Jump to content

കൊറമാണ്ടൽ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coromandel Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറമാണ്ടൽ എക്സ്പ്രസ്സ്‌
കൊറമാണ്ടൽ എക്സ്പ്രസ്സ്‌
പൊതുവിവരങ്ങൾ
തരംസൂപ്പർഫാസ്റ്റ് ട്രെയിൻ
സഞ്ചരിക്കുന്ന സ്ഥലങ്ങൾപശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്
ആദ്യമായി ഓടിയത്6 മാർച്ച് 1977; 47 വർഷങ്ങൾക്ക് മുമ്പ് (1977-03-06)
നിലവിൽ നിയന്ത്രിക്കുന്നത്ദക്ഷിണ പൂർവ റെയിൽ‌വേ
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻഹൗറ
യാത്ര അവസാനിക്കുന്ന സ്റ്റേഷൻചെന്നൈ സെൻട്രൽ
സഞ്ചരിക്കുന്ന ദൂരം1,661 km (1,032 mi)
ശരാശരി യാത്രാ ദൈർഘ്യം26 മണിക്കൂർ 25 മിനിറ്റ്
സർവ്വീസ് നടത്തുന്ന രീതിദിവസവും
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC first, AC 2 tier, AC 3 tier, Sleeper Class, General Unreserved. 24 coaches in all.
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംലഭ്യമാണ്.
ഉറങ്ങാനുള്ള സൗകര്യംലഭ്യമാണ്.
ആട്ടോ-റാക്ക് സൗകര്യംലഭ്യമല്ല.
ഭക്ഷണ സൗകര്യംലഭ്യമാണ്.
സ്ഥല നിരീക്ഷണ സൗകര്യംCBC Coaches
വിനോദ പരിപാടികൾക്കുള്ള സൗകര്യംലഭ്യമല്ല.
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംലഭ്യമാണ്.
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Standard Indian Railway coaches
ട്രാക്ക് ഗ്വേജ്1676 മി.മീ.(5 അടി 6 ഇഞ്ച്)
വേഗതപരമാവധി വേഗത: മണിക്കൂറിൽ 120 കി.മീ (68 മീറ്റർ പ്രതി മണിക്കൂർ) ശരാശരി വേഗത: മണിക്കൂറിൽ 62 കി.മീ (39 മീറ്റർ പ്രതി മണിക്കൂർ)

കൊൽക്കത്തയിലെ ഹൗറ മുതൽ തമിഴ്‌നാട്ടിലെ ചെന്നൈ വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണ് കൊറമാണ്ടൽ എക്സ്പ്രസ്സ്‌ (ട്രെയിൻ നമ്പർ 12841 / 12842).[1][2] ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെത്തന്നെ ആദ്യത്തെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിനുകളിൽ ഒന്നാണ് ഇത്. ഇന്ത്യയുടെ കിഴക്ക് തീരമേഖലയിൽ ബംഗാൾ ഉൾക്കടലിന് സമാന്തരമായുള്ള തീരമേഖല കൊറമാണ്ടൽ തീരമേഖല എന്നാണു അറിയപ്പെടുന്നത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഈ ട്രെയിനിനു കൊറമാണ്ടൽ എക്സ്പ്രസ്സ്‌ എന്ന് പേര് നൽകിയത്. സൗത്ത് ഈസ്റ്റേൻ റെയിൽവേ സോണിൻറെ ഉടമസ്ഥതയിലാണ് ഈ ട്രെയിൻ. ചെന്നൈയിലേക്കുള്ള അധികം യാത്രക്കാരും ഈ ട്രെയിൻ തിരഞ്ഞെടുക്കുന്നു. ഹൌറ ചെന്നൈ മെയിലിനെക്കാൾ മുൻപ് ഈ ട്രെയിൻ ചെന്നൈയിൽ എത്തിച്ചേരുന്നു എന്നതിനാലാണിത്. വർഷം മുഴുവൻ ട്രെയിനിൽ നല്ല തിരക്കാണ്.

ചരിത്രം

[തിരുത്തുക]

ചോള രാജവംശം ഭരിച്ചിരുന്ന നാടുകളെ തമിഴിൽ ചോളമണ്ഡലം എന്നാണു വിളിച്ചിരുന്നത്, ഇതിൽ നിന്നാണ് കൊറമാണ്ടൽ എന്ന പേര് വന്നത്.

സമയക്രമപട്ടിക

[തിരുത്തുക]

കൊറമാണ്ടൽ എക്സ്പ്രസ്സ്‌ 1661 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.[3] ഹൗറയിൽ നിന്നും പുറപ്പെടുന്ന 12841-ആം നമ്പർ ട്രെയിൻ, ചെന്നൈയിൽ നിന്നും പുറപ്പെടുന്ന 12842-ആം നമ്പർ ട്രെയിൻ എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഒന്നാമത്തെ ട്രെയിൻ (ട്രെയിൻ നമ്പർ-12841) ഹൗറയിൽനിന്നും ദിവസവും ഇന്ത്യൻ സമയം 14:50 പുറപ്പെട്ട് അടുത്ത ദിവസം 17:15 ന് ചെന്നൈയിൽ എത്തിച്ചേരുന്നു.[4] അതിന്റെ സമയക്രമപട്ടിക തഴെപ്പറയും പ്രകാരമാണ്

ക്രമ നം. സ്റ്റേഷൻ(കോഡ്) എത്തിച്ചേരുന്ന സമയം പുറപ്പെടുന്ന സമയം നിർത്തിയിടുന്ന സമയം സഞ്ചരിക്കുന്ന ദൂരം
1 ഹൗറ ജങ്ഷൻ (HWH) ആരംഭിക്കുന്നു 14:50 0 0

കിമീ

2 ഖരഗ്‌പൂർ ജങ്ഷൻ (KGP) 16:30 16:35 5 മിനിറ്റ് 116 കി.മീ.
3 ബാലസോർ(BLS) 18:00 18:05 5 മിനിറ്റ് 234 കി.മീ.
4 ഭദ്രഖ്(BHC) 19:05 19:07 2 മിനിറ്റ് 296 കി.മീ.
5 ജജ്‌പൂർ കെ റോഡ്‌ (JJKR) 19:36 19:38 2 മിനിറ്റ് 340 കി.മീ.
6 കട്ടക് (CTC) 20:40 20:45 5 മിനിറ്റ് 412 കി.മീ.
7 ഭുവനേശ്വർ(BBS) 21:20 21:25 5 മിനിറ്റ് 439 കി.മീ.
8 ഖുർദ റോഡ്‌ ജങ്ഷൻ (KUR) 22:00 22:15 15 മിനിറ്റ് 458 കി.മീ.
9 ബ്രഹ്മപൂർ(BAM) 00:10 00:12 2 മിനിറ്റ് 605 കി.മീ.
10 വിശാഖപട്ടണം(VSKP) 04:25 04:45 20 മിനിറ്റ് 882 കി.മീ.
11 രാജമുണ്ട്രി(RJY) 07:31 07:33 2 മിനിറ്റ് 1083 കി.മീ.
12 തടെപള്ളിഗുടം(TDD) 08:15 08:16 1മിനിറ്റ് 1125 കി.മീ.
13 വിജയവാഡ ജങ്ഷൻ (BZA) 10:20 10:35 15 മിനിറ്റ് 1232 കി.മീ.
14 ചെന്നൈ സെൻട്രൽ (MAS) 17:15 അവസാനിക്കുന്നു 0 1662 കി.മീ.

രണ്ടാമത്തെ ട്രെയിൻ (ട്രെയിൻ നമ്പർ-12842) ചെന്നൈയിൽനിന്നും ദിവസവും 8:45 പുറപ്പെട്ട് അടുത്ത ദിവസം 12:00 ഹൌറയിൽ എത്തിച്ചേരുന്നു.[5]

ക്രമ നം. സ്റ്റേഷൻ(കോഡ്) എത്തിച്ചേരുന്ന സമയം പുറപ്പെടുന്ന സമയം നിർത്തിയിടുന്ന സമയം സഞ്ചരിക്കുന്ന ദൂരം
1 ചെന്നൈ സെൻട്രൽ (എംഎഎസ്) ആരംഭിക്കുന്നു 08:45 0 0 കി.മീ.
2 ഒന്ഗോൽ (ഒജിഎൽ) 12:54 12:55 1 മിനിറ്റ് 292 കി.മീ.
3 വിജയവാഡ ജങ്ഷൻ (ബിസെഡ്എ) 15:10 15:25 15 മിനിറ്റ് 431 കി.മീ.
4 തടെപള്ളിഗുടം (ടിഡിഡി) 16:39 16:40 1 മിനിറ്റ് 538 കി.മീ.
5 രാജമുണ്ട്രി (ആർജെവൈ) 17:32 17:42 10 മിനിറ്റ് 580 കി.മീ.
6 വിശാഖപട്ടണം (വിഎസ്കെപി) 21:50 22:10 20 മിനിറ്റ് 781 കിമീ
7 ബ്രഹ്മപൂർ (ബിഎഎം) 01:55 01:57 2 മിനിറ്റ് 1058 കി.മീ.
8 ഖുർദ റോഡ്‌ ജങ്ഷൻ (കെയുആർ) 04:05 04:15 10 മിനിറ്റ് 1204 കി.മീ.
9 ഭുബനേശ്വർ (ബിബിഎസ്) 04:35 04:40 5 മിനിറ്റ് 1223 കി.മീ.
10 കട്ടക്ക് (സിടിസി) 05:10 05:15 5 മിനിറ്റ് 1251 കി.മീ.
11 ജജ്പൂർ കെ റോഡ്‌ (ജെജെകെആർ) 06:12 06:13 1 മിനിറ്റ് 1323 കി.മീ.
12 ഭദ്രഖ് (ബിഎച്സി) 07:15 07:17 2 മിനിറ്റ് 1367 കി.മീ.
13 ബാലസോർ(ബിഎൽഎസ്) 08:00 08:05 5 മിനിറ്റ് 1429 കി.മീ.
14 ഖരഗ്‌പൂർ ജങ്ഷൻ (കെജിപി) 09:38 09:48 10 മിനിറ്റ് 1547 കി.മീ.
15 സന്ട്രഗച്ചി ജങ്ഷൻ (എസ്ആർസി) 11:14 11:15 1 മിനിറ്റ് 1655 കി.മീ.

ഹൌറ ജങ്ഷൻ മുതൽ ചെന്നൈ സെൻട്രൽ വരെയുള്ള ദൂരമായ 1661.1 കിലോമീറ്റർ ദൂരം 26 മണിക്കൂർ 25 മിനിറ്റുകൾക്കൊണ്ട് സഞ്ചരിക്കുന്നു. യാത്രയിലെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണ്.

കോച്ചുകളുടെ ക്രമീകരണം

[തിരുത്തുക]
Loco 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
SLR UR S1 S2 S3 S4 S5 S6 S7 S8 S9 S10 S11 PC S12 B1 B2 B3 A1 A2 HA1 UR UR SLR

ആകെ 24 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. അത് 12 സ്ലീപ്പർ കോച്ചുകൾ, 6 എ.സി. കോച്ചുകൾ(1AC, 2AC, 3AC), ഒരു ഭക്ഷണശാല കോച്ച്, 3 ജനറൽ കമ്പാർട്ട്മെന്റുകൾ, 2 എസ്.എൽ.ആർ(സീറ്റിംഗ് കം ലഗ്ഗേജ് വാൻ) എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.[6]


അവലംബം

[തിരുത്തുക]
  1. "12841/Coromandel Express". indiarailinfo.com. Retrieved 14 October 2015.
  2. "12842/Coromandel Express". indiarailinfo.com. Retrieved 14 October 2015.
  3. "Coromandal Express Services". cleartrip.com. Archived from the original on 2015-11-22. Retrieved 14 October 2015.
  4. "Coromandal Express (12841) Running Train Status". runningstatus.in. Retrieved 14 October 2015.
  5. "COROMANDEL EXP (12842) Time Table". train.info. Retrieved 14 October 2015.
  6. "കൊറൊമണ്ടൽ എക്സ്പ്രെസ്സ് റെയിൽ ഇൻഫോയിൽ". http://indiarailinfo.com. ഇന്ത്യൻ റെയിൽവേ. Retrieved 18 ഒക്ടോബർ 2015. {{cite web}}: External link in |website= (help)