ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചൊവ്വര ചിദംബരേശ്വര ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°27′5″N 76°14′5″E / 10.45139°N 76.23472°E |
പേരുകൾ | |
മറ്റു പേരുകൾ: | Chowara Chidabareswara Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | ചൊവ്വര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | നടരാജൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | കൊച്ചിൻ ദേവസ്വം ബോർഡ് |
കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിൽ പെരിയാറിന്റെ കരയിലാണ് ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിലെ മൂർത്തിയായ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. ചിദംബരേശ്വരക്ഷേത്രം എന്നപേരുതന്നെ ഇതിന് ഉപോദ്ബലകമാണ്. ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നും പിന്നീട് പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1].
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേക്ക് ദർശനമായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചെറിയ ക്ഷേത്രമാണ്, മഹാക്ഷേത്രങ്ങളുടെ ചമയങ്ങൾ ഒന്നും തന്നെ കാണുന്നില്ല. കൊച്ചി രാജകുടുംബത്തിനു വളരെയേറെ ബന്ധമുള്ള കോവിലകം വക ക്ഷേത്രമായിരുന്നു ഇത്. കൊച്ചി രാജവംശത്തിലെ പ്രഗൽഭനായ ശക്തൻ തമ്പുരാൻ ജനിച്ച പുതിയേടം കൊട്ടാരം ഇവിടെ അടുത്താണ്.ചൊവ്വരയിൽ വെച്ചു തീപ്പെട്ട മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ ഓർമ്മക്കായി മുമ്പ് കൈപ്രക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശ്രീമൂലനഗരം എന്ന പേരു നല്കപ്പെട്ടു.
ഐതിഹ്യം
[തിരുത്തുക]തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. എന്നാൽ, പതിവുപോലെ ശിവലിംഗരൂപത്തിലാണ് പ്രതിഷ്ഠ. കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ വിഹാരരംഗമായ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
വിശേഷങ്ങൾ
[തിരുത്തുക]എല്ലാ മകര മാസത്തിലും ഉത്സവം നടക്കുന്നു. ശിവരാത്രി പ്രധാനമാണ്. ഉപദേവതയായി ഗണപതി മാത്രമേ ഉള്ളു. കൊച്ചി ദേവസ്വം ആണ് ഭരണം നടത്തുന്നത് .
ക്ഷേത്ര രൂപകല്പന
[തിരുത്തുക]ചിദംബരേശ്വരൻ ചൊവ്വാരത്ത് പടിഞ്ഞാറു ദർശനമായിട്ടാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. നടരാജനായാണ് സങ്കല്പം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടെ പെരിയാർ ഒഴുകുന്നു.
അവലംബം
[തിരുത്തുക]- ↑ നൂറ്റെട്ട് ശിവാലയങ്ങൾ-കുഞ്ഞികുട്ടൻ ഇളയത്