
LocationCross River State,  Nigeria
Coordinates5°34′50″N 8°44′54″E / 5.580451°N 8.748379°E / 5.580451; 8.748379Coordinates: 5°34′50″N 8°44′54″E / 5.580451°N 8.748379°E / 5.580451; 8.748379
Area4,000 km²
Established1991

ക്രോസ് റിവർ ദേശീയോദ്യാനം നൈജീരിയയിലെ ക്രോസ് റിവർ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് ഓക്വാങ്കോ (1991-ൽ സ്ഥാപിതമായത്), ഒബൻ (1988-ൽ സ്ഥാപിതമായി) എന്നിങ്ങനെ രണ്ട് പ്രത്യേക വിഭാഗങ്ങളുണ്ട്. ക്രോസ് റിവർ ദേശീയോദ്യാനത്തിന് ഏകദേശം 4,000 കി.മീ2 വിസ്തീർണ്ണമുണ്ട്, വടക്കും മദ്ധ്യഭാഗങ്ങളിലും പ്രാഥമിക ഈർപ്പമുള്ള ഉഷ്ണമേഖലാ മഴക്കാടുകളാണ് ഇതിലധികവും. തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ നിലനിൽക്കുന്ന ചതുപ്പുനിലങ്ങളാണ്. ദേശീയോദ്യാനത്തിൻറെ ചില ഭാഗങ്ങൾ ഗിനിയ-കോംഗോളിയൻ മേഖലയിൽ ഉൾപ്പെടുന്നു. 40 മുതൽ 50 മീറ്റർ വരെ ഉയരത്തിൽ ഇടതൂർന്നു വളരുന്ന മരങ്ങൾ ആകാശം മൂടിക്കെട്ടിയതുപോലെ വളർന്നുനിൽക്കുന്നു.[1] ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളിലൊന്നാണ് ഈ ദേശീയോദ്യാനം. ഒരു ജൈവവൈവിധ്യ കേന്ദ്രമായിട്ടാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്

അവലംബം[തിരുത്തുക]

  1. "Cross River National Park". Nigeria National Park Service. ശേഖരിച്ചത് 2010-11-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]