ക്രിസ്റ്റീന കോച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christina Koch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്റ്റീന കോച്ച്
ഇ.എം.യു സ്യൂട്ട് ധരിച്ച കോച്ച്
നാസ ബഹിരാകാശയാത്രിക
ദേശീയതഅമേരിക്കൻ
സ്ഥിതിActive
ജനനം (1979-01-29) ജനുവരി 29, 1979  (45 വയസ്സ്)
ഗ്രാൻഡ് റാപ്പിഡ്സ്, മിഷിഗൺ, U.S.
നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി
ബഹിരാകാശത്ത് ചെലവഴിച്ച സമയം
Currently in space
തിരഞ്ഞെടുക്കപ്പെട്ടത്2013 നാസ ഗ്രൂപ്പ്
മൊത്തം EVAകൾ
3
മൊത്തം EVA സമയം
20h 31min
ദൗത്യങ്ങൾSoyuz MS-12/Soyuz MS-13 (Expedition 59/60/61)
ദൗത്യമുദ്ര

ക്രിസ്റ്റീന ഹമ്മോക്ക് കോച്ച് / /koʊk/ (ജനനം: ജനുവരി 29, 1979) ഒരു അമേരിക്കൻ എഞ്ചിനീയറും നാസയിലെ 2013-ലെ ക്ലാസ്സ് ബഹിരാകാശയാത്രികയുമാണ്.[1][2] ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ് എന്നിവയിൽ സയൻസ് ബിരുദവും നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി.[3]ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ (ജിഎസ്എഫ്സി) ജോലി ചെയ്യുന്നതിനിടയിലും അവർ വിപുലമായ പഠനം നടത്തി. ഒരു ബഹിരാകാശയാത്രികയാകുന്നതിന് തൊട്ടുമുമ്പ്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിൽ അമേരിക്കൻ സമോവയുടെ സ്റ്റേഷൻ ചീഫായി സേവനമനുഷ്ഠിച്ചു.[4]

2019 മാർച്ച് 14 ന് കോച്ച് ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിലേക്ക് 59, 60, 61 പര്യവേഷണങ്ങളിൽ ഒരു ഫ്ലൈറ്റ് എഞ്ചിനീയറായി പ്രവേശിച്ചു. 2019 ഒക്ടോബർ 18 ന്, കോച്ചും ജെസീക്ക മെയറും ബഹിരാകാശത്ത് നടന്ന ആദ്യ വനിതകളായിരുന്നു.[5]2019 ഡിസംബർ 28 ന്, ഒരു സ്ത്രീ ബഹിരാകാശത്ത് തുടർച്ചയായി തുടർന്ന റെക്കോർഡ് കോച്ച് തകർത്തു. [6] 2020 ഫെബ്രുവരി 6 നാണ് അവർ ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയത്.[7]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ക്രിസ്റ്റീന മിഷിഗനിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ജനിച്ചു. [8] നോർത്ത് കരോലിനയിലെ ജാക്സൺവില്ലെയിൽ വളർന്നു. [9] മേരിലാൻഡിലെ ഫ്രെഡറിക്കിലെ ബാർബറ ജോൺസണും ജാക്സൺവില്ലെയിലെ ഡോ. റൊണാൾഡ് ഹാമോക്കും മാതാപിതാക്കളായിരുന്നു.[10]ഒരു ബഹിരാകാശയാത്രികയാകുക എന്നതായിരുന്നു കൊച്ചിന്റെ ബാല്യകാല സ്വപ്നം.[11]

1997-ൽ ഡർഹാമിലെ നോർത്ത് കരോലിന സ്‌കൂൾ ഓഫ് സയൻസ് ആന്റ് മാത്തമാറ്റിക്‌സിൽ നിന്ന് ബിരുദം നേടിയ കോച്ച് പിന്നീട് റാലിയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്‌സ് (2001), എന്നിവയിൽ ബിരുദം നേടി. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും (2002) നേടി.[12][10] 2001-ൽ ജി എസ് എഫ് സിയിലെ നാസ അക്കാദമി പ്രോഗ്രാമിൽ നിന്ന് ബിരുദധാരിയായി. [10]

ഗവേഷണവും പരിശീലനവും[തിരുത്തുക]

2013-ലെ മരുഭൂമിയിലെ അതിജീവന പരിശീലനത്തിനിടെ തീ കൊളുത്തി കോച്ച് അവളുടെ വിജയത്തെ സൂചിപ്പിക്കുന്നു

സ്പേസ് സയൻസ് ഇൻസ്ട്രുമെന്റ് ഡെവെലോപ്മെന്റ്, റിമോട്ട് സയന്റിഫിക് ഫീൽഡ് എഞ്ചിനീയറിംഗ് ഫീൽഡ്സ് എന്നീ മേഖലകളിൽ കോച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാസ ജി.എസ്.എഫ്.സിയുടെ ലബോറട്ടറി ഫോർ ഹൈ എനർജി ആസ്ട്രോഫിസിക്സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സമയത്ത്, പ്രപഞ്ചവിജ്ഞാനീയം, ഖഗോളോർജ്ജതന്ത്രം എന്നിവയുടെ പഠനങ്ങൾക്ക് നിരവധി നാസ ദൗത്യങ്ങളിൽ ശാസ്ത്രീയ ഉപകരണങ്ങളുടെ സംഭാവന നൽകി. [10]ഈ സമയത്ത്, മേരിലാൻഡിലെ മോണ്ട്ഗോമറി കോളേജിൽ അഡ്ജങ്ക്റ്റ് ഫാക്കൽറ്റിയായി സേവനമനുഷ്ഠിക്കുകയും ഫിസിക്സ് ലബോറട്ടറി കോഴ്സിന് നേതൃത്വം നൽകുകയും ചെയ്തു.[10]

ബഹിരാകാശയാത്രയിലെ റെക്കോർഡ്[തിരുത്തുക]

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 328 ദിവസം താമസിച്ച് ജോലി ചെയ്ത ശേഷം ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് 2020 ഫെബ്രുവരി 6 വ്യാഴാഴ്ച ഭൂമിയിലേക്ക് മടങ്ങി. ഏറ്റവുമധികം ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര നടത്തിയ വനിത എന്ന റെക്കോർഡാണ് ഇതുവഴി കോച്ച് സ്വന്തമാക്കിയത്.[13]

ചരിത്രപരമായ ഈ ദൗത്യത്തിൽ, കോച്ച് ഭൂമിയെ 5,248 തവണ ഭ്രമണം ചെയ്യുകയും 139 ദശലക്ഷം മൈൽ യാത്ര പൂർത്തിയാക്കുകയും ചെയ്തു. 291 തവണ ചന്ദ്രനിൽ പോയിവരുന്നതിനു തുല്യമായ ദൂരമാണിത്. ആർട്ടെമിസ് പദ്ധതിയിലുൾപ്പെടുത്തി മനുഷ്യനെ ചന്ദ്രനിലെത്തികാനായുള്ള ഉദ്യമം, ചൊവ്വയിലേക്കുള്ള മനുഷ്യ പര്യവേക്ഷണത്തിന്റെ തയ്യാറെടുപ്പ് എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന നിരവധി ദീർഘകാല ബഹിരാകാശ പഠനങ്ങളിൽ അവർ പങ്കെടുത്താണ് അവർ മടങ്ങിയത്.[13]

ഈ ബഹിരാകാശയാത്രിക ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ബഹിരാകാശയാത്രികയായ ജെസീക്ക മെയറിനൊപ്പം ആദ്യ വനിതാ ബഹിരാകാശയാത്രയിലും കോച്ച് പങ്കെടുത്തിരുന്നു.[13]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. National Aeronautics and Space Administration. "2013 Astronaut Class". NASA. Archived from the original on June 21, 2013. Retrieved June 19, 2013.
  2. "NASA's Newest Astronauts Complete Training". NASA. July 9, 2015. Archived from the original on 2019-04-04.
  3. "Christina Hammock Koch NASA Astronaut". Retrieved March 29, 2019.
  4. "NASA announces eight new astronauts, half are women". Phys.org. June 17, 2013. Retrieved October 21, 2019.
  5. Kowal, Mary Robinette (February 6, 2020). "Christina Koch Lands on Earth, and Crosses a Threshold for Women in Space - The astronaut completed three all-female spacewalks and set a record for time in space, but you should remember her for much more". The New York Times. Retrieved February 6, 2020.
  6. Harwood, William (December 30, 2019). "Koch marks record stay in space for female astronaut". SpaceFlightNow.com. Retrieved December 31, 2019.
  7. Rincon, Paul (2020-02-06). "New female space record for Nasa astronaut". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-06.
  8. Raven, Benjamin (March 8, 2019). "NASA's first all-women spacewalk features Michigan native". mlive.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved March 18, 2019.
  9. Rupinta, Amber (February 26, 2019). "NASA astronaut, NC State grad Christina Koch ready for first space flight in March". ABC11 Raleigh-Durham (in ഇംഗ്ലീഷ്). Retrieved March 18, 2019.
  10. 10.0 10.1 10.2 10.3 10.4 Whiting, Melanie (November 27, 2015). "Christina Hammock Koch NASA Astronaut". NASA. Retrieved March 29, 2019.
  11. Staff, Daily News. "Jacksonville astronaut will 'carry the dreams of everyone' to space". The Daily News (in ഇംഗ്ലീഷ്). Archived from the original on 2019-03-30. Retrieved March 18, 2019.
  12. "Alumna Astronaut Prepares to Launch to the ISS • Electrical and Computer Engineering". NC State University | Electrical and Computer Engineering (in അമേരിക്കൻ ഇംഗ്ലീഷ്). February 20, 2019. Retrieved April 19, 2019.
  13. 13.0 13.1 13.2 Northon, Karen (2020-02-06). "Record-Setting NASA Astronaut, Crewmates Return from Space Station". NASA. Retrieved 2020-02-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_കോച്ച്&oldid=3980032" എന്ന താളിൽനിന്ന് ശേഖരിച്ചത്