ചൈനീസ് ഭരണഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Constitution of the People's Republic of China എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയുടെ ജനാധിപത്യ റിപബ്ലിക് രണഘടനയുടെ ആദ്യ രൂപം 1954ലാണ് നിലവിൽ വന്നത്. ചൈനയുടെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന ഹുവാ-ഹോ-ഫിനിയാണ് ആദ്യ ഭരണഘടനാ ശിൽപി. അതിനെ ഒന്നാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ജനാധിപത്യപരമായ ആ ജനകീയ ഭരണഘടനയിലെ അപാകതകൾ കാരണം അത് പിൻവലിക്കുകയും 1975'ൽ അദ്ദേഹം തന്നെ വെറൊരു ഭരണഘടനക്ക് രൂപം നൽകി. അതിനെ രണ്ടാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ഹുആയുടെ രണ്ടാം ഭരണഘടനയും ഒരു തികഞ്ഞ പരാജയമാണെന്ന് മുദ്രകുത്തി 1978'ൽ ഡെൻ-സിയോ-പിങ്ങിന്റെ നേതൃത്തത്തിൽ മൂന്നാം ഭരണഘടന നിലവിൽ വന്നു. ആ ഭരണഘടനയാണ് ഒന്നാം ഡെൻ ഭരണഘടനയെന്നു അറിയപ്പെടുന്നത്. ചൈനയിലെ സംസ്കാരിക വിപ്ലവാനന്തര പ്രവർത്തനത്തിന്റെ ഭാഗമായി ആ ഭരണഘടന അതിന്റെ ശിൽപിയായ ഡെൻ തന്നെ അസാധുവാക്കുകയും 1982 ഡിസംബർ 4'ന് ഒരു പുതിയ ഭരണഘടന നിർദ്ദേശിക്കുകയും ആ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. 1982-ലെ ഭരണഘടനയാണ് ഇന്നും ചൈനയിൽ നിലവിലുള്ളത്. 2004-ൽ ചൈനീസ് ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്തു. 136 അർട്ടികളുകൾഉള്ള ചൈനീസ് ഭരണഘടനയിൽ അവസാനത്തെ ആർട്ടിക്കിൾ 2004 മാർച്ച്‌ 22-നാണ് എഴുത്തി ചേർത്തത്. [1]

ഭരണഘടനയുടെ പ്രത്യേകതയും നിലവിൽവന്ന വർഷവും[തിരുത്തുക]

  1. ആദ്യ ചൈനീസ് ഭരണഘടന (ഒന്നാം ഹുആ ഭരണഘടന) - 1954
  2. രണ്ടാം ചൈനീസ് ഭരണഘടന (രണ്ടാം ഹുആ ഭരണഘടന) - 1975
  3. മൂന്നാം ചൈനീസ് ഭരണഘടന (ഒന്നാം ഡെൻ ഭരണഘടന) - 1978
  4. നാലാം ചൈനീസ് ഭരണഘടന (രണ്ടാം ഡെൻ ഭരണഘടന) - 1982 ഡിസംബർ 4

അവലംബം[തിരുത്തുക]

  1. http://english.people.com.cn/constitution/constitution.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈനീസ്_ഭരണഘടന&oldid=3631611" എന്ന താളിൽനിന്ന് ശേഖരിച്ചത്