കോൺടാരിനി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Contarini Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Contarini Madonna
Giovanni bellini, madonna contarini.jpg
ArtistGiovanni Bellini
Yearc. 1475-1480
MediumOil on panel
Dimensions78 cm × 256 cm (31 in × 101 in)
LocationAccademia, Venice

ക്രിസ്തുവിനുമുമ്പ് 1475-1480 നും ഇടയിൽ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു പാനൽ ചിത്രമാണ് കോൺടാരിനി മഡോണ.(Italian: Madonna Contarini). വെനീസിലെ ഡെൽ അക്കാദമിയ ഗാലറിയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. കുഞ്ഞിനെ പാരപറ്റിൽ നിർത്തികൊണ്ട് ഇരിക്കുന്ന കന്യാമറിയത്തിന്റെ പിന്നിലുള്ള പശ്ചാത്തലത്തിൽ മലനിരകളുള്ള ഭൂപ്രകൃതിയും ഗോപുരങ്ങളുള്ള ഒരു നഗരവും ബെല്ലിനി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Bust of Giovanni Bellini in Venice.jpg

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.

ഉറവിടങ്ങൾ[തിരുത്തുക]

  • Olivari, Mariolina (2007). "Giovanni Bellini". Pittori del Rinascimento. Florence: Scala.
"https://ml.wikipedia.org/w/index.php?title=കോൺടാരിനി_മഡോണ&oldid=3247154" എന്ന താളിൽനിന്ന് ശേഖരിച്ചത്