കൗണ്ട്
ദൃശ്യരൂപം
(Count എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്പിലെ പ്രഭുക്കന്മാർ ഉപയോഗിക്കുന്ന ഒരു സ്ഥാനപ്പേരാണ് കൗണ്ട് (count). ഫ്രഞ്ച് ഭാഷയിൽ ഇതിനെ കോംറ്റ് (comte) എന്നു പറയും. ഫ്രെഞ്ച് ഭാഷയിലെ കോംറ്റിൽ നിന്നാണ് ഇംഗ്ലീഷിൽ കൗണ്ട് എന്ന വാക്ക് ഉണ്ടായത്. ഇംഗ്ലണ്ടിലെ earl എന്ന പദവിക്ക് തുല്യമാണിത്. പദവിയിൽ കൗണ്ട് വൈകൗണ്ടിനും ഡ്യൂക്കിനും ഇടയിലായിട്ടു വരും. കൗണ്ടിന്റെ പത്നിയെ കൗണ്ടസ്സ് (countess) എന്നാണ് അഭിസംബോധന ചെയ്യുക. പ്രാചീന റോമൻ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന "കോംസ്" (comes) എന്ന വാക്കിൽ നിന്നാണ് കൗണ്ട് എന്ന സ്ഥാനപ്പേരുണ്ടായത്. ലത്തീൻ ഭാഷയിൽ "കോംസ്" എന്ന് വച്ചാൽ തോഴൻ എന്നാണർത്ഥം. റോമൻ ചക്രവർത്തിമാരുടെ തോഴൻ എന്ന ഉദ്ദേശത്തിലാണ് "കോംസ്" എന്ന വാക്കുപയോഗിച്ചിരുന്നത്. റോമൻ സാമ്രാജ്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെയും, പട്ടാള മേധാവിമാരെയുമാണ് അന്ന് "കോംസ്" എന്ന് വിളിച്ചിരുന്നത്. [1]
അവലംബം
[തിരുത്തുക]- ↑ An Online Encyclopedia of Roman Emperors". University of South Carolina. Retrieved 2008-04-10.