Jump to content

മൂലകങ്ങളുടെ കൂട്ടങ്ങളുടെ പേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Collective names of groups of like elements എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നറിയപ്പെടുന്ന 118 മൂലകങ്ങളിൽ പലതും പലതരത്തിൽ ഒരുപോലെയോ പല സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ്. ഇത്തരത്തിൽ മൂലകങ്ങളുടെ രാസ/ഭൗതികസ്വഭാവങ്ങളുടെഅടിസ്ഥാനത്തിൽ മൂലകങ്ങളെ പലതരം കൂട്ടങ്ങളായിപ്പെടുത്തി നാമകരണം ചെയ്തിട്ടുണ്ട്. വ്യത്യസ്തതകൾ നിലനിൽക്കുമ്പോൾപ്പോലും പലതരം ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ ഗ്രൂപ്പുകളായി തിരിക്കുന്നത് വിവിധങ്ങളായ ഉപയോഗങ്ങൾ ഉള്ളതാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി പട്ടികപ്പെടുത്തിയിട്ടുള്ളത് IUPAC പോലെയുള്ളവ അംഗീകരിച്ചിട്ടുണ്ട്.[1]

താഴെക്കാണുന്ന പേരുകൾ IUPAC നിർദ്ദേശിച്ചവയാണ്:[2]

  • ക്ഷാരലോഹങ്ങൾ (Alkali metals) – ഒന്നാം ഗ്രൂപ്പിലെ ലോഹങ്ങൾ: Li, Na, K, Rb, Cs, Fr.
  • ആൽക്കലൈ എർത്ത് ലോഹങ്ങൾ (Alkaline earth metals) – രണ്ടാം ഗ്രൂപ്പിലെ ലോഹങ്ങൾ: Be, Mg, Ca, Sr, Ba, Ra.
  • നൈട്രജൻ കുടുംബം (Pnictogens) – പതിനഞ്ചാം ഗ്രൂപ്പിലെ മൂലകങ്ങൾ: N, P, As, Sb, Bi. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Mc യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
  • ഓക്സിജൻ കുടുംബം (Chalcogens) – പതിനാറാം ഗ്രൂപ്പ് മൂലകങ്ങൾ: O, S, Se, Te, Po. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Lv യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
  • ഹലോജനുകൾ (Halogens) – പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ: F, Cl, Br, I, At. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Ts യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
  • ഉൽകൃഷ്ടവാതകങ്ങൾ (Noble gases) – പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങൾ: He, Ne, Ar, Kr, Xe, Rn. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Og യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
  • ലാന്തനൈഡുകൾ (Lanthanoids) – 57 മുതൽ 71 വരെയുള്ള മൂലകങ്ങൾ: La, Ce, Pr, Nd, Pm, Sm, Eu, Gd, Tb, Dy, Ho, Er, Tm, Yb, Lu.
  • ആക്ടിനൈഡുകൾ (Actinoids) – 89 മുതൽ 103 വരെയുള്ള മൂലകങ്ങൾ: Ac, Th, Pa, U, Np, Pu, Am, Cm, Bk, Cf, Es, Fm, Md, No, Lr.
  • റെയർ എർത്ത് മൂലകങ്ങൾ (Rare-earth metals) – Sc, Y, ഇവയുടെ കൂടെ ലാന്തനൈഡുകളും ചേർന്നത്.
  • സംക്രമണലോഹങ്ങൾ (Transition elements) – 3 മുതൽ 11 വരെയോ അല്ലെങ്കിൽ 3 മുതൽ 12 വരെയോ ഉള്ള ഗ്രൂപ്പ് മൂലകങ്ങൾ.

മറ്റൊരു സാധാരണ വർഗ്ഗീകരണരീതി മൂലകങ്ങളുടെ ലോഹ-അലോഹ ഗുണങ്ങൾ അനുസരിച്ചാണ്. ഇവയുടെ നാമകരണത്തിന് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായഐക്യമൊന്നുമില്ല.

ചരിത്രത്തിലെങ്ങും സാധാരണ ഉപയോഗങ്ങളെ അടിസ്ഥാനപ്പെടുത്തി മൂലകങ്ങളെ പലതരത്തിൽ തിരിച്ചിട്ടുണ്ട്, അവയിൽ ചിലവ:

  • Precious metal – Variously-defined group of non-radioactive metals of high economical value.
  • Coinage metals – Various metals used to mint coins, primarily the group 11 elements Cu, Ag, and Au.
  • Platinum group – Ru, Rh, Pd, Os, Ir, Pt.
  • Noble metal – Variously-defined group of metals that are generally resistant to corrosion. Usually includes Ag, Au, and the platinum-group metals.
  • Heavy metals – Variously-defined group of metals, on the base of their density, atomic number, or toxicity.
  • Native metals – Metals that occur pure in nature, including the noble metals and others such as Sn and Pb.
  • Earth metal – Old historic term, usually referred to the metals of groups 3 and 13, although sometimes others such as beryllium and chromium are included as well.
  • Transuranium elements – Elements with atomic number greater than 92.
  • Transactinide elements – Elements after the actinides (atomic number greater than 103).
  • Transplutonium elements – Elements with atomic number greater than 94.
  • Minor actinides – Actinides found in significant quantities in nuclear fuel, other than U and Pu: Np, Am, Cm.
  • Heavy atom – term used in computational chemistry to refer to any element other than hydrogen and helium.

അവലംബം

[തിരുത്തുക]
  1. International Union of Pure and Applied Chemistry (2005). Nomenclature of Inorganic Chemistry (IUPAC Recommendations 2005). Cambridge (UK): RSCIUPAC. ISBN 0-85404-438-8. Electronic version. Retrieved 10 June 2012.
  2. IUPAC 2005, പുറം. 51, IR 3.5.