കോമെലിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Commelina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Commelina
Commelina communis bgiu 02.jpg
Commelina communis flower with typical arrangement of floral parts: 3 staminodes are present above, 3 fertile stamens below with the central one differing in size and form, and a single style emerging between them (curved in this species).
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Commelina

Type species
C. communis
L.
Selected Species

170 സസ്യവർഗ്ഗങ്ങളുൾപ്പെടുന്ന ഒരു ജനുസ്സാണ്ണ് കോമെലിന. ഹ്രസ്വമായ ജീവിതകാലമുള്ള പൂക്കളുള്ളതിനാൽ പകൽ‌പൂക്കളെന്ന് പൊതുവെ അറിയപ്പെടുന്നു. വിധവയുടെ കണ്ണീർ എന്ന് പേരുമുണ്ടിവക്ക്. കൊമെലിനേസിയ കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണിത്. 18-ആം നൂറ്റാണ്ടിലെ ഒരു ടാക്സോണമിസ്റ്റായ കാൾ ലിനേയസ്, ഡച്ച് സസ്യശാസ്ത്രജ്ഞരായ ജാൻ കൊമെലിന്റെയും അനന്തരവനായ കാസ്പർ കൊമെലിന്റെയും ബഹുമാനാർത്ഥമാണ് ഈ ജനുസിനെ കൊമെലിന എന്ന് നാമകരണം ചെയ്തത്.

രണ്ടിലധികം വർഷങ്ങൾ നിലനിൽക്കുന്നവയും ഒരു വർഷം മാത്രം നിലനിൽക്കുന്നവയുമായ വർഗ്ഗങ്ങൾ ഈ ജനുസ്സിലുണ്ട്. ഇവയുടെ സൈഗോമോർഫിക് പൂക്കളെയും ഞെട്ടിന് ചുറ്റുമായി കാണുന്ന സഹപത്രങ്ങളായ പാളയെയും അടിസ്ഥാനമാക്കിയാണ് ഇവയെ വേർതിരിച്ചറിയുന്നത്.

കോമെലിന കാരൊളിലിയാന, കൊമെലിന ബെംഗാളെൻസിസ് എന്നീ ഇനങ്ങണാള് ഇന്ത്യയിൽ കാണപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=കോമെലിന&oldid=2318384" എന്ന താളിൽനിന്ന് ശേഖരിച്ചത്